Connect with us

വിനീതിനരികില്‍ നൃത്തം അഭ്യസിക്കാനായി മുക്ത;ആശംകൾ അറിയിച്ച് കുടുംബം!

Social Media

വിനീതിനരികില്‍ നൃത്തം അഭ്യസിക്കാനായി മുക്ത;ആശംകൾ അറിയിച്ച് കുടുംബം!

വിനീതിനരികില്‍ നൃത്തം അഭ്യസിക്കാനായി മുക്ത;ആശംകൾ അറിയിച്ച് കുടുംബം!

മലയാള സിനിമയിലെ വളരെ വെത്യസ്തമായ കഥാപാത്രങ്ങൾകൊണ്ടും ചടുലമായ നൃത്ത താളങ്ങൾകൊണ്ടും അരങ്ങേറിയ താരമാണ് വിനീത്.കാലങ്ങളായി സിനിമയും നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന താരമാണ് വിനീത്.യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് വിനീത്.സിനിമക്കിടയിലും തൻറെ നൃത്തത്തെ താരം കൂടെ കൂട്ടുകയായിരുന്നു.സ്റ്റേജ് പരിപാടികൾ എന്നും താരം നിറഞ്ഞ മനസോടെ എത്താറുണ്ട്. അടുത്തിടെയായിരുന്നു താരം കൊച്ചിയില്‍ നൃത്തവിദ്യാലയം തുടങ്ങിയത്. ഇപ്പോഴിതാ വിനീതിനരികില്‍ നൃത്തം അഭ്യസിക്കാന്‍ പോവുന്ന സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് മുക്ത. വിവാഹത്തോടെയാണ് മുക്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തത്.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നൃത്തം അഭ്യസിക്കാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചത്. നാത്തൂനായ റിമി ടോമിയുള്‍പ്പടെ നിരവധി പേരാണ് മുക്തയുടെ പുതിയ തീരുമാനത്തിന് കൈയ്യടിയുമായി എത്തിയിട്ടുള്ളത്. രഞ്ജിനി ജോസ്, സരയു മോഹന്‍ തുടങ്ങിയവരും താരത്തെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്. അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് മുക്ത നേരത്തെ തെളിയിച്ചിരുന്നു. മുക്തയുടെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം. ഇതിനകം തന്നെ പോസ്റ്റ് തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. നൃത്തവേഷത്തിലുള്ള ചിത്രവും മുക്ത പോസ്റ്റ് ചെയ്തിരുന്നു.

എന്നെ കുഞ്ഞിലേ മുതൽ പഠിപ്പിച്ച എല്ലാ ഗുരുക്കളെയും (ചന്ദ്രിക ടീച്ചർ, രവി മാഷ്, ജിബി മാഷ്) ഓർത്തു കൊണ്ട് ഞാൻ വീണ്ടും തുടങ്ങുന്നു. ഒരു സിനിമയിൽ വിനീത് ഏട്ടനോടൊപ്പം അഭിനയിക്കാൻ സാധിച്ചു. സിനിമയുടെ പേര് സുഖമായിരിക്കട്ടെ . ഇപ്പോൾ അങ്ങയുടെ നൃത്ത വിദ്യാലയത്തിൽ പഠിക്കാൻ ദൈവം അവസരം ഒരുക്കിത്തന്നു. ഒരുപാട് സന്തോഷമെന്നായിരുന്നു മുക്ത കുറിച്ചത്.

about and vineeth

More in Social Media

Trending

Recent

To Top