നവീന്‍ ചേട്ടന്‍ അങ്ങനെ വാക്ക് പാലിച്ചു! ബിഗ് ബോസ് താരം വിജെ ശാലിനി.
നവീന്‍ ചേട്ടന്‍ അങ്ങനെ വാക്ക് പാലിച്ചു! ബിഗ് ബോസ് താരം വിജെ ശാലിനി.
ബിഗ് ബോസ് നാലാം സീസണിൽ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് വിജെ ശാലിനി. സഹതാരങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരം ബിഗ് ബോസിന് ശേഷമുള്ള എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്തായ മണികണ്ഠന് സീരിയലില്‍ അവസരം ലഭിച്ചതിനെക്കുറിച്ച് ഉള്ള വിശേഷണങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് വിജെ ശാലിനി. എപ്പോഴും കണ്ടില്ലെങ്കിലും ഈ സൗഹൃദം എന്നും നിലനിര്‍ത്തുമെന്ന് അന്ന് മണികണ്ഠന്‍ ചേട്ടനോട് നവീന്‍ ചേട്ടന്‍ പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ശാലിനിയുടെ കുറിപ്പ് വായിക്കാം.
നവീന്‍ ചേട്ടന്‍ അങ്ങനെ വാക്ക് പാലിച്ചു… പുതിയ സൗഹൃദങ്ങള്‍ പലതും പല സാഹചര്യങ്ങള്‍ കൊണ്ടും മുന്നോട്ടു പോവാതിരുന്നത് നമ്മള്‍ കണ്ടു. പക്ഷേ ചിലത് അങ്ങനെ അല്ല. സൗഹൃദം പങ്കിടാന്‍ സമയ കുറവുണ്ടെങ്കിലും സഹകരണം ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്ന വിശേഷമാണ് ഇന്ന് ഞാന്‍ പ്രിയപ്പെട്ടവരെ അറിയിക്കുന്നത്.
പറഞ്ഞു വരുന്നത് നമ്മുടെ നവീന്‍ ചേട്ടന്‍ അങ്ങനെ ഞങ്ങളില്‍ ഒരു സുഹൃത്തിനെ തോളോട് ചേര്‍ത്ത് നിര്‍ത്തിയ അവസരത്തെ കുറിച്ചാണ്. മൂന്നാമത്തെ ആഴ്ച്ച കൃത്യമായി പറഞ്ഞാല്‍ ഇരുപത്തിയൊന്നാം ദിവസം എന്റെ എവിക്ഷന്‍ ഡേയില്‍ ബിഗ് ബോസ് ഹൗസിലേക്ക് അതിഥിയായെത്തി കുടുംബാംഗമായ മണികണ്ഠന്‍ ചേട്ടനെ എല്ലാവരും ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ?
പരിചയപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെ ഞങ്ങളില്‍ പലരുമായി മണിച്ചേട്ടന്‍ അതേ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഗ്രാന്‍ഡ് ഫിനാലെ സെലിബ്രേഷന്‍സ് കഴിഞ്ഞ് ഞങ്ങള്‍ പിരിയുമ്പോള്‍ നവീന്‍ ചേട്ടന്‍ ഒരു വാക്ക് പറഞ്ഞിരുന്നു. എപ്പോഴും വിളിക്കുവാനും കാണുവാനും കഴിഞ്ഞില്ലെങ്കിലും
അങ്ങോട്ടുമിങ്ങോട്ടും ഒരു സഹകരണം എന്നും ഉണ്ടാവണമെന്ന്. ആ വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോള്‍ നവീന്‍ ചേട്ടന്‍.
നവീന്‍ ചേട്ടന്റെ കനല്‍ പൂവ് എന്ന സീരിയലില്‍ നല്ലൊരു വേഷത്തിലേക്ക് മണിച്ചേട്ടനെ സജസ്റ്റ് ചെയ്തു. മണിച്ചേട്ടന്‍ അഭിനയിച്ച വീഡിയോ പങ്കുവെച്ചത് ഇന്ന് ഞാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ കണ്ടു. വളരെ സന്തോഷം തോന്നി. അര്‍ഹതയുള്ള കലാകാരനാണ് മണിച്ചേട്ടന്‍. അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കും വിധം ഒരു അവസരം കൊടുത്ത നവീന്‍ ചേട്ടന്‍ എന്റെയും ഒരു സുഹൃത്താണെന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് മനസ്സുകൊണ്ട് ഒരുപാട് സന്തോഷം തോന്നുന്നു.
എന്നോട് പലരും പറയാറുണ്ട് നീ എന്തിനാണ് കണ്ടതും കേട്ടതും എല്ലാം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നതെന്ന്. ചില വിശേഷങ്ങള്‍ അങ്ങനെയാണ് നമ്മള്‍ പറഞ്ഞാലേ അറിയൂ. മാത്രമല്ല ഈ സൗഹൃദത്തിലൂടെ ഒരാളുടെ ജീവിതത്തില്‍ പുതിയൊരു മാറ്റം ഉണ്ടായിരിക്കുന്നു.
സൗഹൃദങ്ങള്‍ സഹകരണങ്ങള്‍ക്ക് കൂടി വേണ്ടിയാണെങ്കില്‍ എത്ര നല്ലതാണല്ലേ നല്ല സൗഹൃദങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ഞാന്‍ ബിഗ് ബോസ് വീട്ടില്‍ വന്നത് എന്ന് പറഞ്ഞ ദിവസം ആ രാത്രി അത് നിന്റെ തോന്നലാണ് ഇവിടെ നിന്നും നിനക്ക് ആങ്ങളമാരെയോ സഹോദരിമാരെയോ അമ്മായിയെയോ അമ്മാവനെയോ കിട്ടാന്‍ പോകുന്നില്ല എന്ന് പറഞ്ഞ ഒരു വ്യക്തിയുടെ വാക്കുകള്‍ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു.
പറഞ്ഞതില്‍ കുറച്ചൊക്കെ ശരിയുണ്ട്. നമുക്ക് അവിടെ കിട്ടുന്ന സഹോദരി സഹോദര ബന്ധം ഒന്നും പിന്നീട് ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ സ്‌നേഹമുള്ള ബന്ധങ്ങളുടെ വേരുകള്‍ ആഴത്തില്‍ ഉറക്കുക തന്നെ ചെയ്യും. അതിന് ഉദാഹരണമായി തന്നെ നവീന്‍ ചേട്ടന്‍ മണി ചേട്ടനെ ചേര്‍ത്ത് നിര്‍ത്തി നല്‍കിയ ഈ അവസരം ഞാനിവിടെ പങ്കുവയ്ക്കുകയാണ്.. എന്നുമാണ് ശാലിനി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
