Connect with us

തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ

Malayalam

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി വരെ പിരിച്ച് വിട്ടിരുന്നു. അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മോഹൻലാൽ തിരികെ എത്തിയേക്കും എന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാർത്തകൾ.

അമ്മ പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ കണ്ടെത്താനുളള തിരഞ്ഞെടുപ്പ് നടത്തില്ലെന്നും തിരഞ്ഞെടുപ്പില്ലാതെ മോഹൻലാലിനെ പ്രസിഡണ്ടായി ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചേക്കും എന്നും സൂചനയുണ്ടായിരുന്നു. എന്നാൽ പ്രസിഡണ്ടാകാൻ താനില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് മോഹൻലാൽ.

ഇതിന് പിന്നാലെ മോഹൻലാലിന്റെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് നടി സീമ ജി. നായർ രം​ഗത്തത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് നടി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്.

‘ശുഭദിനം, ശുഭദിനം മാത്രം… തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്.” സീമ ജി. നായരുടെ വാക്കുകൾ ഇങ്ങനെ. കഴിഞ്ഞദിവസം നടന്ന സംഘടനയുടെ ജനറൽ ബോഡിയോ​ഗത്തിലാണ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മോഹൻലാൽ നിലപാടെടുത്തത്.ഹേമ

Cകമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് രാജിവെച്ച സാഹചര്യം പൂർണമായി മാറിയിട്ടില്ലെന്ന് മോഹൻലാൽ പറഞ്ഞു. പുതിയതലമുറ ഭാരവാഹിത്വത്തിലേക്ക് വരണമെന്നും അധ്യക്ഷസ്ഥാനത്തിരിക്കുമ്പോൾ നേരിടേണ്ടിവരുന്ന പ്രതിസന്ധികളും വിഷമങ്ങളും എല്ലാവരും മനസ്സിലാക്കണമെന്നും മോഹൻലാൽ പറഞ്ഞു. അതേസമയം, പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്നായിരുന്നു പൊതുവിൽ ഉയർന്ന ആവശ്യം.

More in Malayalam

Trending

Recent

To Top