Connect with us

സാബുവുമായുള്ള ആ ബന്ധം എന്നെ കംഫര്‍ട്ട് ചെയ്തു: രഞ്ജിനി ഹരിദാസ്

Malayalam Breaking News

സാബുവുമായുള്ള ആ ബന്ധം എന്നെ കംഫര്‍ട്ട് ചെയ്തു: രഞ്ജിനി ഹരിദാസ്

സാബുവുമായുള്ള ആ ബന്ധം എന്നെ കംഫര്‍ട്ട് ചെയ്തു: രഞ്ജിനി ഹരിദാസ്

സാബുവുമായുള്ള ആ ബന്ധം എന്നെ കംഫര്‍ട്ട് ചെയ്തു: രഞ്ജിനി ഹരിദാസ്

സാബുവുമായുള്ള ബന്ധം തന്നെ കംഫര്‍ട്ട് ചെയ്‌തെന്ന് രഞ്ജിനി ഹരിദാസ്. രണ്ട് ആഴ്ച്ച മുമ്പ് ബിഗ് ബോസില്‍ നിന്നും പുറത്തായ രഞ്ജിനി ഹരിദാസ് അവതാരകന്‍ മോഹന്‍ലാലിനോട് പറഞ്ഞതൊരു വാചകമുണ്ട്…. ഞാന്‍ തന്നെയാണ് സാബു മോന്‍ എന്ന്. നേരത്തെ സാബു രഞ്ജിനിയെ ഫെയ്‌സ്ബുക്കിലൂടെ ആക്ഷേപിച്ചതിന് മാപ്പു പറയണമെന്ന് രഞ്ജനിനി ആവശ്യപ്പെട്ടിരുന്നു. ബിഗ് ബോസില്‍ ആദ്യം കാണുമ്പോഴും ഇരുവരും സംസാരിച്ചതും ഇതേവിഷയമായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി സാബുവുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറയുന്നത്.

ഞാന്‍ തന്നെയാണ് സാബു എന്ന് ഞാന്‍ പറഞ്ഞത് അതിശയോക്തിയല്ലെന്നും സാബുവിനെ അടുത്തറിഞ്ഞപ്പോള്‍ അങ്ങനെ തോന്നിയെന്നും രഞ്ജിനി പറയുന്നു. ബിഗ് ബോസിന് പുറത്തുള്ള സാബുവിനെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്ന പോലെ എനിക്കും അറിയാം. എന്നെ ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലാത്ത സാബുവാണ് അത്. എന്നാല്‍ ബിഗ് ബോസിനകത്തെ സാബുമോന്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. എല്ലാവരുമായും സാബുവിന് ബന്ധമുണ്ട്. സാബു എല്ലാവരുടെയും കംഫര്‍ട്ട് സോണ്‍ ആണ്. എല്ലാവരെയും നന്നായി കെയര്‍ ചെയ്യും, മറ്റുള്ളവരുടെ ഇമോഷനുകള്‍ക്ക് വില നല്‍കും എന്നതൊക്കയാവാം കാരണം. എല്ലാ കാര്യങ്ങളിലും ക്ലാരിറ്റിയുള്ള വ്യക്തിയാണ് സാബു. അങ്ങനെയുള്ളവര്‍ കുറവാണ്. തെറ്റായാലും ശരിയായാലും എന്തിലും സാബുവിന് കൃത്യമായ അഭിപ്രായവും നിലപാടുമുണ്ട്. വെറുതെ ആരെയും ഹര്‍ട്ട് ചെയ്യില്ലെന്നും രഞ്ജിനി വ്യക്തമാക്കി.

എന്നാല്‍ ചിലപ്പോള്‍ ഇതേ സാബു അവിടെ ചിലരെ ചൊറിയുന്നതും കാണാം. അതിനും സാബുവിന് സാബുവിന്റതായ കാരണങ്ങളുണ്ട്. ഞാനും ഇങ്ങനൊക്കെ തന്നെയാണ് എന്നെനിക്ക് തോന്നുന്നു. വെറുതെ ആരെയും ഞാന്‍ അങ്ങോട്ട് കയറി ചൊറിയില്ല. അങ്ങോട്ട് പോയി സംസാരിക്കില്ല. എന്നാല്‍ ഇങ്ങോട്ട് വന്നു കഴിഞ്ഞാല്‍ വെറുതെ വിടുകയുമില്ല. പൊതുവെ മനുഷ്യര്‍ക്ക് അറിയാവുന്ന രഞ്ജിനി, എന്തെങ്കിലും പ്രശ്‌നമുണ്ടാവുമ്പോള്‍ അതില്‍ പ്രതികരിക്കുന്ന രഞ്ജിനി ആണ്. നിങ്ങള്‍ എന്നോട് ചോദിക്കുന്നതിനു പലതും പറഞ്ഞു പ്രതികരിക്കുന്ന രഞ്ജിനിയാണ്. രഞ്ജിനി എല്ലായ്‌പ്പോഴും അങ്ങനെയല്ലെന്നും താരം പറയുന്നു.

