Malayalam Breaking News
ചാലക്കുടിക്കാരനിലേയ്ക്കുള്ള വിളി വരുന്നത് അമേരിക്കയില്‍ വെച്ച്….. മണിയുടെ വേഷം ആണെന്ന് പറഞ്ഞപ്പോള്‍ സെന്തില്‍ പറഞ്ഞത്…..
ചാലക്കുടിക്കാരനിലേയ്ക്കുള്ള വിളി വരുന്നത് അമേരിക്കയില്‍ വെച്ച്….. മണിയുടെ വേഷം ആണെന്ന് പറഞ്ഞപ്പോള്‍ സെന്തില്‍ പറഞ്ഞത്…..
ചാലക്കുടിക്കാരനിലേയ്ക്കുള്ള വിളി വരുന്നത് അമേരിക്കയില്‍ വെച്ച്….. മണിയുടെ വേഷം ആണെന്ന് പറഞ്ഞപ്പോള്‍ സെന്തില്‍ പറഞ്ഞത്…..
കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. സെന്തില്‍ കൃഷ്ണയെ നായകനാക്കി വിനയന്‍ ഒരുക്കുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 28നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
സെന്തില്‍ കൃഷ്ണയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയുടെ വേഷം ചെയ്യുന്നത്. എം.ജി. ശ്രീകുമാറിനോടൊപ്പം ഒരു ഷോയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയപ്പോഴാണ് സെന്തിലിന് വിനയന്റെ വിളിവരുന്നത്. കലാഭവന്‍ മണിയെക്കുറിച്ച് സിനിമയെടുക്കുന്നുണ്ടെന്നും അതില്‍ വേഷം ചെയ്യണമെന്നുമായിരുന്നു ഫോണിലൂടെ വിനയന്‍ സെന്തിലിനോട് പറഞ്ഞത്. എന്നാല്‍ സെന്തില്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല തന്നെ നായകനാക്കുമെന്ന്. ഏതെങ്കിലും ഒരു വേഷം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സെന്തില്‍ വിനയനെ ചെന്നുകണ്ടത്. കലാഭവന്‍ മണിയുടെ വേഷമാണ് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ അയ്യോ എന്ന് വിളിച്ച് കരഞ്ഞു പോയതായും സെന്തില്‍ പറയുന്നു.
ചിത്രത്തിലേയ്ക്ക് സെന്തില്‍ കൃഷ്ണ എത്തുന്നത് തീര്‍ത്തും അപ്രതീക്ഷിതമായാണ്. ചിത്രത്തിന് വേണ്ടി നായകനെ തേടിയപ്പോള്‍ 5000 ഓളം പേരാണ് വിനയനുമുന്നിലെത്തിയത്. ആരിലും തൃപ്തിവരാതെയിരുന്ന വിനയന് സെന്തിലിനെ കിട്ടുന്നത് ഭാര്യയിലൂടെയാണ്. ഏഷ്യാനെറ്റില്‍ കെ.വി. ശശികുമാര്‍ സംവിധാനം ചെയ്തിരുന്ന വെള്ളാനകളുടെ നാട് എന്ന ഹാസ്യപരമ്പരയിലെ നായകന്‍ സെന്തില്‍ കൃഷ്ണയെ പരിചയപ്പെടുത്തിയത് വിനയന്റെ ഭാര്യയാണ്. ഓരോ എപ്പിസോഡിലും വ്യത്യസ്ത കഥ പറയുന്ന വെള്ളാനകളുടെ നാട്ടിലെ സെന്തില്‍ കൃഷ്ണയുടെ വേഷപ്പകര്‍ച്ചകള്‍ വിനയനും ഇഷ്ടമായതോടെ സെന്തിലിനെ തന്നെ മണിയാക്കാന്‍ വിനയന്‍ തീരുമാനിച്ചത്. അങ്ങനെയാണ് സെന്തില്‍ കൃഷ്ണ ചാലക്കുടി ചങ്ങാതിയിലെ രാജാമണിയാകുന്നത്.
തിയേറ്ററുകളിലെത്തും മുമ്പേ ചിത്രം ശ്രദ്ധേയമാകുന്നുണ്ട്. ചിത്രത്തിന്റെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും ട്രെയിലറിനും വന്‍ സ്വീകാര്യതയായിരുന്നു. ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ചിത്രത്തിന്റെ വരവേല്‍പ്പിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ധര്‍മ്മജന്‍, വിഷ്ണു, സലിംകുമാര്‍, ജോജു ജോര്‍ജ്ജ്, ടിനി ടോം, ജനാര്‍ദനന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, ജയന്‍, കലാഭവന്‍ സിനോജ്, ചാലി പാലാ, രാജാസാഹിബ്, സാജു കൊടിയന്‍, കലാഭവന്‍ റഹ്മാന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം. വിനയാണ് കഥയും തിരക്കഥയും, സംഭാഷണം ഉമ്മര്‍ കാരിക്കാടും നിര്‍വ്വഹിക്കും.
Senthil Krishna about Kalabhavan Mani s character
