News
ഐപിഎല്ലിനിടെ സ്റ്റേഡിയത്തിലെ വിഐപി ബോക്സിനുള്ളില്‍ വച്ച് പുകവലിച്ച് ഷാരുഖ് ഖാന്; വിവാദത്തില്‍!
ഐപിഎല്ലിനിടെ സ്റ്റേഡിയത്തിലെ വിഐപി ബോക്സിനുള്ളില്‍ വച്ച് പുകവലിച്ച് ഷാരുഖ് ഖാന്; വിവാദത്തില്‍!
ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിനുള്ളില്‍ വച്ച് പുകവലിച്ച ഷാരുഖ് ഖാന് വിവാദത്തില്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമയാണ് താരം. കഴിഞ്ഞ ദിവസം ഈഡന് ഗാര്‍ഡനില്‍ വച്ച് നടന്ന സണ്‍റൈസസ് ഹൈദരാബാദിന് എതിരായ മത്സരത്തിനിടെയാണ് സംഭവമുണ്ടായത്.
സ്റ്റേഡിയത്തിലെ വിഐപി ബോക്സിന് അകത്തുവച്ച് താരം സിഗരറ്റ് വലിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ പുറത്തുവന്നു. വന്‍ വിമര്‍ശനമാണ് താരത്തിന് എതിരെ ഉയരുന്നത്. തന്റെ ടീമിനൊപ്പം ശക്തമായി നിലകൊള്ളുന്ന ഉടമയാണ് ഷാരുഖ് ഖാന്. കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാന്‍ താരം നേരിട്ടെത്താറുണ്ട്.
സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ മാച്ചാണ് ഈഡന് ഗാര്‍ഡനില്‍ നടന്നത്. മത്സരത്തില്‍ ഹൈദരാബാദിനെതിരെ ത്രസിപ്പിക്കുന്ന വിജയമാണ് കൊല്‍ക്കത്ത സ്വന്തമാക്കിയത്. അവസാന ഓവര്‍ വരെ ആവേശം കത്തി നിന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഷാരുഖിന്റെ ടീമിന്റെ വിജയം.
2023 താരത്തിന് ലക്കി ഇയര്‍ ആയിരുന്നു. റിലീസ് ചെയ്ത മൂന്ന് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായി. ഇതില്‍ പത്താനും ജവാനും ബോക്സ് ഓഫിസില്‍ നിന്ന് വാരിയത് കോടികളാണ്. മുംബൈയില്‍ നടക്കുന്ന ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു. അറ്റ്ലി സംവിധാനം ചെയ്ത ജവാനിലെ പ്രകടനമാണ് താരത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്.
കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ ഏറ്റവും സൂപ്പര്‍ഹിറ്റായ ചിത്രങ്ങളില്‍ ഒന്നായിരുന്നു ജവാന്. നിരവധി പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡിനൊപ്പം അറ്റ്ലിക്ക് മികച്ച ക്രിട്ടിക്സ് ഡയറക്ടര്‍ അവാര്‍ഡും അനിരുദ്ധ് രവിചന്ദറിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരവും ലഭിച്ചു.
