Connect with us

ഇതാരാണാവോ ആ സുന്ദരി! മനോജ് കെ ജയന്റെ പാട്ട് ആസ്വദിച്ച് ഹൗസ് ബോട്ടിലെ വൈറൽ വീഡിയോ

Malayalam

ഇതാരാണാവോ ആ സുന്ദരി! മനോജ് കെ ജയന്റെ പാട്ട് ആസ്വദിച്ച് ഹൗസ് ബോട്ടിലെ വൈറൽ വീഡിയോ

ഇതാരാണാവോ ആ സുന്ദരി! മനോജ് കെ ജയന്റെ പാട്ട് ആസ്വദിച്ച് ഹൗസ് ബോട്ടിലെ വൈറൽ വീഡിയോ

മലയാളികളുടെ ഇഷ്ടതാരമായ മനോജ് കെ ജയൻ സോഷ്യൽമീഡിയയി ൽ സജീവമാണ്. തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. മക്കൾ വളർന്നതോടെ നല്ല വീഡിയോകളും ഫോട്ടോകളും പകർത്താൻ പുറത്ത് നിന്ന് ആളെ കണ്ടെത്തേണ്ട ആവശ്യവും മനോജ് കെ ജയന് വരാറില്ല. മനോജ് കെ ജയന്റെ ഒരു റീൽ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

കുമരകത്ത് ഹൗസ് ബോട്ട് യാത്ര നടത്തിയപ്പോൾ പകർത്തിയ റീൽ വീഡിയോ മനോജ് കെ ജയൻ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. മമ്മൂട്ടി ചിത്രം ഏഴുപുന്ന തരകനിലെ തെക്ക് തെക്ക് തെക്കേപാടം എന്ന ​ഗാനമാണ് റീൽസ് വീഡിയോയിൽ അതിമനോഹരമായി മനോജ് ആലപിച്ചത്. കെ.ജെ യേശുദാസാണ് സിനിമയിൽ ഈ ​ഗാനം ആലപിച്ചിരിക്കുന്നത്.

അതിനോട് കിടിപിടിക്കുന്ന തരത്തിലാണ് കായൽപരപ്പിലൂടെ ബോട്ടിൽ സഞ്ചരിക്കവെ മനോജ് കെ ജയൻ ഈ ​ഗാനം പാടിയത്. മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയാണ് മനോ​ഹരമായി കായൽ ഭം​ഗി കൂടി ഉൾപ്പെടുത്തി വീഡിയോ ക്രിയേറ്റീവായി പകർത്തിയത്. നടൻ വീഡിയോ പങ്കുവെച്ചതോടെ പാട്ടിനൊപ്പം ആളുകൾ അന്വേഷിക്കുന്നത് മനോജിന്റെ പാട്ട് ആസ്വദിച്ച് കൂടെ നിൽ‌ക്കുന്ന സുന്ദരിയാരാണെന്നാണ്. അത് മറ്റാരുമല്ല മനോജ് കെ ജയന്റെ സ്വന്തം നല്ലപാതിയായ ആശയാണ്.

ഭർത്താവിന്റെ പാട്ട് ആസ്വദിച്ച് കായൽപരപ്പിലേക്ക് നോക്കി നിൽക്കുകയാണ് വീഡിയോയിൽ ആശ. അച്ഛന്റെയും അമ്മയുടെയും വീഡിയോ അതിമനോഹരമായി കുഞ്ഞാറ്റ പകർത്തിയെടുക്കുകയും ചെയ്തു. വേമ്പനാട്ട് കായൽ തിരകൾ… വീഡിയോ ഷൂട്ട് ചെയ്തത് എന്റെ കുഞ്ഞ് രാജകുമാരി കുഞ്ഞാറ്റ എന്ന ക്യാപ്‌ഷനോട് കൂടിയാണ് മനോജ് വീഡിയോ പങ്കുവെച്ചത്. റീൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധി ആരാധകരാണ് അതിൽ ലൈക്കും കമന്റുമായി എത്തിയത്.

More in Malayalam

Trending

Recent

To Top