Connect with us

‘കൃത്യമായി ജോലി ചെയ്യുന്നവരാണ് പുതിയ താരങ്ങള്‍. അവര്‍ സീനിയേഴ്‌സിന് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നു സിഗരറ്റ് വലിക്കുമെന്ന ആക്ഷേപത്തിലൊന്നും അര്‍ത്ഥമില്ല; പ്രിയദര്‍ശന്‍

News

ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’. പുതിയ തലമുറയിലെ അഭിനേതാക്കളെ അണിനിരത്തുന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം. പുതിയ തലമുറയിലെ അഭിനേതാക്കളെ വെച്ച് സിനിമ ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അവര്‍ മുതിര്‍ന്ന സംവിധായകര്‍ക്ക് ഒരു വിലയും കല്‍പിക്കില്ല എന്നും അഭിപ്രായങ്ങളുണ്ടായി. എന്നാല്‍ സ്വന്തം മക്കള്‍ക്കൊപ്പം സിനിമ ചെയ്യുന്നത് പോലെയാണ് കൊറോണ പേപ്പേഴ്‌സ് ചിത്രീകരിച്ചത് എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു.

‘കൃത്യമായി ജോലി ചെയ്യുന്നവരാണ് പുതിയ താരങ്ങള്‍. അവര്‍ സീനിയേഴ്‌സിന് മുന്നില്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നു സിഗരറ്റ് വലിക്കുമെന്ന ആക്ഷേപത്തിലൊന്നും അര്‍ത്ഥമില്ല. കാലം മാറി. അതിനനുസരിച്ച് ചിന്താഗതികളിലും മാറ്റമുണ്ടായി’, എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

കൊവിഡ് കാലത്തിന്റെ പശ്ചാത്തലത്തിലുള്ള െ്രെകം ത്രില്ലറാണ് കൊറോണ പേപ്പേഴ്‌സ് എന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ഏപ്രിലില്‍ ആണ് ചിത്രത്തിന്റെ റിലീസ്. എം എസ് അയ്യപ്പന്‍ നായര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മനു ജഗദ് ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരഭം കൂടിയാണിത്.

Continue Reading

More in News

Trending

Recent

To Top