Connect with us

ശസ്ത്രക്രിയക്കായി തല മൊട്ടയടിച്ച പെൺകുട്ടികൾ പുഞ്ചിരിച്ച് ഫോട്ടോ പങ്കു വയ്ക്കരുത് ! എന്ന് മത പുരോഹിതന്റെ ഉപദേശം ..മറുപടിയുമായി പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് !

Malayalam Breaking News

ശസ്ത്രക്രിയക്കായി തല മൊട്ടയടിച്ച പെൺകുട്ടികൾ പുഞ്ചിരിച്ച് ഫോട്ടോ പങ്കു വയ്ക്കരുത് ! എന്ന് മത പുരോഹിതന്റെ ഉപദേശം ..മറുപടിയുമായി പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് !

ശസ്ത്രക്രിയക്കായി തല മൊട്ടയടിച്ച പെൺകുട്ടികൾ പുഞ്ചിരിച്ച് ഫോട്ടോ പങ്കു വയ്ക്കരുത് ! എന്ന് മത പുരോഹിതന്റെ ഉപദേശം ..മറുപടിയുമായി പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് !

മലയാളികൾ പുരോഗമനവാദവും സ്ത്രീ സമത്വവും ഒക്കെ ഘോരമായി പ്രസംഗിക്കുമെന്നല്ലാതെ അതിലൊന്നും വലിയ അടിസ്ഥാനമില്ലെന്ന് സമീപകാല സംഭവങ്ങൾ തന്നെ വ്യക്തമാക്കുന്നതാണ് . കിളിനംകോട് നടന്ന സദാചാരവാദമൊക്കെ ഇതിനുദാഹരണം മാത്രം. അസുഖബാധിതയായ ഒരു പെൺകുട്ടി , പുഞ്ചിരിയോടെ അവൾ നേരിടുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ അതിൽ പോലും കള്ളത്തരവും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമം എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളും നൽകുന്നതാണ് ഏറെ വേദന ജനകം . നല്ലത് കാണുമ്പൊൾ നല്ലതു പറയേണ്ട മതപുരോഹിതന്മാർ പോലും ഇത്തരത്തിൽ ചിന്തിക്കുന്നതാണ് ഏറ്റവും കഷ്ടം.

എട്ടു വർഷമായി താൻ അനുഭവിക്കുന്ന അസുഖം കാരണം ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചയാളാണ് ഷെറിൻ ജോർജ് എന്ന കോതമംഗലം സ്വദേശിനി . അസുഖം അവളുടെ പഠനത്തെ ബാധിക്കാതെ മികച്ച രീതിയിൽ മുന്നിട്ട് വന്നു ,പോസ്റ്റ് ഗ്രാജ്യുവേഷനും കഴിഞ്ഞ വ്യക്തിയാണ്. പക്ഷെ തലയിലെ ഞരമ്പ് ഇടക്ക് ഇടക്ക് പൊട്ടുന്നതിനാൽ ഷെറിന് ജോലിക്ക് പോകാൻ പോലും പറ്റുന്നില്ല.

എന്നാൽ തുറന്ന ചിരിയുമായി ശസ്ത്രക്രിയക്കായി മൊട്ടയടിച്ച തല ഉയർത്തിപിടിച്ചുതന്നെ ഷെറിൻ പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും ചിത്രങ്ങൾ പങ്കു വയ്ക്കുന്നുണ്ട് സമൂഹ മാധ്യമങ്ങളിൽ . പക്ഷെ അതിനും വിമർശനവുമായി എത്തിയിരിക്കുകയാണ് ഒരു മത പുരോഹിതൻ. ലാറ്റിൻ അതിരൂപതയിലെ ഫാദർ പോൾ കുട്ടിശേരി ഷെറിന്റെ ചിത്രത്തിന് നൽകിയ കമന്റാണ് ശ്രദ്ധേയം . ഷെറിൻ ആ സന്ദേശം അടക്കം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ ചോദിക്കുന്ന കാര്യങ്ങൾ ആരെയും ചിന്തിപ്പിക്കുന്നതാണ്. ഒടുവിൽ ഫാദർ തന്നെ മാപ്പപേക്ഷയുമായി അതെ പോസ്റ്റിൽ എത്തി .

ഷെറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ;

I know I can’t change your conviction, but if it was for a real cause I don’t think you post it in FB. NO WOMEN will be like this smiling face and Bald hair …..They try to cover it and difficult to see a hope in there face.

മൊട്ടത്തലയുമായുള്ള ചിരിക്കുന്ന എന്റെ ഫോട്ടോക്ക് ഫാ. പോൾ കുട്ടിശശ്ശേരിയുടെ സന്ദേശമാണിത്. തലയിൽ ഒരേ ഞരമ്പിൽ രണ്ടു തവണ രക്തസ്രാവമുണ്ടായി ശസ്ത്രക്രിയ കഴിഞ്ഞ എനിക്ക് ഇപ്പോഴും ഇൻഫെക്ഷൻ കാരണം മുടി കളയുന്നത് ഇത് നാല് മാസത്തിനിടയിൽ രണ്ടാം തവണ. ഒരു ജോലിക്ക് പോകാൻ നിവർത്തിയില്ല. നിരാശയും പ്രത്യാശയും മാറി മാറി ഉണ്ടാകാറുണ്ട്. കഴിഞ്ഞ എട്ട് വർഷമായി ഈ അസുഖം എന്നോടൊപ്പമുണ്ട്. വീട്ടുകാരും കൂട്ടുകാരും ധൈര്യം നൽകുന്നു. മൊട്ടയടിച്ച ഫോട്ടോ ഇതിനു മുൻപും ഞാൻ ഇട്ടിട്ടുണ്ട്. ഇന്നലെ തലക്കുള്ളിൽ വീണ്ടും പഴുപ്പ് വരുന്നു എന്നതിനാൽ മുടി കളയണം എന്ന് ഡോക്ടർ പറഞ്ഞതിനാൽ വീണ്ടും മുടി കളഞ്ഞു. അച്ചന്റെ ആദ്യത്തെ സംശയം എന്റെ അസുഖം ഉള്ളത് തന്നെയാണോ എന്നതാണ്. അച്ചൻ വാ.. ഞാൻ മെഡിക്കൽ റിപ്പോർട്ട് തരാം. 
അസുഖം ബാധിച്ച സ്ത്രീകൾ ഒരിക്കലും ഇങ്ങനെ ചിരിക്കില്ല. ചിരിച്ചാലും ഇങ്ങനെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യില്ല. മുടി കളഞ്ഞവർ തല മൂടിക്കെട്ടുകയും ആളുകൾ അറിയാതെ ശ്രെദ്ധിക്കുകയും ചെയ്യും അത്രേ ! ഇതിനും പുറമേ അങ്ങനെയുള്ള സ്ത്രീകളുടെ മുഖത്ത് പ്രതീക്ഷയുടെ അംശം പോലും കാണാൻ കിട്ടില്ലെന്നും അച്ചൻ ! അവസാനം ഇങ്ങനെ. പെണ്ണ് ചിരിക്കണം.. അത് വരുന്നത് കാൻസർ ആണെങ്കിൽ മാത്രം എന്ന്..

അച്ചൻ ഏത് യുഗത്തിലാണെന്ന് അറിയില്ല.. ഏതിലായാലും കർത്താവ് കരുണയുളവനാണ്… ആ കരുണയും സ്നേഹവും ഉൾകൊള്ളാൻ സാധിക്കുന്നില്ലേൽ ഇട്ടിട്ട് പോണം മിഷ്ടർ.. അതല്ലേൽ എന്റെ തലയല്ല.. അച്ചന്റെ വാ മൂടിക്കെട്ടി ഇരുന്നോണം.

facebook post by sherin k george

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top