Connect with us

ഞങ്ങളെ മറന്നു പോയോ; കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ച് ശ്യാമിലി..

Social Media

ഞങ്ങളെ മറന്നു പോയോ; കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ച് ശ്യാമിലി..

ഞങ്ങളെ മറന്നു പോയോ; കുട്ടിക്കാല ചിത്രങ്ങൾ പങ്കുവച്ച് ശ്യാമിലി..

ഒരു കാലത്ത് മലയാളികളുടെ ഇഷ്ട്ട ബാല താരങ്ങളായിരുന്നു ബേബി ശാലിനിയും സഹോദരി ശ്യാമിലിയും. മാമാട്ടിക്കുട്ടിയമ്മ എന്ന് ഓമനപ്പേരിട്ട് ഒരു കാലത്ത് നമ്മൾ വിളിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ചേച്ചി ശാലിനിയ്ക്ക് ഒപ്പമുള്ള തന്റെ കുട്ടിക്കാലചിത്രങ്ങൾ അനിയത്തി ശ്യാമിലി പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റാഗ്രാമിലാണ് കുട്ടിക്കാല ചത്രങ്ങൾ ആരാധകർക്കായി വീണ്ടും പങ്കുവെച്ചത്. എത്ര മുതിർന്നാലും ഇവരുടെ വിശേഷങ്ങൾ കാണാനും കേൾക്കാനും ആരാധകർ കാത്തിരിക്കുകയാണ്

ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി പിന്നീട് നായികയായും തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിക്കുകയും ചെയ്തു . നവോദയ അപ്പച്ചൻ നിർമ്മിച്ച്, മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. കുറേക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്നതിനുശേഷം അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ച്, സിനിമാലോകത്തേയ്ക്ക് തിരിച്ചുവന്നു.

ഈ ചിത്രവും വളരെ ജനപ്രീതി നേടിയിരുന്നു തന്റെ അഞ്ചാമത്തെ വയസ്സിലാണ് ശാലിനി എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചത് തമിഴ് ചലച്ചിത്രനടൻ അജിത്തുമായുള്ള തന്റെ വിവാഹത്തിനു ശേഷം ശാലിനി അഭിനയജീവിതത്തിൽ നിന്നും മാറിനിൽക്കുകയായിരുന്നു .

സിദ്ധാർത്ഥ് നായകനായ ‘ഒയേ’ എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്. കുഞ്ചാക്കോ ബോബൻ നായകനായ ‘വള്ളിയും തെറ്റി പുള്ളിയും തെറ്റി’ എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചു . പിന്നീട് അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത് പഠന തിരക്കുകളിൽ മുഴുകുകയായിരുന്നു ശ്യാമിലി.

Shalini

More in Social Media

Trending

Recent

To Top