Connect with us

തമിഴ് സിനിമാരംഗത്ത് സ്ത്രീകൾക്കുനേരേ ലൈം ഗികാതിക്രമം നടക്കാറില്ല, ഇവിടെ പവർഗ്രൂപ്പുകളുമില്ല; സംവിധായകൻ സെൽവമണി

Tamil

തമിഴ് സിനിമാരംഗത്ത് സ്ത്രീകൾക്കുനേരേ ലൈം ഗികാതിക്രമം നടക്കാറില്ല, ഇവിടെ പവർഗ്രൂപ്പുകളുമില്ല; സംവിധായകൻ സെൽവമണി

തമിഴ് സിനിമാരംഗത്ത് സ്ത്രീകൾക്കുനേരേ ലൈം ഗികാതിക്രമം നടക്കാറില്ല, ഇവിടെ പവർഗ്രൂപ്പുകളുമില്ല; സംവിധായകൻ സെൽവമണി

വലിയ കോളിളക്കമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംഭവിച്ചതിരിക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും കർണാടകയിലുമെല്ലാം ഇത്തരത്തിലൊരു കമ്മിറ്റി വേണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോഴിതാ തമിഴ് സിനിമാരംഗത്ത് സ്ത്രീകൾക്കുനേരേ ലൈം ഗികാതിക്രമം നടക്കാറില്ലെന്ന് പറയുകയാണ് സംവിധായകൻ ആർ.കെ. സെൽവമണി.

സംവിധായകനും തമിഴ് സിനിമാ സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്‌സി) പ്രസിഡന്റുമാണ് സെൽവമണി. എല്ലാ ഭാഷയിൽനിന്നുള്ളവർക്കും തമിഴ് സിനിമാരംഗത്ത് പ്രവർത്തിക്കാൻ സാധിക്കും. ജാതിയുടെയും ദേശത്തിന്റെയും ഭാഷയുടെയുംപേരിൽ വേർതിരിവില്ല.

ഇവിടെ കഴിവുമാത്രമാണ് പരിഗണിക്കുന്നത്. ഇത്ര വിശാലമായ കാഴ്ചപ്പാടുള്ളതിനാൽ സ്ത്രീകൾക്കുനേരേ അതിക്രമം നടക്കാൻ യാതൊരു സാധ്യതയുമില്ല. ചിലപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായാൽ നടപടിയെടുക്കാൻ ഫെഫ്‌സി പോലെയുള്ള സംഘടനകൾക്ക് സാധിക്കുംം. മാത്രമല്ല, ഇവിടെ പവർഗ്രൂപ്പുകൾ ഇല്ലെന്നും സെൽവമണി പറഞ്ഞു.

അതേസമയം, ലൈം ഗിക അതിക്രമങ്ങളിൽ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘം രം​ഗത്തെത്തിയിരുന്നു. ലൈം ഗിക അതിക്രമ പരാതികൾ അന്വേഷിക്കാൻ ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചു. കു റ്റക്കാരെന്ന് കണ്ടെത്തിയാൽ തമിഴ് സിനിമയിൽ നിന്നും അഞ്ച് വർഷം വിലക്കുകയും ഇരകൾക്ക് നിയമപോരാട്ടത്തിനുള്ള സാഹയം നടികർ സംഘം നൽകുകയും ചെയ്യും.

ഇത്തരം അതിക്രമങ്ങൾ ഉണ്ടായാൽ ആദ്യം പരാതി നൽകേണ്ടത് സംഘടനയ്ക്കാണ്. പരാതികൾ അറിയിക്കാൻ പ്രത്യേക ഇമെയിലും ഫോൺ നമ്പറും ഏർപ്പെടുത്തി. ജനറൽ സെക്രട്ടറി വിശാൽ, പ്രസിഡന്റ് നാസർ, ട്രഷറർ കാർത്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം.

More in Tamil

Trending