Malayalam
വാനമ്പാടിയിലെ അവസാന എപ്പിസോഡ്; ആ കോസ്റ്റ്യൂമിൽ അത് സംഭവിച്ചു!
വാനമ്പാടിയിലെ അവസാന എപ്പിസോഡ്; ആ കോസ്റ്റ്യൂമിൽ അത് സംഭവിച്ചു!
ഏഷ്യാനെറ്റിലെ പ്രധാന പരമ്പരകളിലൊന്നാണ് വാനമ്പാടി അതിന്റെ ക്ലൈമാക്സ് ഘട്ടത്തിലേക് കടന്നിരിക്കുകയാണ്. സീരിയൽ ഈ ആഴ്ചയോടെ അവസാനിക്കും. ഇനി 9 എപ്പിസോഡ് കൂടിയേമാത്രമേ ഉള്ളു
വാനമ്പാടിയിലൂടെയാണ് സായ് കിരണ്‍ എന്ന നായകനെയും മലയാളക്കര ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു . തെലുങ്ക് പതിപ്പായ കൊയിലമ്മയില്‍ നായകനെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. തെലുങ്കില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരത്തിന് ഗംഭീര പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.
വാനമ്പാടി ക്ലൈമാക്സിലേക്ക് കടക്കാന്‍ പോവുകയാണെന്നും ഇനിയുള്ള ഭാഗങ്ങള്‍ മിസ്സ് ചെയ്യരുതെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം താരം എത്തിയിരുന്നു. ക്ലൈമാക്സ് ചിത്രീകരണത്തിനിടയിലെ ഹൃദയസ്പര്‍ശിയായ അനുഭവത്തെക്കുറിച്ച് മുൻപ് പറഞ്ഞിരുന്നു. ഏത് കോസ്റ്റ്യൂമാണ് അവസാനത്തെ രംഗങ്ങള്‍ക്ക് വേണ്ടതെന്ന് ചോദിച്ചത് കേട്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നിയെന്നായുരുന്നു സായ് കിരണ്‍ പറഞ്ഞത്.
കോസ്റ്റിയൂം ഡയറക്ടര്‍ സജി ചോദിച്ച ആ അവസാനത്തെ കോസ്റ്റ്യൂം ഇതാണെന്നായിരുന്നു സായ് കിരണ്‍ പറഞ്ഞത്. താനെഴുതിയ മലയാളം ക്യാപ്ഷന്‍ ശരിയാണോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. മലയാളത്തിലേക്ക് സായ് വീണ്ടും തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങളെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഒരു സിനിമ സംഭവിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും കഥ കേള്ക്കാനുണ്ടെന്നുമായിരുന്നു താരം നല്കിയ മറുപടി. വാനമ്പാടിയോടുള്ള സ്നേഹം അറിയിച്ചെത്തിയവര്‍ക്കെല്ലാം സായ് കിരണ്‍ മറുപടി നല്‍കിയിരുന്നു.
