Connect with us

‘ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് വരെ പറഞ്ഞു, ഡാഡിയ്ക്ക് മനസാക്ഷിയില്ല; എല്ലാവര്‍ക്കും പണം മതി ഷക്കീലയെ വേണ്ടെന്ന് നടി

News

‘ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് വരെ പറഞ്ഞു, ഡാഡിയ്ക്ക് മനസാക്ഷിയില്ല; എല്ലാവര്‍ക്കും പണം മതി ഷക്കീലയെ വേണ്ടെന്ന് നടി

‘ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് വരെ പറഞ്ഞു, ഡാഡിയ്ക്ക് മനസാക്ഷിയില്ല; എല്ലാവര്‍ക്കും പണം മതി ഷക്കീലയെ വേണ്ടെന്ന് നടി

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. നിലവില്‍ സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുമാറി ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം.

വളരെ വിരളമായി മാത്രമാണ് ഷക്കീല കേരളത്തില്‍ വരാറുള്ളത്. അടുത്തിടെ സംവിധായകന്‍ ഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് ഷക്കീലയെ ക്ഷണിച്ചത് വലിയ വിവാദമായിരുന്നു. ഷക്കീല അതിഥിയായതിനാല്‍ മാള്‍ അധികൃതര്‍ പരിപാടി റദ്ദാക്കുക വരെ ചെയ്തിരുന്നു.

അതിന് ശേഷം കഴിഞ്ഞ ദിവസം വെണ്ണല തൈക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി നടി ഷക്കീല എത്തിയതും വൈറലായിരുന്നു. കേരളത്തില്‍ വീണ്ടും വരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഷക്കീല പറഞ്ഞിരുന്നു. ഗംഭീര വരവേല്‍പ്പാണ് ഷക്കീലയ്ക്ക് ക്ഷേത്രത്തില്‍ ലഭിച്ചത്. ഒട്ടേറെയാളുകള്‍ ഷക്കീലയെ കാണാന്‍ എത്തിയിരുന്നു.

ഇപ്പോഴിത തനിക്ക് കുടുംബത്തില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഷക്കീല. ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് താന്‍ കുടുംബത്തിന് വേണ്ടി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടും തനിക്ക് നേരിടേണ്ടി വന്ന അനുഭവം നടി തുറന്നുപറഞ്ഞത്. കുടുംബത്തിന് വേണ്ടിയായിരുന്നു താന്‍ സമ്പാദിച്ചിരുന്നത്.

എന്നാല്‍, അതേ കുടുംബം തന്നെ അകറ്റി. തന്റെ ചേച്ചി പോലും തന്നെ അകറ്റിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. വീട്ടില്‍ പൈസ വച്ചാല്‍ ഇന്‍കം ടാക്‌സ് കൊണ്ടു പോകും എന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ച് അവര്‍ പൈസയൊക്കെ കൊണ്ടു പോയെന്നും താരം പറയുന്നു.

‘ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് വരെ തന്നോട് പറഞ്ഞു. അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട. ഡാഡിയ്ക്ക് മനസാക്ഷിയില്ല. ചെരുപ്പു കൊണ്ട് അടിക്കും വരരുതെന്ന് പറഞ്ഞു. അതേക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചാല്‍ പോലും കരച്ചില്‍ വരും എന്നും ഷക്കീല പങ്കുവച്ചു.

സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെക്കുറിച്ചും ഷക്കീല പങ്കുവെച്ചു. ഒരേ സിനിമ തന്നെ പക്ഷെ രണ്ട് ഗെറ്റപ്പാണെന്ന് പറയും. ഒരു ഗെറ്റപ്പ് ഷോട്ട്‌സൊക്കെ ധരിച്ചുള്ളതായിരിക്കും. മറ്റേതില്‍ സാരിയായിരിക്കുമെന്നാണ് ഷക്കീല പറയുന്നത്. ഇതൊക്കെ ചെയ്ത സംവിധായകര്‍ ഇപ്പോള്‍ വീട്ടില്‍ ഇരുന്ന് കാണുന്നുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in News

Trending

Recent

To Top