Malayalam
പുള്ളിയ്ക്ക് എന്തൊക്കേയോ പേഴ്‌സണൽ പ്രശ്‌നങ്ങളുണ്ടായിരുന്നു, ഞാൻ കാര്യം തിരക്കിയെങ്കിലും ഒന്നും പറഞ്ഞില്ല; കിരൺ രാജ്
പുള്ളിയ്ക്ക് എന്തൊക്കേയോ പേഴ്‌സണൽ പ്രശ്‌നങ്ങളുണ്ടായിരുന്നു, ഞാൻ കാര്യം തിരക്കിയെങ്കിലും ഒന്നും പറഞ്ഞില്ല; കിരൺ രാജ്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്കലാഭവൻ മണി. അദ്ദേഹം മൺമറഞ്ഞിട്ട് 8 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും കലാഭവൻ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലർത്തുന്നവർ ഏറെയാണ്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ മണിയെ എല്ലാവരും കണ്ടിട്ടുള്ളൂ. ഇന്നും താരത്തിന്റെ മരണം ഒരു തീര ദുഃഖം തന്നെയാണ്.
അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ നിരവധി ദുരൂഹതകളും ഉയർന്ന് വന്നിരുന്നു. കരൾ രോഗബാധിതനായ മണി അമിതമായി മദ്യപിച്ചതും വിഷം അകത്ത് ചെന്നതുമാണ് മരണകാരണമെന്നും വാദങ്ങൾ ഉയർന്ന് വന്നിരുന്നു. ഇപ്പോഴും ഈ വിവാദങ്ങളൊന്നും കെട്ടടങ്ങിയിട്ടില്ല. കരൾ രോഗബാധിതനായ മണി അമിതമായി മദ്യപിച്ചതും അതല്ല വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നും തുടങ്ങി നിരവധി ദുരൂഹതകൾ ഉയർന്ന് വന്നിരുന്നു.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മദ്യപാനം കൊണ്ടല്ല കലാഭവൻ മണി മരിച്ചതെന്ന് പറയുകയാണ് നടൻ കിരൺ രാജ്. മദ്യം കാരണം മരിച്ച താരങ്ങളൊന്നുമില്ല. അവർക്കൊക്കെ വ്യക്തി ജീവിതത്തിൽ ഓരോ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് പലർക്കും അറിയില്ല. കലാഭവൻ മണി അതിന് ഉദാഹരണമൊന്നുമല്ല. അദ്ദേഹം വെള്ളമടിച്ചാണ് മരിച്ചതെന്ന് ആരാണ് പറയുന്നത്? അങ്ങനെയല്ല.
പുള്ളിയ്ക്ക് കുറച്ച് പേഴ്‌സണൽ കാര്യങ്ങളുണ്ടായിരുന്നു. മരിക്കുന്നതിന് ഒരു വർഷം മുൻപാണ് ഞങ്ങൾ തമ്മിൽ കാണുന്നത്. അന്ന് പിണങ്ങിയിട്ടാണ് തിരികെ പോരുന്നത്. പുള്ളിയ്ക്ക് എന്തൊക്കേയോ പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷേ എന്നോട് ഒന്നും പറഞ്ഞില്ല. അദ്ദേഹത്തിന്റെ പാട്ടിൽ ഞാൻ അഭിനയിച്ചിരുന്നു. പുള്ളി ഓവറാണ് ചേട്ടൻ ഒന്ന് പറയാമോ എന്ന് അദ്ദേഹത്തിന്റെ മാനേജരാണ് എന്നോട് പറയുന്നത്.
ലിവർ ടെസ്റ്റ് ചെയ്തപ്പോൾ കുഴപ്പമുണ്ടെന്ന് മാനേജർ പറഞ്ഞിരുന്നു. മണിച്ചേട്ടാ ഇങ്ങനെയാണെങ്കിൽ ഞാൻ വരില്ല. നമുക്കിത് നിർത്തി കുറച്ചു ദിവസം ബ്രേക്ക് എടുത്താലോ എന്ന് ഞാൻ ചോദിച്ചു. നീ നിർത്തുമോ എന്ന് അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചു. മണിച്ചേട്ടൻ നിർത്തുകയാണെങ്കിൽ ഞാൻ നിർത്താമെന്ന് പറഞ്ഞു. എങ്കിൽ കുറച്ച് ദിവസത്തേക്ക് ഇനി ഇല്ല എന്നായി അദ്ദേഹം.
നിങ്ങൾ മദ്യപിക്കുന്നുണ്ടോന്ന് ഞാൻ വിളിച്ച് അന്വേഷിക്കുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം അതും സമ്മതിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ തന്നെ അടി തുടങ്ങിയെന്നാണ് അവിടെ നിന്ന് അന്വേഷിച്ചപ്പോൾ മനസ്സിലായത്. മാനസികമായിട്ടൊക്കെ കുറെ പ്രശ്‌നങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആരോടും അത് പറയാത്തത് കൊണ്ട് എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് അറിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു…
ഞാൻ പ്രശ്‌നമെന്താണെന്ന് ഒത്തിരി ചോദിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. ഇതോടെ ആരോഗ്യപരമായി മോശമായി. മദ്യം കഴിക്കുന്നത് കൂടുകയും ഭക്ഷണം കഴിക്കുന്നത് കുറയുകയും ചെയ്തു. ഞങ്ങൾ തമ്മിൽ അടി കൂടുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടെങ്കിലും തമ്മിൽ ഭയങ്കര ഇഷ്ടമായിരുന്നു. ഷൂട്ട് കഴിഞ്ഞ് അദ്ദേഹം എന്റെ റൂമിലേയ്ക്ക് വരും. ഞങ്ങൾ ഒരുമിച്ചു കൂടുമായിരുന്നു. ലൊക്കേഷനിലും ഒന്നിച്ചാണ്. കാരവാനിലൊക്കെ ഇരുന്ന് സംസാരിക്കും എന്നും കിരൺ പറയുന്നു.
സിനിമയിലെ ഒട്ടുമിക്ക കലാകാരന്മാരും മണി ജീവിനോടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ്. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും സഹനടനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. തന്റെ നാടും വീടും നാട്ടുകാരും വിട്ട് മറ്റൊരു സ്വർഗം മണിക്കുണ്ടായിരുന്നില്ല. ഏതൊരു ആഘോഷത്തിനും ചാലക്കുടിയുടെ ആവേശമായി മുന്നിൽ തന്നെ നിന്നിരുന്ന കലാകാരൻ കൂടിയാണ് മണി. ആയിരങ്ങളാണ് കേരളത്തിന്റെ നാനഭാഗത്ത് നിന്ന് മണിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കലാഭവൻ മണിയുടെ ചാലക്കുടിയിലെ ബലികുടീരം കാണാൻ ഇപ്പോഴും നിരവധിയാളുകൾ എത്താറുണ്ട്.
