Connect with us

മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് വിവാഹിതനാകുന്നു; വധു മൃദുല വിജയ്; വിവാഹനിശ്ചയം ബുധനാഴ്ച തിരുവനന്തപുരത്ത്

Malayalam

മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് വിവാഹിതനാകുന്നു; വധു മൃദുല വിജയ്; വിവാഹനിശ്ചയം ബുധനാഴ്ച തിരുവനന്തപുരത്ത്

മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് വിവാഹിതനാകുന്നു; വധു മൃദുല വിജയ്; വിവാഹനിശ്ചയം ബുധനാഴ്ച തിരുവനന്തപുരത്ത്

‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറുകയായിരുന്നു യുവകൃഷ്ണ. താരം വിവാഹിതനാവുന്നുവെന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. യുവയുടെ ജീവിതസഖിയാവുന്നത് സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായ മൃദുല വിജയ് ആണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ച് നടക്കും.

2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവ്വതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ. സീരിയൽ മേഖലയിലുള്ള രണ്ടു പേരുടെ വിവാഹമാണെങ്കിലും ഇതൊരു പ്രണയവിവാഹമല്ല. രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹം. യുവയുടേയും മൃദുലയുടേയും ഒരു കോമൺ സുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു.]

അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ. മൃദുലയ്ക്ക് നൃത്തവും. മഴവിൽ മനോരമയിൽ മുൻപ് സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്. 2021ൽ നടത്താൻ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.

More in Malayalam

Trending

Recent

To Top