Malayalam Breaking News
അമ്മ അറിയാന്‍,മക്കളെ പറ്റി നല്ലത് പറയുക അവര്‍ക്കായി നല്ലത് ചെയ്യുക; വൈറലായി ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ്!
അമ്മ അറിയാന്‍,മക്കളെ പറ്റി നല്ലത് പറയുക അവര്‍ക്കായി നല്ലത് ചെയ്യുക; വൈറലായി ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ്!
അമ്മ അറിയാന്‍..!മക്കളെ പറ്റി നല്ലത് പറയുക. അവര്‍ക്കായി നല്ലത് ചെയ്യുക’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ നടന്‍ ഷമ്മി തിലകന്‍ ‘എങ്കില്‍ നല്ല സ്വഭാവം അവരിലും ഉണ്ടാകും.!മോശമായത് എത്രയധികം പറയുന്നുവോ..; എത്രയധികം ചെയ്യുന്നുവോ അത്രയധികം മക്കളും മോശമാകും.!! ജാഗ്രതൈ’ കുറിക്കുന്നു. നിര്‍മ്മാതാക്കള്‍ക്കെതിരായ മനോരോഗി പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഷെയന്‍ രംഗത്തെത്തി. ‘എന്നെക്കുറിച്ച് ഇതിനുമുമ്ബ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം.
അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാന്‍ആരാധിക്കുന്ന എന്റെ ദൈവവും ഞാന്‍ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാമെന്ന്’ ഷെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. നടന്‍ ഷെയ്ന്‍ നിഗവും സിനിമാ നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നത് നടന്‍ ഷമ്മി തിലകന്‍ പങ്കുവച്ച ഒരു കുറിപ്പാണ്.
Shammi Thilakan
