എന്തെങ്കിലും വിഷമം വരുമ്പോള്‍ എന്റെ പേര് സേര്‍ച്ച് ചെയ്താല്‍ മതിയെന്ന് ബാല പറഞ്ഞു ; ഷാഹിന്‍ സിദ്ദിഖ്
മലയാള സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് സിദ്ധിഖ്. കഥാപാത്രങ്ങള്‍ എന്തും ആയിക്കൊള്ളട്ടെ അതെല്ലാം ഈ കലാകാരന്റെ കൈയ്യില്‍ ഭദ്രമായിരിക്കും. നടനായും സഹനടനായും വില്ലനായും എല്ലാം നമ്മുടെ മുന്നിലേക്ക് എത്തി.അദ്ദേഹത്തിന്റെ പാത പിന്തുടർന്നാണ് ഷാഹിന്‍ സിദ്ദിഖ് സിനിമയിലെത്തിയത്. പത്തേമാരി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലെത്തിയത് ഷാഹിനായിരുന്നു. ഈ ചിത്രത്തിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഇപ്പോഴിതാ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കിട്ടിരിക്കുകയാണ് നടന്‍. ബാലയുമായുള്ള സുഹൃദ് ബന്ധത്തെക്കുറിച്ചും ഷാഹിന്‍ മനസ്സുതുറന്നു.
നടന്‍ ബാലയുമായുള്ള ബന്ധത്തെക്കുറിച്ച് ഷാഹിന്‍ വെളിപ്പെടുത്തി. ‘പുള്ളിക്ക് എന്നെ വല്യ കാര്യമാണ്. ഒരുപാട് തമാശകള്‍ പറയും. എന്തെങ്കിലും വിഷമം വരുമ്പോള്‍ എന്റെ പേര് സേര്‍ച്ച് ചെയ്താല്‍ മതി, ചിരിക്കാനുള്ള കണ്ടന്റ് ഞാന്‍ തന്നെ തരണില്ലേ എന്നാണ് ട്രോളിനെക്കുറിച്ചൊക്കെ പറയാറ്. പുള്ളി ഇതൊക്കെ തമാശയായിട്ടാണ് എടുക്കുന്നത്.’- അദ്ദേഹം പറഞ്ഞു.ഞാന്‍ സിനിമയില്‍ വന്നിട്ട് കുറച്ച് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും സിദ്ദിഖിന്റെ മകന്‍ എന്ന് പറഞ്ഞാലാണ് ഇപ്പോഴും ആളുകള്‍ തിരിച്ചറിയുക. സിനിമയിലേക്ക് വരികയാണെന്ന് പറഞ്ഞപ്പോള്‍ വാപ്പച്ചി വളരെ ഹാപ്പിയായിരുന്നു. വളരെ സപ്പോര്‍ട്ടീവായിരുന്നു. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വാപ്പച്ചി എന്നെ വഴക്ക് പറയാറുണ്ട്.’- താരം പറഞ്ഞു.
