Connect with us

5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ… എന്താണ് ദിലീപ് നിനക്ക് പറ്റിയത്; കുറിപ്പുമായി സീമ ജി നായർ

Malayalam

5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ… എന്താണ് ദിലീപ് നിനക്ക് പറ്റിയത്; കുറിപ്പുമായി സീമ ജി നായർ

5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ… എന്താണ് ദിലീപ് നിനക്ക് പറ്റിയത്; കുറിപ്പുമായി സീമ ജി നായർ

സിനിമാ സീരിയൽ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമായ ദിലീപ് ശങ്കറിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും. നടന്റെ അപ്രതീക്ഷിത വേർപാടലുണ്ടാക്കിയ വേദനയിലും ഞെട്ടലിലുമാണ് നടി സീമ ജി നായർ. സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെ ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സീമ ജി നായർ.

‘ആദരാഞ്ജലികൾ, 5 ദിവസം മുന്നേ എന്നെ വിളിച്ചതല്ലേ നീ… അന്ന് തലവേദനയായി കിടന്നത് കൊണ്ടു സംസാരിക്കാൻ പറ്റിയില്ല. ഇപ്പോൾ ഒരു പത്രപ്രവർത്തകൻ വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. എന്താണ് ദിലീപ് നിനക്ക് പറ്റിയത്. ഒന്നും പറ്റുന്നില്ലല്ലോ ഈശ്വര… എന്ത് എഴുതണമെന്നു അറിയില്ല. ആദരാഞ്ജലികൾ…’ സീമ ജി നായർ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

‘പ്രിയപ്പെട്ട ദിലീപേട്ട വിശ്വസിക്കാൻ ആകുന്നില്ല. നിരവധി വേഷം ഒരുമിച്ചു ചെയ്തു. മനോഹരമായി അഭിനയിക്കുന്ന നടനായിരുന്നു. അവസാനമായി ചെയ്ത ഫ്ളവേഴ്സ് ചാനലിലെ പഞ്ചാഗ്നി, അതിലെ ചന്ദ്രസേനൻ എന്ന അച്ഛൻ കഥാപാത്രം ഗംഭീരമായി അഭിനയിച്ചു. ഞാൻ അത് പറയുകയും ചെയ്തു, നല്ല മനുഷ്യൻ ആത്മാവിന് നിത്യശാന്തി നേരുന്നു…’എന്നാണ് നടൻ ആദിത്യൻ ജയൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

അതേസമയം, ദിലീപ് ശങ്കറിന്റേത് ആത്മഹത്യ അല്ലെന്നുറപ്പിച്ചിരിക്കുകയാണ് പൊലീസ്. മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഹോട്ടൽ ജീവനക്കാരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തി. ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ച് വീണതാണെന്നാണ് സംശയം. ഇതുമൂലം ഉണ്ടായ ആന്തരിക രക്തസ്രാവമാണോ മരണത്തിന് കാരണമെന്നും സംശയിക്കുന്നു. മുറിയിൽ നിന്ന് മദ്യക്കുപ്പികൾ ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കും.

ദിലീപ് ശങ്കറിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്ന സീരിയലിന്റെ സംവിധായകൻ മനോജ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ദിലീപ് ശങ്കർ ചികിത്സ തേടിയിരുന്നതായും എന്നാൽ ഇടയ്ക്ക് ചികിത്സ മുടക്കുന്ന പതിവുണ്ടായിരുന്നുവെന്നുമാണ് മനോജ് പറഞ്ഞിരുന്നത്.

ദിലീപ് ശങ്കറിനെ കാണാത്തത് കാരണം പ്രൊഡക്ഷൻ മാനേജർ ഫോണിൽ വിളിച്ചിരുന്നുവെന്നും അദ്ദേഹം ഫോൺ എടുക്കാത്തിനാൽ പ്രൊഡക്ഷൻ ടീമിലെ ആളുകൾ ഹോട്ടലിൽ നേരിട്ട് എത്തുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. അതേസമയം, ദിലീപ് ശങ്കറിന്റെ മരണത്തിൽ ദുരൂഹത ഉള്ളതായി തോന്നുന്നില്ലെന്നും മനോജ് പറഞ്ഞിരുന്നു.

ഷൂട്ടിംഗിനായി നാല് ദിവസം മുൻപാണ് ദിലീപ് ശങ്കർ തിരുവനന്തപുരത്ത് എത്തിയത്. രണ്ട് ദിവസം ഷൂട്ടിംഗിനായി എത്തിയിരുന്നു. രണ്ട് ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നു, അതിനാൽ ദിലീപ് ഹോട്ടൽ മുറിയിൽ താമസിക്കുകയായിരുന്നു. എറണാകുളം സ്വദേശിയാണ് ദിലീപ് ശങ്കർ. നിരവധി സീരിയലുകളിൽ ദിലീപ് ശങ്കർ അഭിനയിച്ചിട്ടുണ്ട്. അമ്മ അറിയാതെ, പഞ്ചാഗ്നി, സുന്ദരി തുടങ്ങിയ സീരിയലുകളിൽ വേഷമിട്ടു.

അമ്മ അറിയാതെ, പഞ്ചാഗ്നി, സുന്ദരി എന്നീ സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ദിലീപ് ശങ്കർ ഒട്ടേറെ സിനിമകളിലും വേഷമിട്ടു. 1995ൽ ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത റോസസ് ഇൻ ഡിസംബർ എന്ന സീരിയലിലൂടെയാണ് ദിലീപ് ശങ്കർ അഭിനയരംഗത്ത് എത്തുന്നത്.

എറണാകുളം സ്വദേശിയാണ്. ദിലീപ് ശങ്കറിന്റെ ഭാര്യ സുമ, മക്കൾ ദേവ ദിലീപ്, ധ്രുവ് ദിലീപ്. മൃതദേഹം ഇന്ന് രാവിലെ 11 ന് എറണാകുളം ചിറ്റൂ4 സെന്റ് മേരീസ് സ്കൂളിൽ പൊതുദ4ശനത്തിനു വെച്ച ശേഷം 12 ന് സംസ്കരിക്കുമെന്നാണ് വിവരം. ചേരാനല്ലൂർ ശ്മശാനത്തിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ. നടന്റെ മരണത്തിൽ അനുശോചനമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.

More in Malayalam

Trending

Recent

To Top