Connect with us

ആദ്യമെല്ലാം പ്രേക്ഷകർ എന്നെ മാറ്റി നിർത്തി, പിന്നീട് ആ തിരിച്ചറിവ് വന്നതോടെ സന്തോഷിക്കാൻ തുടങ്ങി

serial

ആദ്യമെല്ലാം പ്രേക്ഷകർ എന്നെ മാറ്റി നിർത്തി, പിന്നീട് ആ തിരിച്ചറിവ് വന്നതോടെ സന്തോഷിക്കാൻ തുടങ്ങി

ആദ്യമെല്ലാം പ്രേക്ഷകർ എന്നെ മാറ്റി നിർത്തി, പിന്നീട് ആ തിരിച്ചറിവ് വന്നതോടെ സന്തോഷിക്കാൻ തുടങ്ങി

കോവിഡും ലോക്ക് ഡൗണും സിനിമ മേഖലയോടൊപ്പം തന്നെ സീരിയൽ മേഖലയിൽ കാര്യമായി ബാധിച്ചിരുന്നു. മാസങ്ങൾക്ക് ശേഷം ടി വി സീരിയലുകളുടെ ഷൂട്ടിംഗ് ആരംഭിച്ചരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളെല്ലാം പാലിച്ചാണ് ഷൂട്ടിങ്ങുകൾ ആരംഭിച്ചിരിക്കുന്നത് എങ്കിലും, ഈ കോവിഡ് കാലത്തു ജോലി ചെയ്യുന്നത് ഒരുപാട് ടെൻഷനോട് കൂടിയാണെന്നു ലക്ഷ്മി പറഞ്ഞു.

ഷൂട്ടിംഗ് പുനരാരംഭിച്ചത് വളരെ സന്തോഷമുള്ള കാര്യമാണ്. ഒരുപാട് പേരുടെ ഉപജീവനമാണിത്. പക്ഷേ, അതിനൊപ്പം തന്നെ ആശങ്കകളും ഉണ്ട്. ഒരു മാസത്തിൽ എങ്ങനെയും എനിക്ക് 10-15 ദിവസം ഷൂട്ട് വരും. അത് കഴിഞ്ഞു ഒരാഴ്ച സ്വയം ക്വാറന്റൈനിൽ ഇരുന്നിട്ട് മാത്രമേ ഞാൻ വീട്ടിൽ വരൂ. നമുക്ക് ജോലി ചെയ്യാതിരിക്കാൻ കഴിയില്ലലോ. മകൾ ദുവക്കു മൂന്നു വയസ്സാണ്, കുഞ്ഞിന്റെ സുരക്ഷയാണ് ഇപ്പോൾ പ്രധാനം,” ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ ഇന്റർവ്യൂവിൽ ലക്ഷ്മി പറഞ്ഞു.

“എനിക്ക് എപ്പോഴും നെഗറ്റീവ് വേഷങ്ങൾ ചെയ്യാനാണ് താല്പര്യം. സീരിയലുകളിൽ മിക്കപ്പോഴും മുഖ്യ കഥാപാത്രം ഒരു കണ്ണീർ നായികയാകും. എന്നാൽ, വില്ലത്തിയാകുമ്പോൾ ബോൾഡ് ആണ്. അഭിനയ സാധ്യത കൂടുതലാണ് അതിൽ. ഡയലോഗ് ഡെലിവറി മുതൽ ചലനങ്ങൾ വരെ നമുക്ക് എന്ത് മാറ്റവും കൊണ്ട് വന്ന് നമ്മുടേതായ ഒരു മാർക്ക് കൊണ്ടുവരാൻ കഴിയും,” ലക്ഷ്മി പറഞ്ഞു. ആദ്യമൊക്കെ വില്ലത്തി വേഷങ്ങൾ ചെയ്യുന്നത് കൊണ്ട് ആളുകൾ തന്നെ മാറ്റിനിർത്തിയിരുന്നത് വിഷമമായിട്ടുണ്ടെന്ന് ലക്ഷ്മി പറഞ്ഞു. എന്നാൽ, പിന്നീടത് തന്റെ കഥാപാത്രത്തിന്റെ വിജയമാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ സന്തോഷമാണ് ഉണ്ടായതെന്നും താരം കൂട്ടിച്ചേർത്തു.

പൂക്കാലം വരവായി എന്ന സീരിയലിലെ മെയിൻ വില്ലത്തി, പൗർണമിതിങ്കൾ എന്ന സീരിയലിലെ ആനി തുടങ്ങിയ വില്ലത്തി വേഷങ്ങളിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ച്‌ പറ്റുകയാണ്

More in serial

Trending

Recent

To Top