Connect with us

ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം അദ്ദേഹത്തോടൊപ്പമുള്ള കുടുംബ ജീവിതമായിരുന്നു,ആ ബന്ധത്തെയോർത്ത് പിന്നീട് വിഷമം തോന്നിയിട്ടില്ല; സീത

Movies

ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം അദ്ദേഹത്തോടൊപ്പമുള്ള കുടുംബ ജീവിതമായിരുന്നു,ആ ബന്ധത്തെയോർത്ത് പിന്നീട് വിഷമം തോന്നിയിട്ടില്ല; സീത

ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം അദ്ദേഹത്തോടൊപ്പമുള്ള കുടുംബ ജീവിതമായിരുന്നു,ആ ബന്ധത്തെയോർത്ത് പിന്നീട് വിഷമം തോന്നിയിട്ടില്ല; സീത

തമിഴ്, തെലുങ്ക്, കന്നട ഭാഷചിത്രങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴും തന്മാത്ര, നോട്ട്ബുക്ക്, വിനോദയാത്ര, മൈ ബോസ്, ചാർലി, ഊഴം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ താരമാണ് സീത. ട്ടിൻ പുറത്തെ പെൺകുട്ടി ഇമേജിൽ പ്രേക്ഷകർക്ക് പ്രിയങ്കരിയായ സീത അക്കാലത്ത് ഇത്തരത്തിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തു. പിൽക്കാലത്ത് അമ്മ വേഷങ്ങളിലാണ് സീതയെ പ്രേക്ഷകർ കണ്ടത്. മലയാളത്തിൽ മൈ ബോസ് എന്ന സിനിമയിൽ നായകന്റെ അമ്മ വേഷം സീതയാണ് ചെയ്തത്. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനും സംവിധായകനുമായ പാർഥിപനായിരുന്നു സീതയുടെ ആദ്യ ഭർത്താവ്.

1990 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം സീത അഭിനയ രംഗത്ത് നിന്ന് മാറിയിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം സീതയും പാർത്ഥിപനും വേർപിരിഞ്ഞു. സീതയുടെ അമിത പ്രതീക്ഷകളാണ് വിവാഹ ബന്ധം തകർന്നതിന് കാരണമെന്നും സീതയാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്നും പാർത്ഥിപൻ അന്ന് പറഞ്ഞു.

എന്നാൽ ഇതിനെതിരെ സീത രംഗത്തെത്തി. പാർഥിപൻ പറഞ്ഞത് കള്ളമാണ്. പാർഥിപനാണ് തന്നോട് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്. ഒരു സാധാരണ ഭാര്യ ആഗ്രഹിക്കുന്നത് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. എന്റേത് മാത്രമായ ഭർത്താവിനെ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നും സീത അന്ന് ചോദിച്ചു.

സിനെ ഉലഗത്തിന് നൽകിയ അഭിമുഖത്തിൽ സീത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പാർഥിപനുമായി പിരിഞ്ഞെങ്കിലും ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം അദ്ദേഹത്തോടൊപ്പമുള്ള കുടുംബ ജീവിതമായിരുന്നെന്ന് സീത തുറന്ന് പറഞ്ഞു. ആ ബന്ധത്തെയോർത്ത് പിന്നീട് വിഷമം തോന്നിയിട്ടില്ലെന്നും സീത വ്യക്തമാക്കി.

ആർട്ടിസ്റ്റ് എന്ന ചിന്തയേ മനസ്സിൽ നിന്ന് പോയി. കല്യാണം കഴിക്കുക, സെറ്റിലാവുക എന്നത് മാത്രമായിരുന്നു ചിന്ത. അതാണ് ജീവിത ലക്ഷ്യം എന്ന് കരുതി. അഭിനയിക്കുന്നതിനപ്പുറം ഞാൻ കല്യാണം കഴിക്കണമെന്നായിരുന്നു വീട്ടിൽ. കല്യാണം കഴിക്കണമെന്ന ചിന്തയ്ക്കിടെയാണ് അദ്ദേഹത്തെ കാണുന്നതും പ്രണയത്തിലാവുന്നതും. വിവാഹ ജീവിതമായിരുന്നു ജീവിതത്തിലെ ഏറ്റവും മികച്ച സമയമെന്നും നടി തുറന്ന് സമ്മതിച്ചു

സ്നേഹം എന്നത് ഒരു ത്രിൽ തന്നെയല്ലേ. അന്നൊന്നും മൊബൈൽ ഫോൺ പോലുമില്ല. എവിഎമ്മിൽ ഷൂട്ട് നടക്കുന്നതിനിടെ ഫോൺ ബൂത്തിൽ പോയി പെട്ടെന്ന് ഓടിപ്പോയി ഒരു മിനുട്ട് സംസാരിച്ച് ഓടി തിരിച്ചു വരും. ഞാൻ ഹാപ്പിയായിരുന്നു. കുഞ്ഞുങ്ങൾ പിറന്നു. ഞാൻ ആർട്ടിസ്റ്റാണ് അതുകൊണ്ട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും ഇല്ലായിരുന്നു.

ഫ്രഷ് വെജിറ്റബിൾ ലഭിക്കാൻ ഞാൻ തന്നെ പോവുമായിരുന്നു. എല്ലാം ഞാൻ തന്നെയായിരുന്നു ചെയ്തിരുന്നത്. ആ 12 വർഷം സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും കുട്ടികളും മറ്റുമായി തിരക്കിലായിരുന്നെന്നും സീത പറഞ്ഞു. കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ സീതയുടെയും പാർഥിപന്റെയും മകൾ കീർത്തന ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയിലെ പ്രകടനത്തിന് ദേശീയ പുരസ്കാരവും കീർത്തനയ്ക്ക് ലഭിച്ചു. മകൾക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി.

എന്നാൽ അന്ന് കുട്ടിയായിരുന്നതിനാൽ അതേപറ്റി മകൾക്ക് മനസ്സിലായില്ല. ഇന്നവൾ അത് മനസ്സിലാക്കുന്നെന്നും സീത വ്യക്തമാക്കി. 2001 ലാണ് സീതയും പാർഥിപനും വേർപിരിയുന്നത്. പിന്നീട് 2010 ൽ ടെലിവിഷൻ നടൻ സതീഷിനെ സീത വിവാഹം ചെയ്തെങ്കിലും 2016 ൽ ഇരുവരും വേർപിരിഞ്ഞു. രണ്ട് പെൺമക്കളാണ് സീതയ്ക്കും പാർഥിപനും ജനിച്ചത്.

ഒരു ആൺകുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു. നിരവധി ശ്രദ്ധേയ സിനിമകൾ ഒരുക്കിയ ഫിലിം മേക്കറാണ് പാർഥിപൻ, ഒത്ത സെരുപ്പ് സൈസ് 7 എന്ന സിനിമയാണ് ഇതിൽ പാർത്ഥിപന് ഏറെ പ്രശംസ നേടിക്കൊടുത്തത്. സിനിമ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. പൊന്നിയിൻ സെൽവൻ എന്ന പുതിയ സിനിമയിൽ നടൻ ഒരു വേഷം ചെയ്തിട്ടുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top