serial
വാനമ്പാടി സീരിയല്‍ അവസാനിക്കുന്നു; ഞെട്ടലോടെ ആരാധകർ
വാനമ്പാടി സീരിയല്‍ അവസാനിക്കുന്നു; ഞെട്ടലോടെ ആരാധകർ
കോവിഡും ലോക്ക് ഡൗണും സിനിമ മേഖലയെ പോലെ തന്നെ സീരിയലിനും ബാധിച്ചിരുന്നു. മാസങ്ങൾക്കു ശേഷമായിരുന്നു ടിവി സീരിയലുകളുടെ ഷൂട്ടിങ്ങുകൾ പുനരാരംഭിച്ചത്.ഇപ്പോൾ ഇതാ മിനിസ്ക്രീൻ പ്രേക്ഷകരെ നിരാശപ്പെടുത്തിക്കൊണ്ടുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്
സീരിയല്‍പ്രേമികളുടെ ഇഷ്ടപ്പെട്ട പരമ്പരകളിലൊന്നായ വാനമ്പാടി ക്ലൈമാക്സിലേക്ക് കടന്നിരിക്കുകയാണ്. പരമ്പര അവസാനിക്കാന്‍ നാളുകള്‍ കൂടിയേ ഉള്ളൂവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരെത്തെ വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതാ താരങ്ങളും ഇത് സ്ഥിരീകരിച്ച് എത്തിയിരിക്കുകയാണ്
പരമ്പര അവസാനിക്കുകയാണെന്ന് വ്യക്തമാക്കി നായകനായ സായ് കിരണാണ് ആദ്യ എത്തിയത് സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. മലയാളത്തിന് മുന്‍പ് തന്നെ അന്യഭാഷകളിലും സാന്നിധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട് ഈ താരം. പരമ്പരയുടെ ഷൂട്ടിനിടയിലെ വിശേഷങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. സായ് കിരണ്‍ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും പോസ്റ്റിന് കീഴിലുണ്ട്. ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാലായിരിക്കും അദ്ദേഹം ഇങ്ങനെ പറഞ്ഞതെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്. നിങ്ങളെ ഞങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന കമന്റും പോസ്റ്റിന് കീഴിലുണ്ട്. വാനമ്പാടി ഗേള്‍സ് എന്ന് പറഞ്ഞ് സുചിത്രയ്ക്കും ഗൗരിക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ വാനമ്പാടി ടീമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഉമ നായരും എത്തിയിരുന്നു
