Malayalam
കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല; വസ്ത്ര ധാരണം പ്രാർത്ഥനയുടെ ഇഷ്ടമാണെന്ന് മല്ലിക സുകുമാരൻ
കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല; വസ്ത്ര ധാരണം പ്രാർത്ഥനയുടെ ഇഷ്ടമാണെന്ന് മല്ലിക സുകുമാരൻ
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ.
ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയുടെ വസ്ത്രധാരണത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക സുകുമാരൻ. വസ്ത്ര ധാരണം പ്രാർത്ഥനയുടെ ഇഷ്ടമാണെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് മല്ലിക പ്രതികരിച്ചത്.
കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്. ആ കുട്ടിയ്ക്ക് പത്ത് പതിനാറ് വയസായി. നാളെ പൂർണിമ ഇട്ടു എന്ന് തന്നെയിരിക്കട്ടെ. ഇന്ദ്രനും എതിർപ്പില്ല, ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിർപ്പില്ല. പിന്നെ ഞാനെന്ത് പറയാനാണ്. പൂർണിമയുടെ പ്രധാന ജോലി ബ്യൂട്ടീക് ആണ്. പഴയ സാരി വെട്ടി ഉടുപ്പ് തയ്ച്ച് ഫോട്ടോ എടുത്ത് പലർക്കും അയക്കുന്നുണ്ട്. നിങ്ങൾക്ക് കാണാൻ വേണ്ടി മാത്രമല്ല ഫോട്ടോ.
പുറത്തേയ്ക്ക് പൂർണിമ ഒരുപാട് ബിസിനസൊക്കെ ചെയ്യുന്നുണ്ട്. പ്രാർത്ഥന കുട്ടിയല്ലേ, ലണ്ടനിലൊക്കെ പോയി പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ധരിച്ചെന്നിരിക്കും. ഇവിടെ വരുമ്പോൾ ഇവിടത്തേതായ രീതിയിൽ ഡ്രസ് ധരിക്കും. സാരിയുടുത്ത് പ്രാർത്ഥന എന്റെ കൂടെ അമ്പലത്തിൽ വന്നിട്ടുണ്ടല്ലോ.
അതൊക്കെ അവരുടെ ഇഷ്ടമാണ്. ശ്രദ്ധിക്കണമെന്ന് ഞാൻ പറയും. ഓരോരോ സദസ്സിൽ പോകുമ്പോൾ വിമർശകരായിരിക്കും കൂടുതൽ. ആളുകൾക്ക് എന്തെങ്കിലുമൊക്കെ പറയണമല്ലോയെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. മരുമക്കളായ പൂർണിമയെയും സുപ്രിയെയും കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. മരുമക്കൾ യാത്രകളിൽ അവരുടെ അമ്മയെ ഒപ്പം കൊണ്ട് പോകാറുണ്ട്.
നിങ്ങൾ ഒപ്പം പോകാത്തത് എന്താണെന്ന് പലരും ചോദിക്കാറുണ്ട്. തനിക്ക് അവരുടെ ഒപ്പം പോകാൻ ആഗ്രഹമില്ല. അവർക്ക് അമ്മയോടായിരിക്കും കൂടുതൽ അടുപ്പം. ഭർതൃമാതാവിൽ നിന്നും അകലം പാലിക്കുന്നത് സമൂഹത്തിലെ രീതിയാണ്. മക്കൾക്കും മരുമക്കൾക്കുമൊപ്പം താമസിക്കാനും തനിക്ക് താൽപര്യമില്ല. ചെറിയ അകലമുള്ളത് ബന്ധങ്ങളെ നിലനിർത്തുമെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
മക്കൾ രണ്ട് പേരും എന്തെങ്കിലും ആവശ്യം പറഞ്ഞാൽ ഉടനെ എത്തുമെന്ന് തനിക്ക് ഉറപ്പാണെന്നും നടി വ്യക്തമാക്കി. പരാമർശം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി. മക്കൾക്കും മരുമക്കൾക്കും ഭാരമാകാത്തത് നല്ല തീരുമാനമാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം മല്ലിക സുകുമാരനൊപ്പം സമയം ചെലവഴിക്കാൻ പൃഥിരാജും ഇന്ദ്രജിത്തും ശ്രമിക്കേണ്ടതുണ്ടെന്നും അഭിപ്രായം വന്നു. നടിയുടെ മുപ്പതുകളിലാണ് ഭർത്താവ് നടൻ സുകുമാരൻ മരിക്കുന്നത്. ഇരുവരെയും കരിയറിൽ വലിയ താരങ്ങളാക്കിയതിൽ മല്ലിക സുകുമാരന്റെ പ്രയത്നമുണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടി.
മക്കൾക്കൊപ്പമല്ല ഇന്ന് മല്ലിക സുകുമാരൻ താമസിക്കുന്നത്. മക്കളുടെ സ്വകാര്യ ജീവിതത്തിൽ കല്ലുകടിയാകാൻ തനിക്ക് താൽപര്യമില്ലെന്നാണ് നടി പറയുന്നത്. മക്കളുടെ പണം തനിക്കിപ്പോൾ ആവശ്യമില്ലെന്നും സ്വന്തം വരുമാനമുണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു. എന്റെ കാര്യങ്ങൾ നോക്കാനുള്ള പണം എനിക്ക് ലഭിക്കുന്നുണ്ട്. പലരെയും ഞാൻ സഹായിക്കാറുണ്ട്. ചേട്ടന്റെ പണം മുഴുവനെടുക്കുന്നു എന്ന സംശയം മരുമക്കൾക്ക് തോന്നിയാലോ എന്ന സംശയം തുടക്കത്തിലുണ്ടായിരുന്നു. ഇപ്പോൾ അത് തീരെയില്ല.
എന്തൊക്കെ പറഞ്ഞാലും മരുമക്കൾ വിളിച്ചാലും വന്നില്ലെങ്കിലും കണ്ടില്ലെങ്കിലും എന്റെ മക്കൾ എന്റെ മക്കൾ തന്നെയാണ്. അത് ഒരു മരുമകൾക്കും മാറ്റാൻ പറ്റില്ല. അവരുടെ മനസിൽ ഞാൻ എവിടെയിരിക്കുന്നു എന്ന് അവർക്കും എനിക്കും അറിയാം. ആരോഗ്യമുള്ളപ്പോൾ കഷ്ടപ്പെട്ട് ബാങ്കിൽ കുറച്ച് പൈസയുണ്ടെങ്കിൽ ആരോടും ചോദിക്കാതെ ചിലവാക്കാമല്ലോയെന്നും മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.
