Connect with us

മലയാളികള്‍ ലിയോ ബഹിഷ്‌കരിക്കുമെന്ന് മോഹന്‍ലാല്‍ ഫാന്‍സ്?; സോഷ്യല്‍ മീഡിയയിലെ പ്രചാരണം ഇങ്ങനെ

News

മലയാളികള്‍ ലിയോ ബഹിഷ്‌കരിക്കുമെന്ന് മോഹന്‍ലാല്‍ ഫാന്‍സ്?; സോഷ്യല്‍ മീഡിയയിലെ പ്രചാരണം ഇങ്ങനെ

മലയാളികള്‍ ലിയോ ബഹിഷ്‌കരിക്കുമെന്ന് മോഹന്‍ലാല്‍ ഫാന്‍സ്?; സോഷ്യല്‍ മീഡിയയിലെ പ്രചാരണം ഇങ്ങനെ

താരങ്ങള്‍ക്ക് വേണ്ടി ഫാന്‍ ഫൈറ്റുകള്‍ നടക്കുന്നത് സ്വഭാവികമാണ്. പ്രധാനമായും വിജയ്, അജിത്ത് ആരാധകര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ക്യാംപെയ്‌നുകളുമാണ് ഇവിടെ നടക്കാറ്. ഇപ്പോഴിതാ പുതിയ വിജയ് ചിത്രം ലിയോയുടെ റിലീസ് അടുത്തിരിക്കെ വീണ്ടും ഫാന്‍ ഫൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയ ഹാഷ് ടാഗ് ക്യാംപെയ്‌നില്‍ കേരളവും മോഹന്‍ലാലുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്.

വിജയ് ആരാധകര്‍ മോഹന്‍ലാലിനെക്കുറിച്ച് ബഹുമാനമില്ലാതെ സംസാരിച്ചെന്നും അതിനാല്‍ കേരളത്തില്‍ ലിയോ ബഹിഷ്‌കരിക്കപ്പെടുമെന്നും അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ളതായിരുന്നു ഇതില്‍ ആദ്യത്തെ ക്യാംപെയ്ന്‍. കേരള ബോയ്‌കോട്ട് ലിയോ എന്ന ടാഗില്‍ ആരംഭിച്ച ക്യാംപെയ്ന്‍ എക്‌സില്‍ വേഗത്തില്‍ തന്നെ ട്രെന്‍ഡിംഗ് ടാഗ് ആയി മാറിയിരുന്നു.

എന്നാല്‍ ഏറെ വൈകാതെ അതിനേക്കാള്‍ കൂടുതല്‍ പോസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു ടാഗും എക്‌സിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലേക്ക് എത്തി. കേരളം ലിയോയെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുകയാണെന്ന് സൂചിപ്പിക്കുന്ന #കേരളWelcomesLeoROAR  എന്ന ടാഗ് ആയിരുന്നു ഇത്. മോഹന്‍ലാല്‍ ആരാധകരുടെ പേരില്‍ ലിയോയ്ക്ക് എതിരെ തിരിഞ്ഞിരിക്കുന്നത് തമിഴ്‌നാട്ടിലെ മറ്റു ചില സൂപ്പര്‍താരങ്ങളുടെ ആരാധകരാണെന്നാണ് രണ്ടാമത്തെ ടാഗ് പ്രചരിപ്പിക്കുന്നവരുടെ വാദം.

കേരളത്തിലെ മോഹന്‍ലാല്‍ ആരാധകരുടെ പ്രധാന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൊന്നും എക്‌സിലെ ഈ പോര് സംബന്ധിച്ച പോസ്റ്റുകളോ അഭിപ്രായങ്ങളോ ഒന്നും ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം തമിഴ് സിനിമാ ആരാധകര്‍ എക്‌സില്‍ നടത്തിയ ഒരു ലൈവ് ഓഡിയോ ചര്‍ച്ചയ്ക്കിടയിലെ പരാമര്‍ശത്തില്‍ നിന്നുമാണ് ഇപ്പോഴത്തെ ഹാഷ് ടാഗ് പോര് ആരംഭിച്ചതെന്നാണ് സൂചന.

ജയിലറിന്റെ കേരളത്തിലെ വന്‍ വിജയത്തിലെ മോഹന്‍ലാല്‍ ഘടകത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നാണ് പോര് ആരംഭിച്ചതെന്ന് അറിയുന്നു. കേരളത്തിലെ തമിഴ് സിനിമയുടെ മാര്‍ക്കറ്റ് ഇന്ന് ഏറെ വലുതാണ്. തമിഴ് സിനിമയ്ക്ക് എക്കാലവും കേരളത്തില്‍ ആരാധകര്‍ ഉണ്ടായിരുന്നെങ്കിലും വൈഡ് റിലീസിംഗും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമൊക്കെയുള്ള ഇക്കാലത്ത് മലയാള സിനിമകളേക്കാള്‍ വലിയ റിലീസിംഗും ഇനിഷ്യലുമാണ് തമിഴ് ഉള്‍പ്പെടെയുള്ള ഇതരഭാഷകളിലെ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top