Social Media
ഇന്നലെ രാത്രി ആപ്പിൾ കഴിച്ചാണ് ഞാനും അശ്വിനും ജീവിച്ചത്; ദിയയുടെ വീഡിയോയ്ക്ക് വിമർശനം
ഇന്നലെ രാത്രി ആപ്പിൾ കഴിച്ചാണ് ഞാനും അശ്വിനും ജീവിച്ചത്; ദിയയുടെ വീഡിയോയ്ക്ക് വിമർശനം
നടൻ കൃഷ്ണകുമാറിന്റെ മകൾ എന്നതിനേക്കാളുപരി വ്ലോഗർമാരിൽ ശ്രദ്ധേയയാണ് ദിയ കൃഷ്ണ. തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയത്തകർച്ചകളെ കുറിച്ചും ദയ തുറന്ന് സംസാരിക്കാറുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് തുറന്ന് സംസാരിക്കുന്ന ദിയയുടെ പ്രകൃതം ഏറെ ഇഷ്ടമാണ്. പലരും കമന്റുകളിലൂടെ ഇതേ കുറിച്ച് പറയാറുമുണ്ട്.
അടുത്തിടെയാണ് ദിയ കൃഷ്ണ വിവാഹിതയായത്. തന്റെ അടുത്ത സുഹൃത്തായിരുന്ന അശ്വിൻ കൃഷ്ണയാണ് താരത്തിന്റെ ഭർത്താവ്. കുറച്ച് കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതും വിവാഹത്തിലേയ്ക്ക് കടന്നതും. ഇപ്പേൾ ഭർത്താവിനൊപ്പമുള്ള സന്തോഷ നിമിഷങ്ങളാണ് ദിയ പങ്കുവെയ്ക്കാറുള്ളത്.
ഇപ്പോഴിതാ ദിയ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലായി മാറുന്നത്. അശ്വിന്റെ വീട്ടിൽ പോയ ദിവസമാണ് ദിയ വ്ലോഗിലൂടെ പങ്കുവെച്ചത്. എന്നാൽ ഇത്തവണ ദിയക്ക് ഒരുപാട് നെഗറ്റീവ് കമന്റുകളാണ് വരുന്നത്. അശ്വിന്റെ വീട്ടുകാരും ദിയയും തമ്മിലുള്ള ഇടപഴകലിൽ എന്തോ അകൽച്ച തോന്നുന്നു, എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നുവെന്നെല്ലാമാണ് ആരാധകർ പറയുന്നത്.
പ്രത്യേകിച്ചും പ്രേക്ഷകർ എടുത്ത് പറയുന്നത് അശ്വിന്റെ ചേട്ടൻ മകളെ കുറിച്ചാണ്. ഈ കുട്ടി ദിയയോട് നേരത്തെ വലിയ അടുപ്പം കാണിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ കുട്ടിയും ദിയയിൽ നിന്ന് മാറി നിൽക്കുന്നുവെന്നാണ് കമന്റുകളിലൂടെ പലരും പറയുന്നത്. ഇന്നലെ രാത്രി ആപ്പിൾ കഴിച്ചാണ് ഞാനും അശ്വിനും ജീവിച്ചത്, അശ്വിന്റെ വീട്ടിൽ നിന്നും വാഴയ്ക്കപ്പം കഴിക്കാൻ പോകുകയാണെന്നും ദിയ വീഡിയോയുടെ തുടക്കത്തിൽ പറയുന്നുണ്ട്. ദിയ വീട്ടിൽ പാചകം ചെയ്യാറില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്.
അമ്മായിമ്മയും മരുമോളും തമ്മിൽ പ്രശ്നം തുടങ്ങിയോ, പക്വത എത്തും മുമ്പ് കല്യാണം കഴിച്ചാൽ ഇങ്ങനെയിരിക്കും. എന്തിനാ അപ്പിൾ കഴിച്ചാണ് ജീവിച്ചതെന്ന് പറയുന്നത്, എന്തെങ്കിലുമൊക്കെ ആഹാരം രണ്ട് പേർക്കും പാചകം ചെയ്യാൻ അറിയാമെങ്കിൽ പാകം കഴിക്കാമായിരുന്നല്ലോ ഇപ്പോൾ ഒരുപാട് ഡിവോഴ്സ് കേസുകൾ വർധിക്കുന്നതിന് കാരണം ഈ എടുത്ത് ചാട്ടമാണ്.
ഭക്ഷണം ഉണ്ടാക്കാൻ അറിയാത്തത് ക്രഡിറ്റായി കൊണ്ട് നടക്കുന്നുവെന്ന് തുടങ്ങി നിരവധി പേരാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ദിയ ഇതിനോടൊന്നും പ്രതികരിക്കാറില്ല. അതേസമയം, വിവാഹ ശേഷം താനും അശ്വിനും വളരെ രഹസ്യമാക്കി വെച്ചിരുന്ന കാര്യവും ദിയ തുറന്ന് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ഒരു ക്ഷേത്രത്തിൽ വെച്ച് അശ്വിൻ തന്നെ താലികെട്ടി സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് ദിയ പങ്കിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മുതൽ ഇരുവരും ഭാര്യ ഭർത്താക്കന്മാരായി ജീവിച്ച് തുടങ്ങിയിരുന്നു. ഞങ്ങളുടെ ചെറിയൊരു സ്ക്രീട്ട് എന്ന് പറഞ്ഞാണ് രഹസ്യ വിവാഹത്തിന്റെ വീഡിയോ ദിയ പുറത്ത് വിട്ടത്.
എന്ത് സംഭവിച്ചാലും ഒരുമിച്ച് നിൽക്കുമെന്ന് ഞങ്ങൾ കഴിഞ്ഞ വർഷം പരസ്പരം വാക്ക് നൽകിയിരുന്നു. ഇതായിരുന്നു ലോകം അറിയാത്ത ഞങ്ങളുടെ രഹസ്യമെന്നും വീഡിയോയിൽ ദിയ കുറിച്ചിരുന്നു. ഇരുവരുടെയും ഔദ്യോഗിക വിവാഹമായിരുന്നു സെപ്തംബറിൽ നടന്നത്. വിവാഹശേഷം ദിയ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എല്ലാം വളരെ പെട്ടെന്നായിരുന്നു. ചിന്തിക്കാൻ സമയം കിട്ടിയില്ല. രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. പണ്ടു മുതലെ വിവാഹം ഒരു സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചത്. എനിക്ക് ഇഷ്ടമുള്ളവരും എന്നെ ഇഷ്ടമുള്ളവരും മാത്രം വന്ന് അനുഗ്രഹിച്ച് പോകണം എന്നായിരുന്നു. അതുപോലെ തന്നെ നടന്നു. മനോഹരമായിരുന്നു എല്ലാ ചടങ്ങുകളും എന്നുമാണ് താരപുത്രി പറഞ്ഞത്.