ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞ് ശീലിച്ച ബിനു അടിമാലി എവിടെയൊക്കെയോ സുധിയെ തിരഞ്ഞു: തമാശകൊണ്ട് സദസിനെ ചിരിപ്പിച്ചവർ കട്ട് പറഞ്ഞത് പലതവണ:- ഫ്ലോറിൽ വികാരഭരിത രംഗങ്ങൾ…
ചിരി മാഞ്ഞ് കൊല്ലം സുധി കടന്ന് പോയതിന് ശേഷം ആദ്യമായി സ്റ്റാർ മാജിക് വേദിയിലെത്തിയ ബിനു അടിമാലിയെ കണ്ട് പലർക്കും കണ്ണീരടക്കാനായില്ല. സ്റ്റാർ മാജിക്ക് വേദിയിലേക്ക് ഇടറുന്ന കാലുമായാണ് ബിനു അടിമാലി എത്തിയത്. ചിരിയുടെ മാലപ്പടക്കം പൊട്ടിയിരുന്ന ഫ്ലോറിൽ അപകടത്തെ കുറിച്ച് വിവരിച്ചപ്പോൾ കണ്ടു നിന്നവർ കണ്ണീരണിഞ്ഞു. സ്റ്റാർ മാജിക്കിലൂടെ കൊല്ലം സുധി ഇനിയും ജീവിക്കുമെന്നാണ് അപകടത്തിൽ പരുക്കേറ്റ ബിനു അടിമാലിക്ക് പറയാനുള്ളത്. സ്റ്റുഡിയോയിലെത്തിയ ബിനു പലപ്പോഴും ചിന്തയിലാണ്ടു പോയി. ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞ് ശീലിച്ച അയാൾ അവിടെ എവിടക്കൊയോ തന്റെ പ്രിയ കൂട്ടുകാരനെ തെരഞ്ഞു. തമാശകൊണ്ടു സദസിനെ ചിരിപ്പിച്ചവർക്ക് പല തവണ കട്ട് പറയേണ്ടിവന്നു. മറന്നിട്ടു വേണ്ടേ ഓർക്കാൻ എന്നായിരുന്നു കൊല്ലം സുധിയെ കുറിച്ച് ബിനു അടിമാലിയുടെ കമന്റ്. കൈപ്പമംഗലത്തെ കാറപകടത്തിൽ പരുക്കേറ്റ കോമഡി ഉത്സവം താരം മഹേഷ് കുഞ്ഞുമോൻ ഇപ്പോഴും വീട്ടിൽ വിശ്രമത്തിലാണ്. മഹേഷ് ഉടൻ തന്നെ വേദിയിലെത്തുമെന്നാണ് പ്രതീക്ഷയെന്നും ബിനു പറഞ്ഞു. വീഴ്ച്ച കരുത്താക്കി സദസിനെ ചിരിപ്പിക്കുക…. കൊല്ലം സുധിയെന്ന കലാകാരനായി തങ്ങൾ അത് ചെയ്യുമെന്ന് സ്റ്റാർ മാജിക് ടീം പരിപാടിക്കിടെ ഉറപ്പ് നൽകിയിരുന്നു.
അതിനിടെ സ്റ്റാര്‍ മാജിക്കിന്റെ പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നപ്പോൾ താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്ത് എത്തി. താരങ്ങള്‍ സുധിയെ ഓര്‍ക്കുന്നതാണ് പ്രൊമോ വീഡിയോയിലുള്ളത്. സ്റ്റാര്‍ മാജിക് താരങ്ങളുടെ കൂടെ നടന് ഗിന്നസ് പക്രുവുമുണ്ട്. താരങ്ങള്‍ വികാരഭരിതരാകുന്നതും കരയുന്നതുമൊക്കെ വീഡിയോയില്‍ കാണാം. സുധിച്ചേട്ടന് ഇവിടെ തന്നെയുണ്ട്. ഇവിടെ എപ്പോഴും ഉള്ള ഒരാളാണെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ഞാന്‍ വന്ന ഉടനെ തന്നെ സുധിയണ്ണനെ നോക്കും. പുള്ളിയെ എന്തെങ്കിലും പറഞ്ഞായിരിക്കും നമ്മളുടെ തുടക്കം. ഇന്ന് ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുണ്ടെന്ന് നോബി പറയുന്നുണ്ട്. ഇതൊരു സീരിയലൊന്നുമല്ല, മനസില്‍ തട്ടിയിട്ടാണെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. ഈ ഫ്ളോറില്‍ നില്ക്കുമ്പോള് സുധി ഏതോ ഒരു ഷൂട്ടിന് പോയിരിക്കുകയാണെന്ന തോന്നലാണെന്നാണ് ഗിന്നസ് പക്ര പറയുന്നത്.
സുധിയുടെ മരണത്തെ പോലും ഉപയോഗിക്കുന്നുവെന്നാണ് വിമര്‍ശനം. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരാധകര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പറയരുത് നമുക്ക് പോലും സഹിക്കാന്‍ പറ്റുന്നില്ല സുധിച്ചേട്ടന്റെ വിയോഗം അപ്പോള്‍ ഇത്രയും വര്‍ഷം ഒന്നിച്ചു ഉണ്ടായാവര് എങ്ങിനെ സഹിക്കും അവരുടെ ഓരോ തുള്ളി കണ്ണുനീരും അവരുടെ ഉള്ളില്‍ അത്രയും വിങ്ങല്‍ ആണ്.. സുധിച്ചേട്ടന്റെ ആത്മാവ് അവിടം വിട്ടു പോകില്ല. ഇത് കാശുണ്ടക്കലല്ല അവരുടെ മനസ്സില്‍ തട്ടിയുള്ള സ്നേഹം ആണെന്നാണ് ആരാധകര്‍ നല്കുന്ന മറുപടി.
