Connect with us

ദിലീപ് ചവിട്ടിയത് കുറച്ചൊന്ന് മാറി, ഞാൻ നേരെ റോഡിലേക്ക്, രണ്ട് കയ്യും ഒടിഞ്ഞു; വെളിപ്പെടുത്തി ബാബുരാജ്

Movies

ദിലീപ് ചവിട്ടിയത് കുറച്ചൊന്ന് മാറി, ഞാൻ നേരെ റോഡിലേക്ക്, രണ്ട് കയ്യും ഒടിഞ്ഞു; വെളിപ്പെടുത്തി ബാബുരാജ്

ദിലീപ് ചവിട്ടിയത് കുറച്ചൊന്ന് മാറി, ഞാൻ നേരെ റോഡിലേക്ക്, രണ്ട് കയ്യും ഒടിഞ്ഞു; വെളിപ്പെടുത്തി ബാബുരാജ്

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിനു സമ്മാനിച്ച നടനാണ് ദിലീപ് .ഇടയ്ക്ക് വിവാദങ്ങൾ തലപൊക്കിയെങ്കിലും നടൻ ഇന്നും ആരാധകർ ഏറെയാണ് . ഇപ്പോൾ ഇതാ ദിലീപിനെ കുറിച്ച് നടൻ ബാബുരാജ് പറഞ്ഞ് വാക്കുകളനു ശ്രെധ നേടുന്നത് .മലയാളികൾക്ക് പ്രിയങ്കരനാണ് നടൻ ബാബുരാജ്. വില്ലൻ വേഷങ്ങളിലൂടെയാണ് ബാബുരാജ് സജീവമാകുന്നത്. പിന്നീട് കോമഡിയിലൂടെ കയ്യടി നേടിയ ബാബുരാജ് സംവിധാനത്തിലും നിർമ്മാണത്തിലുമൊക്കെ സാന്നിധ്യം അറിയിച്ചു. ജോജിയിലെ ജോമോൻ എന്ന കഥാപാത്രവും സമീപകാലത്ത് ബാബുരാജിന് നിറകയ്യടി നേടിക്കൊടുത്ത കഥാപാത്രമാണ്

വില്ലൻ വേഷങ്ങൾ ഒരുപാട് ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ ധാരാളം സംഘട്ടന രംഗങ്ങളും ബാബുരാജിന് ചെയ്യേണ്ടി വന്നിട്ടുണ്ട്. അപകട സാധ്യതയുള്ളതാണ് സംഘട്ടന രംഗങ്ങൾ. ഇപ്പോഴിതാ ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒരു സിനിമയിലെ സംഘട്ടന രംഗം ചെയ്യുന്നതിനിടെ തനിക്ക് പരുക്കേറ്റതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ബാബുരാജ്. ആ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.എന്റെ രണ്ട് കയ്യും ഒടിഞ്ഞതാണ്. ചാക്കോച്ചനും ദിലീപും അഭിനയിച്ച ദോസ്ത് എന്ന സിനിമയിൽ വച്ചാണ്. ആംബുലൻസിന് മുകളിൽ തൂങ്ങിപ്പിടിച്ചുള്ള ഫൈറ്റാണ്. കാലത്ത് മുതൽ വൈകിട്ട് വരെ ഫൈറ്റാണ്. ത്യാഗരാജൻ മാസ്റ്ററാണ്. നാല് നാലര മണിയായപ്പോൾ കഴിഞ്ഞു എന്ന് മാസ്റ്റർ പറഞ്ഞു. ഇനിയുള്ളത് ഡ്യൂപ്പ് ചാടുക മാത്രമാണ്. പക്ഷെ ആ സമയത്ത് കമ്പനികളൊക്കെ വിട്ടിട്ട് ജനം അവിടെ വന്നങ്ങ് കൂടി. അപ്പോൾ മാസ്റ്റർ പറഞ്ഞു, ബാബു നീ ചാടാൻ നോക്കൂ, ആളുകൾ നിൽക്കുമ്പോൾ ഡ്യൂപ്പ് ചാടിയാൽ ശരിയാകില്ലെന്ന്.

