Connect with us

ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്‌സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചതിൽ ഭാഗ്യവാൻ; ഷാജി കൈലാസ്

Malayalam

ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്‌സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചതിൽ ഭാഗ്യവാൻ; ഷാജി കൈലാസ്

ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്‌സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചതിൽ ഭാഗ്യവാൻ; ഷാജി കൈലാസ്

1995 നവംബർ 11ന് ആയിരുന്നു ഷാജി കൈലാസ് മമ്മൂട്ടിയെ നായകനാക്കി ദി കിം​ഗ് റിലീസ് ചെയ്തത്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലിനും മാനറിസങ്ങൾക്കും ഇപ്പോഴും ആരാധകർ ഏറെയാണ്. ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ എന്നാണ് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഇരുപത്തിയെഴാം വാർഷികം. മഹാവിജയത്തിന്റെ ആഘോഷം ഷാജി കൈലാസും മമ്മൂട്ടിയും ചേർന്ന് ആഘോഷിച്ചിരുന്നു. അതിന് പിന്നാലെ ചിത്രത്തെ കുറിച്ച് സംവിധായകൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

സിനിമയുടെ ഇരുപത്തിയേഴാം വാര്‍ഷികം മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവാനാണെന്ന് ഷാജി കൈലാസ് പറഞ്ഞു.

‘ഏറ്റവും ധീരനായ ബ്യൂറോക്രാറ്റ് ജോസഫ് അലക്‌സ് ഐഎഎസ് ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്‌സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചതിൽ ഞാന്‍ ഭാഗ്യവാനാണ്. അവിടെ സാന്നിധ്യമറിയിക്കാന്‍ രഞ്ജി പണിക്കര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ചിരുന്നു. ആല്‍വിന്‍ ആന്റണി, ഉദയ് കൃഷ്ണ, വൈശാഖ്, നിങ്ങളുടെ സാന്നിധ്യത്തിന് നന്ദി’, എന്നാണ് ഷാജി കൈലാസ് കുറിച്ചത്.

അതേസമയം, 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന എലോണ്‍ റിലീസിനൊരുങ്ങുകയാണ്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസ്’ആയിരുന്നു ഈ കോമ്പോയിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഒടിടിയിൽ ആയിരിക്കും എലോൺ റിലീസ് ചെയ്യുക.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രമാണ് എലോൺ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top