Connect with us

ബ്രൈഡൽ ഫോട്ടോ ഷൂട്ടിനായി വധുവായി ഒരുങ്ങി രേണു; വിവാഹത്തിന് മുന്നോടിയായുള്ള റിഹേഴ്സലാണോ ഇതെന്ന് കമന്റ്

Malayalam

ബ്രൈഡൽ ഫോട്ടോ ഷൂട്ടിനായി വധുവായി ഒരുങ്ങി രേണു; വിവാഹത്തിന് മുന്നോടിയായുള്ള റിഹേഴ്സലാണോ ഇതെന്ന് കമന്റ്

ബ്രൈഡൽ ഫോട്ടോ ഷൂട്ടിനായി വധുവായി ഒരുങ്ങി രേണു; വിവാഹത്തിന് മുന്നോടിയായുള്ള റിഹേഴ്സലാണോ ഇതെന്ന് കമന്റ്

മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും സഹപ്രവർത്തകരോ കുടുംബമോ ഇനിയും മുക്തരായിട്ടില്ല. സുധിച്ചേട്ടൻ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ഭാര്യ രേണു പറഞ്ഞത്. സുധിയുടെ ഓർമ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്.

പലപ്പോഴും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട് രേണുവിന്. ഭർത്താവ് മരിച്ചിട്ടും ഒരുങ്ങി നടക്കുന്നതിനും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്നതിനും ഇന്റർവ്യൂ നൽകുന്നതിനുമൊക്കെയാണ് പലരും വിമർശിച്ച് രം​ഗത്തെത്തിയിട്ടുള്ളത്. എന്നാൽ അതിനെയെല്ലാം തള്ളി കളഞ്ഞ് തന്റെ കൊച്ച് കൊച്ച് സന്തോഷങ്ങളുമായി ജീവിതം നയിക്കുകയാണ് രേണു.

ഇപ്പോഴിതാ രേണു പങ്കുവെച്ച പുതിയ പോസ്റ്റ് വളരെപ്പെട്ടെന്ന് വൈറലായി മാറിയിരിക്കുകയാണ്. പിന്നാലെ നിരവധി പേരാണ് രേണുവിനെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. ഒരു ബ്രൈഡൽ ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോസ് ആണ് രേണു പങ്കുവെച്ചത്. ഇത് വൈറൽ ആവുകയും ചെയ്തു. മേക്കപ്പ് ആർട്ടിസ്റ്റ് സുജയാണ് വിവാഹ വേഷത്തിൽ രേണുവിനെ ഒരുക്കിയത്. ഷെറീജയാണ് ഫോട്ടോഗ്രാഫർ.

രേണു ഈ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. രേണഉവിന്റെ വിവാഹം വീണ്ടം കഴിഞ്ഞെന്ന തരത്തിലാണ് പലരും പറഞ്ഞിരിക്കുന്നത്. പിന്നെയും കല്യാണം കഴിച്ചോ?, വന്ന് വന്ന് ഇവർ ഒരുപാട്‌ ബോർ ആണ്, എന്തൊരു പ്രഹസനമാണിത്. വിവാഹത്തിന് മുന്നോടിയായുള്ള റിഹേഴ്സലാണോ ഇത് എന്നിങ്ങനെയാണ് കമന്റുകൾ.

എന്നാൽ ചിലർ ഇതിനൊക്കെ തക്ക മറുപടിയും നൽകുന്നുണ്ട്. ആ കുട്ടി ചെറിയ പ്രായമാണ് അതിന്റെ സന്തോഷം പോലെ ആണ് ഇനി ജീവിക്കേണ്ടത്. ആ കുട്ടിയും ഒരു വ്യക്തി ആണ്. മരണപ്പെട്ട ആൾ എല്ലാവർക്കും പ്രിയപെട്ടവനാണ്.. എന്നു വെച്ച് നിങ്ങൾ സന്തോഷങ്ങൾ വേണ്ടെന്ന് വെച്ചിരിക്കുന്നുണ്ടോ? ഇത്തിരിവട്ടമുള്ള ഈ ജീവിതത്തിൽ അവളിനി ഒതുങ്ങിക്കൂടി ജീവിക്കേണ്ട കാര്യമില്ല..

ഇതൊക്കെ അവളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആണ്.. നാളെ നമ്മളും മരിക്കും നമ്മളെ ഓർത്തു അവർ സങ്കടപ്പെട്ടു ജീവിക്കണോ? വേറെ കല്യാണം കഴിക്കട്ടെ അതിപ്പോ എന്റെ ഭർത്താവ് ആണേലും അങ്ങിനെ ഞൻ ചിന്തിക്കു.. അതിനെ വിട്ടേക്ക് അത് ജീവിച്ചു തീർക്കട്ടെ വൃത്തികേടൊന്നും ചെയ്യുന്നില്ലല്ലോ എന്നാണ് ഒരാൾ കുറിച്ചത്.

അതേ സമയം തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ രേണു നേരത്തെ പ്രതികരിച്ചിരുന്നു. എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമർശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രേണു പറയുന്നു. ഇത് അവസാനിപ്പിക്കാൻ ഉള്ള വഴി ഒന്നെങ്കിൽ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുക എന്നതാണ്.

താൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ഒന്നിനും ഞാൻ ഇല്ല. എന്ത് തെറ്റാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല. ഞാൻ വിധവ ആണെന്ന് പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നെങ്കിൽ ജീവിതം അവസാനിപ്പിക്കും അല്ലേൽ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തിട്ടാണേലും കുഴപ്പമില്ല.

വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്ത്ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും. ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കരണം. ശരിക്കും മടുത്തിട്ട് തന്നെയാണ് സ്‌റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ മറ്റാരുടേയും സമ്മതം വേണ്ട എനിക്ക്.

പക്ഷെ ഇതുവരെ അങ്ങനെ ചിന്തിച്ചിട്ടില്ല. എട്ടൻ മരിച്ചതു കൊണ്ടല്ലേ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം കുറ്റം. ഒന്നെങ്കിൽ ഈ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കിൽ വേറെ കെട്ടുക. മക്കളുടെ സമ്മതത്തോടെ അപ്പോൾ പിന്നെ ഈ പേര് അങ്ങ് തീർന്നു കിട്ടുമല്ലോ. അല്ലാതെ എന്ത് വഴിയാ വിധവ എന്നത് മാറാൻ എന്നാണ് രേണു ചോദിച്ചത്.

Continue Reading
You may also like...

More in Malayalam

Trending