എന്റെ ശക്തി ; ഇവള്‍ എനിക്ക് കാട്ടുകുതിരയുടെ ശക്തി പ്രദാനം ചെയ്യുന്നു; മകളുടെ ആദ്യ ചിത്രം പങ്കുവച്ച് സമീറ റെഡ്ഡി
കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ദിവസമാണ് നടി സമീറ റെഡ്‌ഢിയ്ക്കും ഭർത്താവ് അക്ഷയ് വർദ്ദെയ്ക്കും പെൺ കുഞ്ഞു പിറന്നത്. താൻ ഗർഭിണി ആയതു മുതൽ തന്റെ ഗർഭ കാലത്തെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുമായിരുന്നു നടി .തുടർന്ന് താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായ വിവരം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവച്ചത്. ഞങ്ങളുടെ കുഞ്ഞു മാലാഖ എത്തി എന്നായിരുന്നു പങ്കുവെച്ചത് . എന്നാലിപ്പോളിതാ മകളുടെ ആദ്യ ചിത്രം സോഷ്യൽ മീഡിയിലൂടെ പങ്കുവച്ചിരിക്കുകയാണ് സമീറ. ഞങ്ങള്‍ ആഗഹ്രിച്ചതും പ്രാര്‍ഥിച്ചതും ഒരു പെൺകുഞ്ഞിനായിട്ടാണെന്നും ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടു.
തന്റെ ശക്തിയാണ്, എവിടെയോ നഷ്ടപ്പെട്ടുപോയ തനിക്ക് വീണ്ടും വഴി വെട്ടിത്തന്നതും സ്വയം കണ്ടെത്താൻ സഹായിച്ചതും മകളാണെന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത് . ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മുംബൈയിലെ ബീംസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ജൂലൈ 12നാണ് സമീറ പെൺകുഞ്ഞിന് ജന്മം നല്‍കിയത്. സമീറയുടേയും ഭര്‍ത്താവ് അക്ഷയ് വര്‍ദെയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. ഇരുവര്‍ക്കും മൂന്ന് വയസുള്ള ഒരു മകനുണ്ട്. ഹന്‍സ് വര്‍ദെ എന്നാണ് മകന്റെ പേര്. അടുത്തിടെ ഒമ്പതാം മാസത്തില്‍ നിറവയറുമായി അണ്ടര്‍വാട്ടര്‍ ഫോട്ടോ ഷൂട്ട് നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘എന്റെ ഒമ്പതാം മാസത്തിലെ നിറവയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണവും ഭയവും തോന്നുന്ന, ആകാംക്ഷയേറിയ ഏറ്റവും സൗന്ദര്യമുള്ള സമയം. ഇത് നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റിവിറ്റി പ്രതിധ്വനിക്കുമെന്ന്, കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മളെത്തന്നെയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും വേണം,’ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സമീറ കുറിച്ച വാക്കുകള്‍.
സമീറയും വ്യവസായിയായ അക്ഷയ്യും 2014-ലാണ് വിവാഹിതരായത്. 2015 ൽ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. മകന്‍ അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും സമീറ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു കുഞ്ഞു മേഘ്നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ വ്യക്തമാക്കിയിരുന്നു. ഗര്‍ഭകാലം നടി ആഘോഷമാക്കിയിരുന്നു. ഇതിൻ്റെ ചിത്രങ്ങളും മറ്റും താരം ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെ തന്റെ ബേബി ഷവര്‍ ചിത്രങ്ങളും സമീറാ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ബേബി ഷവര്‍ ചിത്രങ്ങളില്‍ കടും മഞ്ഞ നിറത്തിലുള്ള പട്ടുസാരി അണിഞ്ഞാണ് സമീറ പ്രത്യക്ഷപ്പെട്ടത്.
അതിന് മുൻപ് നിറവയറിൽ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്തതിനെ തുടർന്ന് അധിക്ഷേപിക്കുന്ന തരത്തിലുള്ള കമൻ്റിട്ടവർക്ക് ചുട്ട മറുപടിയുമായി സമീറ റെഡ്ഡി രംഗത്തെത്തിയതും ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തിന് താഴെ ബോഡിഷെയിമിങ് കമൻ്റുമായി വിര്‍ശകരും നിറഞ്ഞു. എന്നാല്‍ ഇത്തരം ട്രോളുകളോ അധിക്ഷേപങ്ങളോ ഒന്നും തന്നെ ബാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് നടി രംഗത്തെത്തിയത്. നടി ഗര്‍ഭിണി ആയ ശേഷം സ്വാഭാവികമായും ശരീരഭാരം കൂടിയിരുന്നു. ഇതാണ് ചിത്രത്തിന് താഴെ വിമര്‍ശകര്‍ മോശം ഭാഷയിൽ ചൂണ്ടിക്കാട്ടിയത്.
‘ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ കണക്ക് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെൻ്റെ നിറവയര്‍ ആസ്വദിക്കുന്നതില്‍, അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്’. മറുപടിയായി സമീറ റെഡ്ഡി കുറിച്ചു. വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
sameera reddy- reveals baby photo- social media
