Actor
പുരസ്കാര ചടങ്ങിനിടെ നെഞ്ചുവേദന; ബോളിവുഡ് താരം ഷാനവാസ് പ്രധാന് അന്തരിച്ചു
പുരസ്കാര ചടങ്ങിനിടെ നെഞ്ചുവേദന; ബോളിവുഡ് താരം ഷാനവാസ് പ്രധാന് അന്തരിച്ചു
Published on
ബോളിവുഡ് താരം ഷാനവാസ് പ്രധാന്(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യ സംഭവിച്ചത്. മുംബൈയില്‍ നടന്ന അവാര്‍ഡ് ചടങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. ഉടനെ അദ്ദേഹത്തെ കോകിലാബെന്‍ ദിരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷാരുഖ് ഖാന് നായകനായി എത്തിയ റയീസിലിം ആമസോണ്‍ സീരീസ് മിര്സാപൂരിലും ശ്രദ്ധേയമായ വേഷത്തെ അവതരിപ്പിച്ചിരുന്നു. ബോളിവുഡിലെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ പ്രധാന് വേഷമിട്ടിട്ടുണ്ട്.
ധോനി; ദി അണ്‍ടോള്‍ഡ് സ്റ്റോറി, ഖുദ ഹാഫിസ്, ഫാന്റം തുടങ്ങിയവയാണ് ചിത്രങ്ങള്‍. വെബ് സീരീസായ ഫാമിലി മാന്‍, ഹോസ്റ്റേജസ് എന്നിവയിലും അഭിനയിച്ചു. കൂടാതെ ടെലിവിഷന്‍ ഷോകളിലും വേഷമിട്ടു. സിനിമ സീരിയല്‍ രംഗത്തെ നിരവധിപേരാണ് നടന് ആദരാജ്ഞലി അര്‍പ്പിച്ചത്.
Continue Reading
You may also like...
Related Topics:Actor
