Connect with us

നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ..അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു; മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ

Actress

നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ..അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു; മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ

നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ..അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു; മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ബാലൻ കെ നായരുടെ മകനും നടനുമായ മേഘനാഥൻ(60) അന്തരിച്ചത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വിട പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ പറ്റുന്നില്ലെന്നാണ് സീമ ജി നായർ പറയുന്നത്.

സീമ ജി. നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;

ആദരാഞ്ജലികൾ. ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത്. വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്നലെ ലൊക്കേഷനിൽ നിന്ന് വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്ളിനുമായി മേഘന്റെ കാര്യം സംസാരിച്ചിരുന്നു. മേഘന്റെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും… അത്രക്കും പാവമായിരുന്നു.

നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ. സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല. ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട്, അവിടെ അടുത്താണ് വീടെന്ന്. എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി.

കാൻസർ ആണെന്ന് അറിഞിരുന്നു. അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു. കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു. ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത്. ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല. ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ. ഈശ്വര എന്താണ് എഴുതേണ്ടത്. എന്താണ് പറയേണ്ടത്_എന്നും സീമ ജി നായർ കുറിച്ചു.

അമ്പതിലധികം സീരിയലുകളിലും സിനിമകളിലും മേഘനാഥൻ അഭിനയിച്ചിട്ടുണ്ട്. 1980ൽ പി.എൻ.മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന ചിത്രത്തിൽ സ്‌റ്റുഡിയോ ബോയിയെ അവതരിപ്പിച്ചാണ് മേഘനാഥൻ സിനിമാ രംഗത്തേയ്ക്കു പ്രവേശിച്ചത്.

പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്‌ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത കൂമൻ എന്ന ചിത്രത്തിലാണ് അവസാനമായി മേഘനാഥൻ അഭിനയിച്ചത്.

പറയാൻ ബാക്കി വച്ചത്, സ്‌നേഹാജ്ഞലി, മേഘജീവിതം, സ്ത്രീത്വം, കഥയറിയാതെ, ധനുമാസപ്പെണ്ണ്, ചന്ദ്രേട്ടനും ശോഭേട്ടത്തിയും തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച പ്രധാനപ്പെട്ട സീരിയലുകൾ. കൂടാതെ ടെലിഫിലിമുകളിലും അദ്ദേഹം വേഷമിട്ടിരുന്നു.

കരിയറിന്റെ തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലാണ് കൂടുതലായി തിളങ്ങിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി സ്വഭാവ വേഷങ്ങൾ കൂടി അദ്ദേഹത്തിന് ലഭിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് മേഘനാഥൻ. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് സിനിമയിലേക്ക് കടന്നുവന്നത്.

More in Actress

Trending