Connect with us

അമ്പതാം പിറന്നാൾ ആഘോഷമാക്കി സുകന്യ; കേക്കിൽ ഒരുക്കിയ സർപ്രൈസ് കണ്ടോ ?

Movies

അമ്പതാം പിറന്നാൾ ആഘോഷമാക്കി സുകന്യ; കേക്കിൽ ഒരുക്കിയ സർപ്രൈസ് കണ്ടോ ?

അമ്പതാം പിറന്നാൾ ആഘോഷമാക്കി സുകന്യ; കേക്കിൽ ഒരുക്കിയ സർപ്രൈസ് കണ്ടോ ?

മനോഹരമായ കണ്ണുകളും ചിരിയുമായി മലയാളികളുടെ ഹൃദയം കവർ‌ന്ന നടിയാണ് സുകന്യ. സുകന്യയെന്ന പേര് കേൾക്കുമ്പോൾ തന്നെ ഒട്ടനവധി സിനിമകളും മനോഹരമായ ​ഗാന രം​ഗങ്ങളും മലയാളികളുടെ മനസിലേക്ക് ഓടി വരും.ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നായികയാണ് സുകന്യ. മലയാളത്തിനു പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷാചിത്രങ്ങളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു സുകന്യ തന്റെ ജന്മദിനം ആഘോഷിച്ചത്.

ജീവിതത്തിൽ അര നൂറ്റാണ്ട് പിന്നിടുന്ന ഈ മനോഹര ദിവസം ലണ്ടനിൽ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കുമൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സുകന്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.


25.11.2022 ന് എന്റെ ജീവിതത്തിലെ നാഴികക്കല്ലായ 50-ാം ജന്മദിനം ലണ്ടനിലെ പ്രിയ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ആഘോഷിക്കാൻ സാധിച്ചത് സന്തോഷകരമാണ്. എന്നെ സ്നേഹിക്കുന്നവരിൽനിന്നു കിട്ടുന്ന അംഗീകാരത്തിനും പരിഗണനയ്ക്കും ഏറെ നന്ദി.’’ സുകന്യ കുറിച്ചു.

.

നടി പല ഭാഷകളിൽ അഭിനയിച്ച സിനിമകളുടെ ചിത്രങ്ങൾ പതിച്ച കേക്കാണ് പിറന്നാളിനായി ഒരുക്കിയത്. സുഹൃത്തുക്കൾ അയച്ച വിഡിയോ സന്ദേശങ്ങളും സുകന്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തൊണ്ണൂറുകളിൽ തമിഴിലും മലയാളത്തിലും ഒരുപോലെ തിളങ്ങിനിന്ന താരമാണ് സുകന്യ. 1989-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഈശ്വർ ആണ് സുകന്യയുടെ ആദ്യ ചിത്രം. 1994 ൽ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. തൂവൽ കൊട്ടാരം, കാണാക്കിനാവ്, ചന്ദ്രലേഖ, രക്തസാക്ഷികൾ സിന്ദാബാദ് തുടങ്ങിയവയാണ് പ്രധാന മലയാള സിനിമകള്‍.

More in Movies

Trending