Connect with us

പൗരത്വബില്ലിനെതിരെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ ഷെയ്‌ൻ നിഗവും!

Malayalam Breaking News

പൗരത്വബില്ലിനെതിരെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ ഷെയ്‌ൻ നിഗവും!

പൗരത്വബില്ലിനെതിരെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ ഷെയ്‌ൻ നിഗവും!

പൗരത്വബില്ലിനെതിരെ കേരളത്തിലും പ്രതിഷേധം കനക്കുകയാണ്. ചലച്ചിത്ര -സാംസ്‌കാരിക പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിരിക്കുന്നത്. ഇപ്പോഴിതാ യുവനടൻ ഷെയ്ൻ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു താൻ പ്രതിഷേ ധത്തിൽ പങ്കെടുക്കുന്നതായും നിങ്ങളും പങ്കെടുക്കണം എന്ന ആഹ്വാനവുമായാണ് ഷൈൻ തന്റെ ഫേസ്ബുക്കിൽ പോസ്റ് ചെയ്തിരിക്കുന്നത്

പോസ്റ്റിന്റെ പൂർണ രൂപം ;

വളരെ സങ്കടകരമായ ഒരു അവസ്ഥയാണ് ഇപ്പോ നമ്മുടേത്. ഇന്ത്യയിലെല്ലായിടത്തും നാളെയുടെ വാഗ്ദാനമായ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥ. നമ്മുടെ സ്വന്തം രാജ്യത്ത് നാളെ നമ്മൾ രണ്ടാംകിട പൌരന്മാരാവുന്നു എന്നു പറയുമ്പോ, പിന്നെ എന്താ ചെയ്യുക? വളരെ ചെറിയ ഒരു കൂട്ടം ആൾക്കാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇവിടെ നാട്ടുകാരെ മതത്തിന്റെ പേരിൽ തമ്മിൽ ഭിന്നിപ്പിക്കുക എന്നുള്ളത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല.

പക്ഷെ ഒരുപാട് ആളുകൾ യംഗ്സ്റ്റേഴ്സും മുതിർന്നവരും എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ ശക്തമായി ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യത്വം നശിച്ചിട്ടില്ല എന്നു നമുക്ക് ഒരു പ്രതീക്ഷയും ഉണ്ട്. എന്തായാലും ഇന്ന് ഡിസംബർ 23ആം തീയതി തിങ്കളാഴ്ച എറണാകുളത്തു നിന്നു കൊച്ചിയിലേക്ക് എല്ലാവരും ചേർന്ന് ഒരു വലിയ മാർച്ച് നടത്തുവാണ്. 3 മണിക്ക് രാജേന്ദ്രമൈതാനത്തുനിന്നു തുടങ്ങും. രാത്രി ഫോർട്ടുകൊച്ചിയിൽ മ്യൂസിക്കും ഒക്കെയായി ഒരു വലിയ പരിപാടിയും ഉണ്ട്. ഞാൻ പോകുന്നുണ്ട്. നിങ്ങളും വരണം. സുഹൃത്തിക്കളെയും കൂട്ടി വരണം.
ഒറ്റക്കല്ല, ഒറ്റക്കെട്ട്.

ഒറ്റക്കല്ല, ഒറ്റക്കെട്ട് വിദ്വേഷത്തെ വെല്ലുവിളിക്കുന്ന മനുഷ്യസ്നേഹത്തിന്റെ പദയാത്ര

ഇന്ന് ഡിസംബർ 23-ആം തീയതി വൈകുന്നേരം മൂന്നു മണിക്ക് രാജേന്ദ്രമൈതാനത്തു നിന്നും ഫോർട്ടുകൊച്ചി വാസ്കോ സ്ക്വയറിലേക്ക്. അവിടെ പാട്ടും പറച്ചിലും രാത്രിയിൽ.
ഞാൻ പോകുന്നുണ്ട്. നിങ്ങളും വരണം, ഒറ്റക്കല്ല, ഒറ്റക്കെട്ടായി ഫ്രണ്ട്സിനെയും കൂട്ടി വരണം.

shane nigam

More in Malayalam Breaking News

Trending

Recent

To Top