Connect with us

കേസിന് പിന്നിൽ സിനിമക്കാർ? വെളിപ്പെടുത്തലുമായ ഷംനയുടെ മാതാവ്

Malayalam

കേസിന് പിന്നിൽ സിനിമക്കാർ? വെളിപ്പെടുത്തലുമായ ഷംനയുടെ മാതാവ്

കേസിന് പിന്നിൽ സിനിമക്കാർ? വെളിപ്പെടുത്തലുമായ ഷംനയുടെ മാതാവ്

നടി ഷംന കാസിമിനെ വിവാഹം ആലോചിച്ച് എത്തിയ സംഘം ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പിനു ശ്രമിച്ചതെന്ന് ഷംനയുടെ മാതാവ് റൗലാബിയുടെ വെളിപ്പെടുത്തൽ. മനോരമയോടാണ് ഷംനയുടെ മാതാവ് ഇക്കാര്യം വെളിപ്പെടുത്തിയത്

‘ചെറുക്കന്റെ അമ്മാവൻ, അച്ഛന്റെ സഹോദരൻ എന്നും പറഞ്ഞ് രണ്ടു പേരും മറ്റു മൂന്നു പേരുമാണ് എത്തിയത്. സ്ത്രീകളാരും സംഘത്തിൽ ഇല്ലായിരുന്നു എന്ന് ഇവർ എടുത്ത് പറയുന്നു . അവരുടെ സംസാരം ശരിയല്ലെന്നു തോന്നിയതിനാൽ വലിയ താൽപര്യം കാണിച്ചില്ല. ചെറുക്കന്റേത് എന്നു പറഞ്ഞ് ഒരു ഫോട്ടോ കാണിച്ചിരുന്നു. ലൈവ് വിഡിയോയിൽ വരാൻ ആവശ്യപ്പെട്ടപ്പോൾ സംസാരിച്ചത് മറ്റൊരാളാണ്. ഇവർക്ക് ഷംനയുടെ നമ്പർ എവിടുന്ന് കിട്ടിയെന്ന് അറിയില്ല. അതെ സമയം തന്നെ എല്ലാവരുമായി ഷംനയ്റ്ക്ക് നല്ല ബന്ധമാണെന്നും ഇതിന് പിന്നിൽ സിനിമാക്കാർ അല്ലെന്നുമാണ് ഷംനയുടെ മാതാവ് പറയുന്നത്. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കൂടുതൽ പേർ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. മറ്റു പരാതികളുമായി ബന്ധമില്ലെന്നും സിനിമയിൽ എല്ലാവരുമായി നല്ല ബന്ധമാണ് ഉള്ളതെന്നും അവർ പറഞ്ഞു. വിവാഹത്തിന്റെ തുടർ ആലോചനയ്ക്കായി വീട്ടിലേയ്ക്ക് എത്താമെന്നു പറഞ്ഞിട്ട് പല ഒഴിവുകഴിവുകൾ പറഞ്ഞ് ഇവർ വരാതിരുന്നതോടെയാണ് തട്ടിപ്പു മനസിലായത്. ഇതോടെ പണം തിരികെ വേണം എന്നാവശ്യപ്പെട്ടതോടെ യുവതിയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് മാതാവ് പറയുന്നു’.

അതെ സമയം തന്നെ ബ്ലാക്ക്‌മെയ്‌ലിങ് തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറെസ്റ്റിയിലായി മുഖ്യപ്രതികളിൽ ഒരാളായ ഹാരിസാണ് പിടിയിലായത്.തൃശ്ശൂർ സ്വദേശിയായ ഇയാൾക്ക് . മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഷംന കാസിമിന്റെ കേസിൽ അടക്കം നിർണ്ണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഹാരിസിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്ത് വരുന്നു . ഈ സംഭവത്തിൽ ഇതുവരെ ലൈംഗികാതിക്രമമോ, ബലാത്സംഗമോ നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മീഷണർ വിജയ് സാഖറെ വ്യക്തമാക്കി. ഏഴ് കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഷംന കാസിമിന്റെ കേസും നിലവിലുണ്ട് ഉണ്ട്. എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടേതിന് സമാനമായ നാല് ചീറ്റിങ് കേസുകൾ കൂടിയുണ്ടെന്ന് മനസിലായെന്നും ഐജി പറഞ്ഞു.

More in Malayalam

Trending

Recent

To Top