എന്റെ രണ്ടാം വരവില്‍ ഞാന്‍ വളരെ ശാന്തയായിരുന്നുവെന്നും സാബുവിന്റെ കൂടെയായിരുന്നുവെന്നും നിങ്ങള്‍ക്ക് തോന്നുന്നതിന്റെ കാരണം അങ്ങനൊരു രഞ്ജിനിയും എന്റെ ഉള്ളില്‍ ഉണ്ട് എന്നതാണ്. ഞാന്‍ എപ്പോഴും വഴക്കാളിയല്ല. സാബുവുമായുള്ള ആ ബന്ധം എന്നെ കംഫര്‍ട്ട് ചെയ്തു എന്നത് തന്നെയാണ് സത്യം. ഞാന്‍ ശാന്തയായി മാറിയിട്ടുണ്ടാവാം. എനിക്ക് വന്ന ആ മാറ്റം എനിക്ക് തന്നെ അറിയുന്നുണ്ടായിരുന്നു. കളിയില്‍ ജയിക്കാന്‍ ഞാന്‍ മന:പൂര്‍വം അങ്ങനെ ആയതൊന്നുമല്ല. അതൊരു സ്വാഭാവികമായ മാറ്റമാണെന്നും താരം വ്യക്തമാക്കി.

എല്ലാ മനുഷ്യര്‍ക്കും വാല്യൂ നല്‍കുന്ന ഒരു വ്യക്തിയാണ് സാബു. വളരെ നല്ലൊരു ബന്ധം സാബുവുമായി ഉണ്ടായി. സാബു ഇതേപോലെ തുടര്‍ന്നാല്‍ ആ ബന്ധവും തുടരും. നമുക്ക് കേട്ടുകേള്‍വിയുള്ള തരികിട സാബുവായി അദ്ദേഹം മാറിയാല്‍ ഞാനും കച്ചറ രഞ്ജിനിയാവും. അത്രയേയുള്ളൂ. വീടിനു പുറത്തെ സാബുവിനെ ഞാന്‍ മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന് തന്നെ വിളിച്ചിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസിനകത്തെ സാബു ഫെമിനിസ്റ്റ് ആണെന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വരുന്നില്ല. സാബുവിന്റെ മറ്റൊരു പ്ലസ് പോയിന്റ് ടാസ്‌ക്കുകള്‍ ചെയ്യുന്നതിലുള്ള സ്‌കില്‍ ആണ്. ആദ്യ ടാസ്‌ക്ക് ഒഴികെ ബാക്കി എല്ലാത്തിലും സാബു നല്ല എഫര്‍ട്ട് എടുത്തു തന്നെ ചെയ്തിട്ടുണ്ടെന്നും രഞ്ജനി പറഞ്ഞു.


ഒരു വീട്ടില്‍ യാതൊരു ബാഹ്യ ബന്ധങ്ങളുമില്ലാതെ, കുറേ അപരിചിതരുടെ കൂടെ പൂട്ടിയിടുമ്പോള്‍ നമുക്കുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ സങ്കല്‍പിക്കുന്നതിലും അപ്പുറമാണ്. എത്ര ക്യാമറ ഉണ്ടെന്നറിഞ്ഞിട്ടും കാര്യമില്ല, ഒരു പരിധിയില്‍ കൂടുതല്‍ അഭിനയിക്കാന്‍ കഴിയില്ല. ആദ്യത്തെ മൂന്നാഴ്ചയൊക്കെ മനുഷ്യര്‍ കോണ്‍ഷ്യസ് ആയിരുന്നിരിക്കാം, അഭിനയിച്ചിട്ടുണ്ടാവാം. എന്നാല്‍ അതിനു ശേഷം ഓരോരുത്തരും കാണിക്കുന്നതാണ് അവരുടെ യഥാര്‍ത്ഥ സ്വഭാവം. കുറച്ചു ദിവസം കഴിയുമ്പോള്‍ മനുഷ്യര്‍ക്ക് പലവിധ ഇമോഷനുകള്‍ ഉണ്ടാകും. ഒരേ വേവ് ലെങ്ത് ഉള്ളവരുമായി ബന്ധമുണ്ടാകും. ആദ്യം ഞാനും ശ്വേതയുമായി ഒരടുപ്പമുണ്ടായി. പിന്നീട് ഞാനും ശ്വേതയും സാബുവും തമ്മിലായി അടുപ്പം. ശ്വേതാ പോയതോടെ സ്വാഭാവികമായും ഞാനും സാബുവും കൂടുതല്‍ കൂട്ടായിയെന്നും രഞ്ജിനി പറയുന്നു.

Ranjini Haridas about Sabumon

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top