Connect with us

അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്ന് ഇന്നെന്റെ മകൾക്കു അറിയില്ല, നാളെ അവളിത് അഭിമാനത്തോടെ കാണും; കുറിപ്പുമായി സിൻസി അനിൽ

Malayalam

അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്ന് ഇന്നെന്റെ മകൾക്കു അറിയില്ല, നാളെ അവളിത് അഭിമാനത്തോടെ കാണും; കുറിപ്പുമായി സിൻസി അനിൽ

അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്ന് ഇന്നെന്റെ മകൾക്കു അറിയില്ല, നാളെ അവളിത് അഭിമാനത്തോടെ കാണും; കുറിപ്പുമായി സിൻസി അനിൽ

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ജ്യോതിക മലയാള സിനിമയിൽ അഭിനയിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ഇപ്പോഴിതാ ലൊക്കേഷനിൽ കുഞ്ഞുങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് വൈറലാകുന്നത്.

മമ്മൂട്ടി തന്റെ മകളെ കളിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് സിന്‍സി അനിലാണ്. വീഡിയോ പങ്കിട്ട് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുന്നു

തോളില്‍ ഒരു കൊച്ചു ബാഗും തൂക്കി മമ്മൂട്ടിയുടെ കൈയില്‍പ്പിടിച്ച് കളിക്കുകയും സംസാരിക്കുകയുമാണ് മിടുക്കി. മിഠായി കൊടുക്കുന്നതും മമ്മൂട്ടിയോട് ചേര്‍ന്നുനിന്ന് കുശലം പറയുന്നതും വീഡിയോയില്‍ കാണാം. ലൊക്കേഷനില്‍നിന്നെടുത്ത വീഡിയോയാണ് വൈകാരികമായ കുറിപ്പോടെ അമ്മ സിന്‍സി അനില്‍ പങ്കുവെച്ചത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഇന്നെന്റെ മകൾക്കു അറിയില്ല… അവൾ ചേർന്ന് നിൽക്കുന്നതും ഓടി ചെന്ന് ചെവിയിൽ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും.നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയിൽ ഒരു നിധി പോലെ സൂക്ഷിക്കും…ഈ വീഡിയോ പകർത്തുമ്പോൾ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാർഥമായി ആഗ്രഹിച്ചു പോയി…

ഇന്ത്യയൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ​​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതല്‍. രണ്ട് ദിവസം മുന്‍പ് നടന്‍ സൂര്യ ലൊക്കേഷനില്‍ എത്തിയ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

More in Malayalam

Trending

Recent

To Top