നമ്മൾ എന്തെങ്കിലും സ്‌പോർട്‌സ് ഓക്കെ ചെയ്യുമ്പോൾ നല്ല വാമായിരിക്കും. അത് കഴിഞ്ഞൊന്ന് വിശ്രമിച്ചിട്ട് ചെല്ലുമ്പോൾ വാം അപ്പിന്റെ ഒരു പ്രശ്‌നമുണ്ടാകുമല്ലോ. കാലത്ത് മുതൽ ഇതിന്റെ മുകളിലാണ്. ആംബുലൻസിന്റെ മുകളിൽ പിടിച്ചു നിൽക്കാൻ ലൈറ്റ് മാത്രമാണുള്ളത്. ആ സീൻ കണ്ടാൽ അറിയാം. അങ്ങനെ ചെയ്യാനായി റെഡിയായി. അന്ന് ചാക്കാണ് വെക്കുന്നത്. കടലാസൊക്കെ നിറച്ച് വച്ചിരിക്കും. ദിലീപ് ചവിട്ടുന്നു, ഞാൻ ചാക്കിലേക്ക് വീഴുന്നു. അതാണ് ഷോട്ട്.

ആൾക്കാരുടെ ആവേശവും ബഹളമുണ്ട്. ഞാൻ ബാലൻസില്ലാതെ ഇങ്ങനെ നിൽക്കുകയാണ്. ദിലീപ് ചവിട്ടിയത് കുറച്ചൊന്ന് മാറി, ഞാൻ നേരെ റോഡിലേക്ക്. രണ്ട് കയ്യും ഒടിഞ്ഞു. തല ഇടിച്ചില്ല. ആ ഷോട്ട് പടത്തിൽ അങ്ങനെ തന്നെ ഇട്ടിട്ടുണ്ട്. എന്നെ അന്ന് ആശുപത്രിയിൽ കെണ്ടു പോയില്ല. ഷൂട്ട് തീരാനിരിക്കുകയാണ്. പിന്നെ എന്നെ കുഴിച്ചിടുകയും ഡമ്മി കാല് വെക്കുകയുമൊക്കെ ചെയ്തു.

സാലു ജോർജാണ് ക്യമറാമാൻ. അദ്ദേഹം പറഞ്ഞു ഇനി എടുക്കാൻ പറ്റില്ലെന്ന്. അപ്പോഴേക്കും എന്റെ ബോധം പോയി തുടങ്ങിയിരുന്നു. എന്നെ എടുത്തോണ്ട് ആശുപത്രിയിലേക്ക് പോയി. രണ്ട് കയ്യും പ്ലാസ്റ്ററിട്ടു. വണ്ടിയോടിക്കാനൊന്നും പറ്റില്ലായിരുന്നു. എന്റെ കൈ ഇപ്പോഴും നേരെ നിൽക്കില്ലെന്നാണ് ബാബുരാജ് പറയുന്നത്.

അതേസമയം താനും നടി വാണി വിശ്വനാഥുമായുള്ള പ്രണയത്തിന്റെ തുടക്കത്തെക്കുറി്ച്ചും ബാബുരാജ് മനസ് തുറക്കുന്നുണ്ട്. ഞാൻ നിർമ്മിച്ച ഗ്യാങ് എന്ന സിനിമയിലാണ് വാണിയെ ആദ്യമായി കാണുന്നതെന്നാണ് ബാബുരാജ് പറയുന്നത്. പിന്നാലെ താരം ആ കഥയും പങ്കുവെക്കുകയാണ്.

വാണി കരുതിയിരുന്നത് എനിക്ക് പാട്ടുമായി വലിയ ബന്ധമൊന്നുമില്ല എന്നായിരുന്നു. എന്തോ ഒരു സംഭവത്തിനിടെ ഒരു പാട്ട് പാടിയിട്ട് അതിന്റെ ചരണം പാടാമോ എന്ന് എന്നോട് ചോദിച്ചു. പാടിയാൽ എന്ത് തരുമെന്ന് ഞാൻ ചോദിച്ചു. ഹനീഫക്കയൊക്കെയുണ്ടായിരുന്നു അവിടെ. അവർക്ക് കാര്യം മനസിലായി. ഞാൻ പാടണമോ എന്നൊക്കെ ചോദിച്ചു. ഞാൻ വേണ്ടാന്ന് പറഞ്ഞു. ഞാൻ പാടിയതും അവൾ എഴുന്നേറ്റ് ഓടി. അങ്ങനെയാണ് തുടങ്ങിയത്. അവളിപ്പോഴും പറയും ആ ഒരു പാട്ടാണ് എന്നെ കുഴിയിൽ കൊണ്ടു ചെന്നു ചാടിച്ചതെന്നും ബാബുരാജ് കൂട്ടിച്ചേർക്കുന്നു.

Continue Reading
You may also like...

More in Movies

Trending

Recent

To Top