serial
സെറ്റിൽ പഴയത് പോലെ തമാശയും കളിചിരിയുമില്ല! പരമ്പര താളം തെറ്റി! ലച്ചുവിന്റെ ആ പിന്മാറ്റം?
സെറ്റിൽ പഴയത് പോലെ തമാശയും കളിചിരിയുമില്ല! പരമ്പര താളം തെറ്റി! ലച്ചുവിന്റെ ആ പിന്മാറ്റം?
ഉപ്പും മുളകിലെ ബാലു മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. നാടകരംഗത്തു നിന്നും ടെലിവിഷൻ രംഗത്തേക്കെത്തിയ ബിജു സോപാനം വളരെ കുറച്ചു സമയം കൊണ്ട് തന്നെ എല്ലാവര്ക്കും പ്രിയപ്പെട്ട ബാലുവായി മാറി.. ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ പ്രത്യേക ഇന്റർവ്യൂവിൽ ഉപ്പും മുളകും
ഷൂട്ടിംഗ് സെറ്റിലെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ബിജു.
ഉപ്പും മുളകും ഒരു ചെറിയ സെറ്റിൽ നടക്കുന്ന സീരിയൽ ആയതുകൊണ്ടു തന്നെ പെട്ടെന്ന് തന്നെ ഷൂട്ടിംഗ് തുടങ്ങാൻ ഞങ്ങൾക്ക് കഴിഞ്ഞു. പക്ഷേ, എല്ലാ സീരിയലുകളുടെയും അവസ്ഥ അങ്ങനെ അല്ല, എങ്കിലും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു, പരിമിതികളിൽ നിന്ന് കൊണ്ട് തന്നെ വളരെ മികച്ച ഔട്ട്പുട്ട് നൽകുവാൻ ടെലിവിഷൻ ടീമുകൾ ശ്രമിക്കുന്നുണ്ട്,” ബിജു പറഞ്ഞു.
പുതിയ മാർഗ നിർദേശങ്ങൾ കാരണം ഒട്ടനവധി മാറ്റങ്ങൾ സെറ്റുകളിൽ വന്നതായി താരം പറഞ്ഞു. എല്ലാവരും സ്വന്തം കാറുകളിൽ സെറ്റിലേക്ക് വരുന്നത് മുതൽ, ഗ്ലൗസ് ധരിച്ച മേക്കപ്പ് മാൻ വരെ, സെറ്റുകളിൽ സർവത്ര മാറ്റമാണെന്നാണ് ബിജു പറയുന്നത്. “എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാൻ ഒരു സേഫ്റ്റി ഓഫീസർ ഉണ്ട് സെറ്റിൽ. മാസ്ക് നിർബന്ധമാണ് ഇവിടെയും. അഭിനയിക്കുമ്പോൾ മാത്രമേ അത് ഊരുവാൻ പാടുള്ളു. സെറ്റിലെ സ്ഥിരം തമാശ പറച്ചിലും കളിചിരികളും എല്ലാം കുറഞ്ഞു, സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമല്ലോ,” താരം കൂട്ടിചേർത്തു.
അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് പൂജ ജയറാം എത്തിയത്. അശ്വതി നായരാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണമായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചത്.