Malayalam
ഷംനയ്ക്ക് പുറമെ മിയയെയും ലക്ഷ്യം വെച്ചു; ധര്‍മ്മജന്റെ നിർണായക വെളിപ്പെടുത്തൽ! ഞെട്ടലോടെ സിനിമ ലോകം
ഷംനയ്ക്ക് പുറമെ മിയയെയും ലക്ഷ്യം വെച്ചു; ധര്‍മ്മജന്റെ നിർണായക വെളിപ്പെടുത്തൽ! ഞെട്ടലോടെ സിനിമ ലോകം
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലേക്ക്.. സിനിമ മേഖലയിലെ കൂടുതല്‍ പേരെ ലക്ഷ്യം വച്ചതായി സൂചന. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ തന്നെയും വിളി ച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് നടൻ ധർമജൻ ബോൾഗാട്ടി. പ്രതികള്‍ക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളില്‍ ഒരാള്‍ സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തു.
തന്റെ നമ്ബരില്‍ തട്ടിപ്പ് സംഘം വിളിച്ചെന്ന് പറഞ്ഞ ധര്‍മ്മജന്‍ ഷംനയുടെയും മിയയുടെയും നമ്ബരുകള്‍ തന്നോട് ചോദിച്ചുവെന്നും വെളിപ്പെടുത്തി. തട്ടിപ്പ് സംഘം തന്നെയും കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ധര്‍മ്മജന്‍ ആരോപിക്കുന്നത്. പ്രൊഡക്‌ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു.
അഷ്‌കര്‍ അലി എന്നു പരിചയപ്പെടുത്തിയ ആളാണ് തന്നെ വിളിച്ചത് . സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും സെലിബ്രെറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്നവരാണെന്നും പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ കണക്കുകളും പറഞ്ഞു. ലോക്ഡൗൺ സമയത്ത് തമാശയ്ക്ക് വിളിക്കുന്നവരാണെന്നാണ് കരുതിയത്. ആകെ രണ്ടോ മൂന്നോ തവണയാണ് വിളിച്ചത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ അവര്‍ വിളിച്ചിരുന്ന നമ്പര്‍ സ്വിച്ച് ഓഫ് ആയതായും പിന്നീട് വിളിച്ചിട്ടില്ലന്നും ധർമജൻ പറഞ്ഞു.
പ്രൊഡക്‌ഷൻ കണ്‍ട്രോളർ എന്തുകൊണ്ടാണ് തന്റെ നമ്പർ കൊടുത്തതെന്ന്റിയില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം ഇക്കാര്യം ചോദിക്കുമെന്നും പറഞ്ഞു. അദ്ദേഹത്തോട് പിണക്കമില്ലെന്നും ധർമജൻ പറഞ്ഞു. തട്ടിപ്പിൽ സിനിമാ മേഖലയ്ക്കുള്ള ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ധർമജനെ വിളിപ്പിച്ച് മൊഴിയെടുത്തത്. ധർമജൻ ഉൾപ്പെടെ സിനിമാ മേഖലയിൽനിന്നുള്ള മൂന്നുപേരുടെ മൊഴിയാണ് ഇന്നു രേഖപ്പെടുത്തുന്നതെന്നാണ് വിവരം. ധർമജന്റെ ഫോൺ നമ്പർ പ്രതികളിൽനിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചോദിച്ച് അറിയുന്നതിനാണ് ഇദ്ദേഹത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്.
അതെ സമയം തട്ടിപ്പ് കേസില്‍ ഇരയായ നടി ഷംന കാസിം ഹൈദരാബാദിൽ നിന്ന് കൊച്ചിയിലെ വീട്ടിൽ എത്തി. വീട്ടില്‍ ക്വാറന്‍റീനില്‍ തുടരും. പൊലീസ് വൈകുന്നേരത്തോടെ വീഡിയോ കോള്‍ വഴി മൊഴി എടുക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം. ഷംന കാസിമിന്‍റെ രക്ഷിതാക്കളുടെ മൊഴിയും ഇന്ന് വീണ്ടും രേഖപ്പെടുത്തും. എന്നാൽ തട്ടിപ്പിന് പിന്നിൽ സിനിമാ മേഖലയിലുള്ളവർക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ഇടനിലക്കാരുള്ളതായി അറയില്ലെന്നും ഷംനയുടെ അമ്മ റൗല ബീവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസിൽ കൂടുതൽ യുവതികളെ ഇരകളാക്കിയെങ്കിലും പലരും പരാതിയുമായി മുന്നോട്ട് പോകാുന്നതിന് താൽപ്പര്യക്കുറവ് അറയിച്ചിട്ടുണ്ട്. കുടുംബബരമായ പ്രശനങ്ങൾ ചൂണ്ടികാട്ടിയാണ് പിന്മാറ്റം
ബ്ളാക്ക്‌മെയില്‍ കേസില്‍ കഴിഞ്ഞ ദിവസം മുഖ്യപ്രതി അടക്കം അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്ത പൊലീസിന് നിര്‍ണായക വിവരങ്ങളാണ് ലഭിച്ചത്. ഇവര്‍ക്ക് സിനിമാ മേഖലയിലുള്ളവരുടെ പിന്തുണ കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നു. ഷംനയുടെ നമ്ബര്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കണമെങ്കില്‍ പ്രതികള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടാവുമെന്ന് ഷംനയുടെ മാതാവ് ആരോപിച്ചിരുന്നു. കൊവിഡ് കാലത്തും കൊച്ചി പൊലീസ് അതിവേഗം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.
ഹാരിസിന് സിനിമാക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തായിരുന്നു ഈ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ പ്രതികൾ നടത്തിയത് എന്നാണ് വ്യക്തമാകുന്നത്. പ്രതികൾക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. അഞ്ച് പേർ കൂടി ഇന്ന് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
