Malayalam
ഐ ലവ് യു എന്നൊക്കെ പറഞ്ഞ് താന്‍ പ്രണയിച്ചത് അയാളെ; കാമുകന്റെ പേര് വെളിപ്പെടുത്തി ഷക്കീല; ഞെട്ടി സിനിമാ ലോകം
ഐ ലവ് യു എന്നൊക്കെ പറഞ്ഞ് താന്‍ പ്രണയിച്ചത് അയാളെ; കാമുകന്റെ പേര് വെളിപ്പെടുത്തി ഷക്കീല; ഞെട്ടി സിനിമാ ലോകം
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. പ്രമുഖ താരങ്ങളുടെ മലയാള സിനിമകള്‍ തുടരെ പരാജയപ്പെട്ട് മലയാള സിനിമാ ലോകം സാമ്പത്തികമായി മോശം അവസ്ഥയില്‍ നില്‍ക്കെയാണ് ഷക്കീലയുടെ സിനിമകള്‍ തരംഗമാവുന്നത്. വന്‍ജനാവലി ഷക്കീലയുടെ സിനിമകള്‍ക്ക് എത്തി. അന്ന് ഷക്കീല എന്ന് പേര് പലപ്പോഴും മുഖ്യധാരയില്‍ ഒരു മോശം ഇമേജില്‍ അറിയപ്പെട്ടു.
സില്‍ക് സ്മിതയ്ക്ക് ശേഷമാണ് ഷക്കീല ബി ബി ഗ്രേഡ് സിനിമകളില്‍ തിളങ്ങുന്നത്. നല്ല സിനിമകളുടെ ഭാഗമാവണമെന്ന് ഷക്കീല ആഗ്രഹിച്ചിരുന്നെങ്കിലും ഇത്തരത്തിലുള്ള അവസരങ്ങള്‍ ഷക്കീലയ്ക്ക് വന്നില്ല. ഡ്യൂപ്പിനെ വെച്ച് രംഗങ്ങള്‍ ചിത്രീകരിച്ച് ഇത് ഷക്കീലയെന്ന പേരില്‍ തിയറ്ററുകളിലെത്തുന്ന സാഹചര്യവും ഉണ്ടായി. ഇതോടെയാണ് മലയാള സിനിമകളില്‍ നിന്നും മാറി നില്ക്കാന് ഷക്കീല തീരുമാനിച്ചത്.
നിലവില്‍ സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുമാറി ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം. തന്റെ പഴയ ഇമേജ് മാറി തമിഴനാട്ടുകാര്‍ തന്നെ അമ്മാ എന്ന് വിളിക്കുന്നെന്നും ഷക്കീല മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. നടിയുടെ വെളിപ്പെടുത്തലുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. ഇപ്പോഴും ഷക്കീല പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ പതിനഞ്ചാം വയസ് മുതല്‍ 21മത്തെ വയസുവരെയുള്ള പ്രണയത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. തമിഴ് യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷക്കീല ഇത് വ്യക്തമാക്കുന്നത്. ഷക്കീലയുടെ രണ്ടാമത്തെ പ്രണയമായിരുന്നു ഇത്. തമിഴ് സൂപ്പര്‍താരം അജിത്തിന്റെ ഭാര്യയും മുന്‍ നടിയുമായ ശാലിനിയുടെ സഹോദരന് റിച്ചാര്‍ഡ് ആയിരുന്നു ഷക്കീലയുടെ ആ കാമുകന്.
ഐ ലവ് യു എന്നൊക്കെ പറഞ്ഞ് താന്‍ പ്രണയചിച്ചത് രണ്ടാമത്തെ പ്രണയ ബന്ധത്തിലാണ്. ശാലിനിയുടെയും ശാമിലിയുടെയും സഹോദരനായ റിച്ചാഡര്‍ഡുമായുള്ള പ്രണയമായിരുന്നു അത്. ഞങ്ങള്‍ അയല്‍ക്കാരായിരുന്നു, നല്ല സുഹൃത്തുക്കളും. പതിനഞ്ച് പതിനാറ് വയസ്സ് പ്രായമേ കാണൂ. പ്ലേ സ്റ്റേഷന് എന്ന ഗെയിം കളിക്കാന്‍ കൂട്ടിന് എപ്പോഴും റിച്ചാര്‍ഡിനെ വിളിക്കും. അങ്ങനെയാണ് സുഹൃത്തുക്കളായത്.
