Connect with us

വാർക്കപണിക്ക് പൊയ്ക്കൂടേ എന്ന് വിമർശകൻ ; ചാനൽ മാറ്റിക്കൂടേയെന്ന് താരം – സിനിമ താരങ്ങളെ ആരാധിക്കുന്ന മലയാളികൾക്ക് സീരിയൽ താരങ്ങളോട് പുച്ഛം ?

Malayalam Breaking News

സമൂഹ മാധ്യമങ്ങൾ ഒരാളെ വളർത്താനും തളർത്താനും പാകത്തിൽ ഉള്ള ഒന്നാണ് . നല്ലതിനൊപ്പം ചീത്ത വശങ്ങളും സമൂഹ മാധ്യമങ്ങൾക്ക് ഉണ്ട്. ഇതിന്റെ ഏറ്റവും വലിയ ഇരകൾ സീരിയൽ താരങ്ങൾ ആണ്.

സീതാകല്യാണം എന്ന സീരിയലിലൂടെ പ്രസിദ്ധനായ അനൂപ് കൃഷ്ണൻ സമൂഹ മധ്യമങ്ങളിലൂടെ അശ്ളീല സന്ദേശമയച്ച യുവാവിന് ചുട്ട മറുപടി നൽകിയിരിക്കുകയാണ്.

രണ്ടു ദിവസം മുന്‍പാണ് ഫേസ്ബുക്കില്‍ അനൂപ് അഭിനയിക്കുന്ന സീരിയലിനേയും കഥാപാത്രത്തേയും വിമര്‍ശിച്ചുകൊണ്ടു സന്ദേശങ്ങള്‍ വന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ തന്റെ പേജില്‍ അനൂപ് വയറലാക്കുകയും ചെയ്തു. കൂട്ടത്തില്‍ ചുട്ട മറുപടിയും നല്‍കി. അഭിനയം നിര്‍ത്തി വാര്‍ക്കപ്പണിക്കോ മറ്റോ പൊയ്ക്കൂടേയെന്നു ചോദിച്ചു കൊണ്ടുള്ള അശ്ലീല പ്രയോഗങ്ങളോടെയായിരുന്നു സന്ദേശം. 

കൊല്ലം സ്വദേശിയായ അനീഷ് എന്നൊരാളാണ് സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. ‘പേജിലും പ്രൊഫൈലിലും കയറി ഇങ്ങനെയൊക്കെ പറയുന്ന ഇവനൊക്കെ എന്താ മറുപടി കൊടുക്കണ്ടേ? സ്വന്തം റിമോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ ചാനല്‍ മാറ്റിക്കൂടെടോ’എന്നായിരുന്നു അനൂപിന്റെ മറുപടി.

serial actor anoop krishnans facebook post

More in Malayalam Breaking News

Trending

Recent

To Top