ഈ സണ്ണി ലിയോണിന്റെ ഒരു കാര്യം!! സ്വസ്ഥത നഷ്ടപ്പെട്ട് യുവാവ്
By
ഡല്‍ഹിയിലെ ഒരു യുവാവിന്റെ ഫോണിലേയ്ക്ക് സണ്ണി ലിയോണിന്റെ നമ്പർ ആണോ എന്ന് ചോദിച്ച് ദിനവും എത്തുന്നത് 500 കോളുകള്‍. രാപകല്‍ വ്യത്യാസമില്ലാതെയാണ് കോളുകള്‍ വരുന്നതെന്ന് യുവാവ് പറയുന്നു. സണ്ണിയോട് സംസാരിക്കണം എന്ന് പറയുന്നതിനു പുറമെ ചിലര്‍ അശ്ലീലത കലര്‍ത്തിയും സംസാരിക്കുന്നുവെന്ന് യുവാവ് പറയുന്നു. സംഭവത്തില്‍ ഗതികെട്ട് പോലീസിനെ സമീപിച്ചിരിക്കുകയാണ് യുവാവ്. യുവാവിന്റെ ഈ അവസ്ഥയ്ക്ക് കാരണം മറ്റാരുമല്ല, അര്‍ജുന്‍ പട്യാലയാണ്. ദില്‍ജിത് ദോസാന്‍ജ് നായകനായ അര്‍ജുന്‍ പട്യാല എന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ഒരു സീനില്‍ നായകന്‍ കുറിക്കുന്ന ഫോണ്‍ നമ്ബര്‍ ആണ് എട്ടിന്റെ പണി യുവാവിന് കൊടുത്തത്. അത് ഇയാളുടെ നമ്ബര്‍ ആയിരുന്നു. ഇതോടെയാണ് ഫോണ്‍ കാരണം യുവാവിന് സ്വസ്ഥത നഷ്ടപ്പെട്ടത്. ഡല്‍ഹിയിലെ ഒരു പ്രൈവറ്റ് കമ്ബനിയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ആയി ജോലിയെടുക്കുകയാണ് ഇദ്ദേഹം. തന്നോട് അനുവാദം വാങ്ങാതെയാണ് ഈ നമ്ബര്‍ സിനിമയില്‍ ഉപയോഗിച്ചതെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു. വേണ്ടി വന്നാല്‍ കോടതിയില്‍ പോകാനും തയാര്‍ ആണെന്ന് യുവാവ് കൂട്ടിച്ചേര്‍ത്തു.
Sunny Leon- call