അത് പിന്നീട് പ്രണയമായി. 21 വയസ്സ് വരെ ആ ബന്ധം ഉണ്ടായിരുന്നു. പിന്നീട് റിച്ചാര്‍ഡ് സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ തുടങ്ങി, ഞാനും തിരക്കിലായി. പ്രശ്നങ്ങളൊന്നും ഇല്ലാതെ, പറയാതെ തന്നെ ഞങ്ങള്‍ വേര്‍പിരിഞ്ഞു പോകുകയായിരുന്നു. ആ പ്രണയം എന്തിന് വിട്ടു കളഞ്ഞു എന്ന് തോന്നാറുണ്ട്. സംസാരിക്കാമായിരുന്നു എന്ന് തോന്നും. ഓര്‍ത്ത് ഇപ്പോഴും എനിക്കൊരു ഫീല്‍ തോന്നാറുണ്ട്.
പക്ഷെ റിച്ചാര്‍ഡ് ഇപ്പോഴും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ വിളിക്കാറും സംസാരിക്കാറുമൊക്കെയുണ്ടെന്നും ഷക്കീല പറയുന്നു. നിലവില്‍ ഇപ്പോള്‍ എനിക്കൊരു പ്രണയമുണ്ട്. പക്ഷെ അദ്ദേഹം ഉടനെ വിവാഹിതനാകും, വധു ഞാനല്ല. അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പറയാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഷക്കീല അഭിമുഖത്തില്‍ പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് കല്യാണം കഴിച്ചേ മതിയാവൂ. ഞാന്‍ മുസ്ലീമും അദ്ദേഹം ഹിന്ദുവുമാണ്. ഇത്തരം പ്രശ്നങ്ങള്‍ വരുമെന്ന് എനിക്കറിയാം. അതിനാല്‍ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ചെയ്തോ എന്ന് ഞാന്‍ പറഞ്ഞു. നമുക്കിഷ്ടപ്പെട്ട ആളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ട ആള് സന്തോഷമായിരിക്കാന്‍ വേണ്ടതാണ് ചെയ്യേണ്ടത് എന്നും ഷക്കീല പറയുന്നു.
എന്തായാലും ഷക്കീലയുടെ നഷ്ട പ്രണയം വലിയ ചര്‍ച്ചയാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ ഇത് വെളിപ്പെടുത്തിയത് റിച്ചാര്‍ഡിനെ അപമാനിക്കാന്‍ വേണ്ടിയാണ്. ഇത് അജിത്തും ശാലിനിയ്ക്കുമെല്ലാം അപമാനമാണ്. മനഃപൂര്‍വം അവരെ കരിവാരിതേയ്ക്കുകയാണ്, ഒരാളുടെ കുടുംബം കൂടി നശിപ്പിച്ചു, കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി അതൊക്കെ പറയേണ്ട കാര്യമെന്താണ്? അയാള്‍ നിങ്ങളെ പോലെയല്ല…കുടുംബമുണ്ട്…അന്നത്ത പ്രായത്തിലെ സൗഹൃദത്തെയൊക്കെ പ്രണയമെന്ന് വിളിക്കാമോ..അതും ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും.
എന്നിങ്ങനെ ഷക്കീലയെ വിമര്‍ശിച്ചാണ് ഭൂരിഭാഗം പേരും കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഷക്കീലയെ അനുകൂലിച്ചം നിരവധി പേരാണ് രംഗത്തെത്തിയത്. സ്നേഹിച്ച ഷക്കീല മാത്രം എങ്ങനെയാണ് കുറ്റക്കാരിയാകുന്നത്, ഒരാളെ സ്നേഹിക്കുന്നത് ഇത്രയും വലിയ തെറ്റാണോ, പ്രണയം എന്നും സൗന്ദര്യമുള്ളതാണ്. തുറന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല എന്നിങ്ങനെ പോകുന്നു മറ്റ് ചില കമന്റുകള്‍.
