മണിയൻപിള്ള രാജുവിനോട് പ്രണയമോ ? – സത്യം വെളിപ്പെടുത്തി ഷക്കീല !
By
ഒരുകാലത്ത് മലയാളികളുടെ ഹൃദയങ്ങൾ കോരിത്തരിപ്പിച്ച നടിയായിരുന്നു ഷക്കീല . ബി ഗ്രേഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ ഷക്കീല പിന്നീട് അത്തരം ചിത്രങ്ങളുടെ പ്രാമുഖ്യം നഷ്ടമായപ്പോൾ പതിയെ പിന്നണിയിലേക്ക് മറഞ്ഞു. എന്നാൽ ഇപ്പോൾ താരം മുൻനിര ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മുൻപ് ചോട്ടാ മുംബയിൽ അതിഥി വേഷത്തിൽ നടി എത്തിയിരുന്നു.
അന്നുണ്ടായ ഒരു സംഭവവും അതെ തുടർന്നുണ്ടായ ഗോസിപ്പുകളും ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. മണിയൻപിള്ള രാജുവിനെ ചേർത്ത് ആയിരുന്നു ഗോസ്സിപ്. എന്നാൽ അത് വെറും വ്യാജ വാർത്ത ആണെന്ന് പറയുകയാണ് ഷക്കീല .
മണിയന്‍പിള്ള രാജുവിനോട് തനിക്ക് പ്രണയം തോന്നിയിരുന്നു എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് നടി ഷക്കീല പറയുന്നു . ഒരു ടെലിവിഷന്‍ ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മണിയന്‍പിള്ള രാജുവിനോട് ഷക്കീലയ്ക്ക് പ്രണയം തോന്നിയിരുന്നുവെന്നും പ്രണയ ലേഖനം അയച്ചുവെന്നും ഷക്കീല പറഞ്ഞതായി കുറച്ച് നാളുകള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. ഇതെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.
എനിക്ക് അദ്ദേഹത്തോടെ പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചരണമാണ്. എന്റെ അമ്മ അസുഖബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നല്‍കി സഹായിച്ചു. എന്നാല്‍ പ്രണയം ഒന്നും എനിക്ക് തോന്നയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരില്‍ ഒരു കാമുകന്‍ ഉണ്ടായിരുന്നു. പിന്നെ ഞാന്‍ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും?- ഷക്കീല ചോദിക്കുന്നു.
എന്നെക്കുറിച്ച് വ്യാജമായ വാര്‍ത്തകള്‍ വന്നാലും ഞാന്‍ പ്രതികരിക്കാറില്ല. ഒരിക്കല്‍ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്‌സ് റാക്കറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പോലീസ് ചോദിച്ചു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവും ഇല്ലായിരുന്നു. എന്നിട്ടും ആ പോലീസുകാരന്‍ എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാന്‍ പ്രതികരിക്കാന്‍ നിന്നാല്‍ വലിയ വിവാദമാകും. അതുകൊണ്ട് മൗനം പാലിച്ചു- ഷക്കീല പറഞ്ഞു.
2007-ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ ഷക്കീലയുടെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഉടനെ നിര്‍മാതാവ് മണിയന്‍പിള്ള രാജുവിനെ പോയി കണ്ടു. അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നില്ലെങ്കിലും മണിയന്‍പ്പിള്ള രാജു പ്രതിഫലം മുന്‍കൂറായി നല്‍കി.
ഷക്കീല അയച്ച പ്രണയലേഖനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്ന് ഒരു വലിയ ചിരിയായിരുന്നു മണിയന്‍പിള്ള രാജുവിന്റെ മറുപടി. അതെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞതിങ്ങനെ.
‘ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നല്‍കിയ കാര്യം സത്യമാണ്. എന്നാല്‍, അവര്‍ക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവര്‍ സ്വന്തം വാഹനത്തില്‍ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാല്‍ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവര്‍ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല-മണിയന്‍പിള്ള രാജു പറഞ്ഞു.
ഷക്കീലയുടെ ജീവിതകഥ പറയുന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍റിച്ച ചദ്ദയാണ് ഷക്കീലയാവുന്നത്.
shakeela about maniyanpilla raju
