ചാരിറ്റി എന്ന് കേൾക്കുമ്പോൾ പേടിയാണ്! സീമ ജി നായർ
ചാരിറ്റി എന്ന് കേൾക്കുമ്പോൾ പേടിയാണ്! സീമ ജി നായർ
കുടുംബ പ്രേക്ഷകരുടെയും ബിഗ്‌സ്‌ക്രീൻ പ്രേക്ഷകരുടെയും പ്രീയപ്പെട്ട നടിയാണ് സീമ ജി നായർ . പതിനേഴാമത്തെ വയസ്സിൽ കൊച്ചി സംഗമിത്രയുടെ കന്യാകുമാരിയിൽ ഒരു കടങ്കഥ എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് കടന്നുവന്നു. 1000 ത്തിലധികം നാടകങ്ങളിൽ അഭിനയിച്ചു. പിന്നീട് സീരിയിൽ സിനിമ രംഗത്തെക്ക് മാറി. കൂടുതലും സീമ സാധാരണ കുടുംബ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ സീമ ജി നായർ അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ചു. ജീവകരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിനെ കുറിച്ച് ഒരു ചോദ്യം ചോദ്യം ചോദിച്ചപ്പോൾ സീമ ജി നായർ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
ചാരിറ്റി എന്ന് കേൾക്കുമ്പോൾ പേടിയാണ്. ചാരിറ്റിയുടെ മറവിൽ ഒരുപാട് തട്ടിപ്പുകളെ നടക്കുന്നുണ്ട്. നമ്മൾ എത്ര നല്ലത് ചെയ്‌താലും പത്ത് പേരിൽ ഒരാൾ എങ്കിലും അതിനെ നെഗറ്റീവായി പറയാൻ ഉണ്ടാവും. അത് കൊണ്ട് ജീവകാരുണ്യം എന്ന് പറയാൻ തന്നെ പേടിയാണ് . കഴിഞ്ഞ ദിവസം സൂരജ് പാലക്കാരൻ പറഞ്ഞ പോലെ സഹായം ചോദിക്കുന്നവരോട് നമ്മൾ ചെയ്ത കൊടുക്കുന്ന ഒരു സമ്മാനം എന്ന നിലയിൽ അതിനെ മാറ്റുക.ചാരിറ്റി എന്ന വാക്ക് അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കാൻ താൽപ്പര്യമില്ല. കാരണം അതിൽ നല്ലതും ചീത്തയുമായ കാര്യങ്ങൾ നടക്കുന്നത് കൊണ്ട് നമ്മൾ ചെയ്യുന്ന നന്മകൾ പോലും അതിൽ ചീത്തയായിട്ടു മാറും.
ചാരിറ്റി എന്ന് പറയുന്ന വാക്ക് നിങ്ങൾ ഉപയോഗിക്കുമ്പോൾ ഞാനത് തുടങ്ങിയത് കുട്ടിക്കാലത്താണ്. അന്ന് ‘അമ്മ ചെയ്ത കാര്യങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. അപ്പൊ ഞാനും അങ്ങനെയായതിൽ അത്ഭുതമില്ല . അച്ഛന്റെ കടയിൽ നിന്ന് പൈസ എടുക്കുമായിരുന്നു . അതൊക്ക അന്ന് സ്കൂളിലെ കുട്ടികൾക്ക് എന്തെങ്കിലും സഹായം ചെയ്യാൻ വേണ്ടിയായിരുന്നു. പലപ്പോഴും തൊട്ടടുത്ത വീട്ടിലെ കടക്കാർ എന്നോട് പറയും പിള്ളേച്ചൻ ഇങ്ങ് വരട്ടെ ഞങ്ങൾ പറഞ്ഞു കൊടുക്കുമെന്ന്. അപ്പൊ ഇച്ചിരി റൗഡിയായിരുന്നു ഞാനന്ന്. നിങ്ങൾ പറഞ്ഞുകൊടുത്തോ എനിക്കെന്താ എന്നൊരു ആറ്റിട്യൂട് ആയിരുന്നു. കടയിൽ നിന്നെടുക്കുന്ന നാണയ തുട്ടുകൾ പാവാടയുടെ അറ്റത്ത് നൂലുപൊട്ടിച്ച അതിനുള്ളിൽ ഇട്ട് വെയ്ക്കും . അച്ഛൻ വരുമ്പോൾ പിന്നെ നടക്കാൻ പേടിയാണ് കാരണം ഞാൻ ഒന്നനങ്ങുമ്പോൾ കിലുങ്ങുന്ന ശബ്ദം കേൾക്കും .അപ്പൊ അച്ഛൻ ചോദിക്കും എന്താ മക്കളെ ശബ്ദം കേട്ടത്.ആ എന്ന എന്നറിയത്തില്ല എന്ന മറുപടിയാണ് ഞാൻ കൊടുക്കുന്നത്. അന്നേ ഞാൻ അച്ഛന്റെ മുന്നിൽ നല്ല അഭിനയം കാഴ്ച വച്ച ആളാണ്. പാവം അച്ഛന് അറിയില്ലായിരുന്നു ഇത്രേം ഒരു മോഷണക്കാരിയാണ് മോളെന്ന്. സീമ ജി നായർ അച്ഛനെയും അമ്മയെയും കുറിച്ചുള്ള ഓർമ്മകൾ പറഞ്ഞു നിർത്തി.
എം.ജി. ഗോപിനാഥൻ പിള്ളയുടെയും ചേർത്തല സുമതിയുടെയും മകളായി കോട്ടയം മുണ്ടക്കയത്താണ് സീമ ജി നായര്‍ ജനിച്ചത് . തൃപ്പൂണിത്തുറ ആർ.എൽ.വി.കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്ട്സിൽ സംഗീതം പഠിച്ചു. സീമക്കും അമ്മ ചേർത്തല സുമതിക്കും കേരള സംസ്ഥാന അമച്വർ ഡ്രാമ അവാർഡ് ലഭിച്ചിട്ടുണ്ട്. സീമ ജി നായരുടെ സഹോദരി രേണുക ഗിരിജൻ പിന്നണിഗായികയും സഹോദരൻ എ.ജി. അനിൽ മലയാള ചലച്ചിത്ര സംഗീത സംവിധായകനുമാണ്. രേണുക ഗിരിജന്റെ മകൾ സ്മിത പ്രശസ്ത സംഗീത സംവിധായകനായ ദീപക് ദേവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.