പാര്‍ത്ഥിപനുമായി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ സീത ആഗ്രഹിച്ചിരുന്നു; പക്ഷെ പാര്‍ഥിപന്റെ മറുപടി ഇതായിരുന്നു
തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് സീത. നാട്ടിൻ പുറത്തെ പെൺകുട്ടി ഇമേജിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സീത അക്കാലത്ത് ഇത്തരത്തിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തു. പിൽക്കാലത്ത് അമ്മ വേഷങ്ങളിലാണ് സീതയെ പ്രേക്ഷകർ കണ്ടത്. മലയാളത്തിൽ മൈ ബോസ് എന്ന സിനിമയിൽ നായകന്റെ അമ്മ വേഷം സീതയാണ് ചെയ്തത്. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടനും സംവിധായകനുമായ പാർഥിപനായിരുന്നു സീതയുടെ ആദ്യ ഭർത്താവ്തമിഴ് സിനിമയില്‍ നടനായും സംവിധായകനായും നിറഞ്ഞു നില്ക്കുന്ന ആളാണ് പാര്ഥിപന്. ഏറ്റവും ഒടുവില്‍ പൊന്നിയന്‍ സെല്വന് എന്ന ചിത്രത്തിലെ പാര്‍ഥിപന്റെ വേഷം എല്ലാം ശ്രദ്ധേയമായിരുന്നു. ഇരവിന് നിഴല്‍ എന്ന ചിത്രമാണ് പാര്‍ഥിപന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്.
തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ നിറഞ്ഞു നിന്ന താരമാണ് സീത. നായികാ നിരയില്‍ നിന്ന് മാറി ഇപ്പോള്‍ അമ്മ വേഷങ്ങളിലും സജീവമാണ്. 1985 ല്‍ നായികയായി സിനിമയില്‍ അഭിമുഖമായ സീത 91 ല്‍ പാര്‍ഥിപനുമായി വിവാഹം ചെയ്യുന്നത് വരെ സിനിമയില്‍ നിറ സാന്നിധ്യം ആയികുന്നു. പിന്നീട് വിവാഹ മോചനത്തിന് ശേഷം 2002 ല്‍ ഇന്റസ്ട്രിയിലേക്ക് തിരിച്ചുവന്നു.പല അഭിപ്രായ വ്യത്യാസങ്ങളുടെയും പേരിലാണ് സീതയും പാര്‍ഥിപനും വിവാഹമോചിതരായത്. പാര്ഥിപനുമായുള്ള വിവാഹ മോചനത്തിന് ശേഷം സീത സതീഷിനെ വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധവും വിവാഹ മോചനത്തില്‍ അവസാനിച്ചു.
അതിന് ശേഷം പാര്‍ത്ഥിപനുമായി വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ സീത ആഗ്രഹിച്ചിരുന്നുവത്രെ. നമ്മുടെ ബന്ധം വീണ്ടും ആരംഭിയ്ക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് സീത നേരിട്ട് തന്നെ ചോദിക്കുകയും ചെയ്തു. എന്നാല്‍ അത് സംഭവിയ്ക്കും എന്ന് എനിക്ക് തോന്നുന്നില്ല എന്ന് പറഞ്ഞ് പാര്ത്ഥിപന് അത് നിരസിക്കുകയായിരുന്നുവത്രെ. ഇക്കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
