Connect with us

വീടിന്റെ ആരാധരമടക്കമുള്ള രേഖകള്‍ കള്ളന്‍ കൊണ്ട് പോയി, പരാതിയുമായി നടി നിരോഷ പോലീസ് സ്റ്റേഷനില്‍

Actress

വീടിന്റെ ആരാധരമടക്കമുള്ള രേഖകള്‍ കള്ളന്‍ കൊണ്ട് പോയി, പരാതിയുമായി നടി നിരോഷ പോലീസ് സ്റ്റേഷനില്‍

വീടിന്റെ ആരാധരമടക്കമുള്ള രേഖകള്‍ കള്ളന്‍ കൊണ്ട് പോയി, പരാതിയുമായി നടി നിരോഷ പോലീസ് സ്റ്റേഷനില്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയായിരുന്നു നിരോഷ. ഇടയ്ക്ക് വെച്ച് ഇടവേളയെടുത്തുവെങ്കിലും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിലൂടെ നിരോഷ തിരിച്ചുവരുകയാണ്. ഇതിനിടെയാണ് താരത്തെ സംബന്ധിക്കുന്ന പുതിയ വാര്‍ത്ത പുറത്തെത്തുന്നത്്. തന്റെ വീട്ടില്‍ മോഷണം നടന്നു എന്ന പരാതിയുമായാണ് നിരോഷ രംഗത്തെത്തിയിരിക്കുന്നത്.

ചെന്നൈയിലെ തേനംപേട്ട് പൊലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച് നടി പരാതി നല്‍കിയിട്ടുണ്ട്. വീടിന്റെ ആധാരം അടക്കമുള്ള രേഖകള്‍ മോഷണം പോയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിരോഷയും ഭര്‍ത്താവ് റാംകിയും താമസിക്കുന്ന തേനംപേട്ടിലെ ജെമിനി ഹൌസിംഗ് കോംപ്ലക്‌സിലെ ഇവരുടെ അപ്പാര്‍ട്ട്‌മെന്റിലാണ് മോഷണം നടന്നിരിക്കുന്നത്. നിരോഷയുടെയും ഭര്‍ത്താവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ വീട്ടുകാര്‍ സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരുകയാണെന്നാണ് പൊലീസ് പറയുന്നത്.

80കളിലും 90കളിലും തമിഴ് സിനിമയിലെ മുന്‍നിര നടിയായിരുന്നു നിരോഷ. 1988 ല്‍ പുറത്തിറങ്ങിയ ‘അഗ്‌നി നക്ഷത്രം’ എന്ന ചിത്രത്തിലൂടെ നായികയായി നിരോഷ അരങ്ങേറ്റം കുറിച്ചത്. ഇതിനെ തുടര്‍ന്ന് സുരസംകാരം, സെന്തുരപൂവേ, പാണ്ഡ്യ നാട്, തങ്കം തുടങ്ങി 50ലധികം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 1995 ല്‍ നടന്‍ റാംകിയെ വിവാഹം കഴിച്ചതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ ക്യാരക്ടര്‍ റോളുകളില്‍ സാന്നിധ്യം അറിയിച്ചിരുന്നു. നടി രാധിക ശരത് കുമാറിന്റെ ഇളയ അനിയത്തിയാണ് നിരോഷ.

More in Actress

Trending

Recent

To Top