News
ഡ്രൈവിംഗ് സ്‌കൂളുമായി ഷക്കീല വീണ്ടും; വൈറലായി പ്രൊമോ
ഡ്രൈവിംഗ് സ്‌കൂളുമായി ഷക്കീല വീണ്ടും; വൈറലായി പ്രൊമോ
ഒരു കാലത്ത് കേരളത്തിലെ യുവാക്കള്‍ക്കിടിയില്‍ നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു ഡ്രൈവിംഗ് സ്‌കൂള്‍. ഇപ്പോഴിതാ ഗോപുവിന്റെയും ഷീലയുടെയും െ്രെഡവിംഗ് സ്‌കൂളുമായി ഷക്കീല വീണ്ടും എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സിലെ ജനപ്രിയ പരമ്പരയായ ‘സെക്‌സ് എജ്യൂക്കേഷന്‍’ എന്ന വെബ് സീരീസിന്റെ ഭാഗമായി മൈത്രി അഡ്വര്‍ടൈസിംഗ് വര്‍ക്‌സ് തയ്യാറാക്കിയ പ്രൊമോ വീഡിയോയിലാണ് ഷക്കീലയുടെ ഇതുവരെ കാണാത്ത വേഷം.
ഷക്കീലാസ് െ്രെഡവിങ് സ്‌കൂള്‍ എന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. െ്രെഡവിംഗ് പഠിക്കാനെത്തുന്ന രണ്ട് യുവാക്കള്‍ക്ക് െ്രെഡവിംഗ് പാഠങ്ങള്‍ക്കനുസൃതമായി ലൈ ംഗിക അറിവുകള്‍ പകര്‍ന്നു കൊടുക്കുന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്. ലൈ ംഗികതയുമായി ബന്ധപ്പെട്ട തെറ്റായ അറിവുകളെ തിരുത്തുന്ന ഒരു എജ്യൂക്കേഷണല്‍ ചിത്രമാണ് ഷക്കീലാസ് െ്രെഡവിംഗ് സ്‌കൂള്‍.
ലൈ ംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറിയ ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. തന്റെ പഴയ ചിത്രത്തിന്റെ പേര് അനുസ്മരിപ്പിച്ചുകൊണ്ട് ഷക്കീല ഈ ഹ്രസ്വ വിഡിയോയില്‍ എത്തുമ്പോള്‍ അത് പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.
ലൈം ഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള തുറന്ന സംഭാഷണങ്ങളുടെ പ്രാധാന്യവും മുന്‍വിധികളില്‍ നിന്ന് മാറി ചിന്തിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഈ പ്രൊമോ ഫിലിം പറയുന്നത്. നെറ്റ്ഫ്‌ലിക്‌സിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലാണ് പ്രൊമോ ഫിലിം റിലീസ് ചെയ്തിട്ടുള്ളത്. ശിവപ്രസാദ് കെ.വി.യാണ് സംവിധാനം. നീരജ് രവി ക്യാമറ ചലിപ്പിച്ചിരിക്കുന്നു.
