Connect with us

കുറച്ചു നാൾ മുന്നേ അവനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ്‌ എന്നെ സ്വീകരിച്ചത്. സ്നേഹിക്കുന്നവർ ഓരോരുത്തരായി കൊഴിയുന്നു….വേദന അടക്കിപ്പിടിച്ച് സീമ ജി നായർ

Actress

കുറച്ചു നാൾ മുന്നേ അവനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ്‌ എന്നെ സ്വീകരിച്ചത്. സ്നേഹിക്കുന്നവർ ഓരോരുത്തരായി കൊഴിയുന്നു….വേദന അടക്കിപ്പിടിച്ച് സീമ ജി നായർ

കുറച്ചു നാൾ മുന്നേ അവനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ്‌ എന്നെ സ്വീകരിച്ചത്. സ്നേഹിക്കുന്നവർ ഓരോരുത്തരായി കൊഴിയുന്നു….വേദന അടക്കിപ്പിടിച്ച് സീമ ജി നായർ

അപൂർവരോഗത്തിനെതിരെ മനോധൈര്യത്താൽ പോരാടി ശ്രദ്ധേയനായ പ്രഭുലാൽ പ്രസന്നന്റെ വിയോഗം
മലയാളികൾക്ക് ഉൾക്കൊള്ളാനാകുന്നില്ല.അർബുദം ബാധിച്ച് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു മരണം.

മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് പ്രഭുലാൽ. ഇപ്പോഴിതാ പ്രഭുലാലിനെ അനുസ്മരിച്ച് പ്രിയപ്പെട്ടവരെല്ലാം എത്തിയിരിക്കുകയാണ്

പ്രഭു യാത്രയായി. നന്ദുട്ടനെ പോലെ അപ്രതീക്ഷിത വിയോഗം. സ്വപ്നങ്ങളും പ്രതീക്ഷകളും എറെയുണ്ടായിരുന്നു ഈ രാജകുമാരന് . കുറച്ചു നാൾ മുന്നേ അവനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ്‌ എന്നെ സ്വീകരിച്ചത്. അന്നവന്റെ മുഖത്ത് കണ്ട തിളക്കം പോലെ ജീവിതത്തിലൂടെനീളം ആ തിളക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജീവിതം എപ്പോളും അങ്ങനെ ആണല്ലോ. മോനെ എന്താണ് പറയേണ്ടത്, സ്നേഹിക്കുന്നവർ ഓരോരുത്തരായി കൊഴിയുന്നു. ഒന്നും പറയാനില്ല.വാക്കുകൾ മുറിയുന്നു. ആദരാഞ്ജലികൾ എന്നായിരുന്നു സീമ ജി നായർ കുറിച്ചത്.

ധീരൻ ആയ ചെറുപ്പക്കാരൻ പ്രഭുലാൽ. പരിഹാസവും വേദനയും സങ്കടവും ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയി. ഈ കറുത്ത മറുക് ആണ് എന്റെ അടയാളം ഇന്ന് തല ഉയർത്തി പറഞ്ഞവൻ. മറുക് കാരണം അവനു ഉണ്ടായ സങ്കടങ്ങൾ ഒക്കെ സഹിക്കാൻ കഴിയാതെ അമ്മയുടെ നെഞ്ചിൽ തല ചേർത്തു പൊട്ടിക്കരഞ്ഞവൻ. ഒടുക്കം അവൻ എല്ലാവരുടെയും മുന്നിൽ തല ഉയർത്തി ഉറക്കെ പറഞ്ഞു ഈ മറുക് ആണ് എന്റെ അടയാളം എന്ന്. ഒടുക്കം ക്യാൻസറും അവനെ തേടിയെത്തി. അത് മറുകിൽ കൂടി പടർന്നു ശരീരം ഫുൾ ആയി പോയി.

വല്ലാത്ത ഒരു ആത്മ ബന്ധം ആയിരുന്നു നന്ദുവും ആയിട്ടു ഉണ്ടായിരുന്നത്. നല്ല ഒരു കലാകാരനും ആയിരുന്നു അവൻ. അവനെ കൊണ്ട് ഒക്കുന്നപോലെ പലരെയും ചേർത്തു പിടിച്ചിരുന്നു സഹായിച്ചിരുന്നു. എന്റെ മകനേ നിന്റെ ശരീരം മാത്രമേ മറയുന്നുള്ളു. നീ ഞങ്ങളുടെ ഹൃദയത്തിൽ എന്നും പുഞ്ചിരി തൂകി നിറഞ്ഞു നിൽക്കും. ഒരിക്കലും മരണം ഇല്ല ധീരൻ മാർക്ക്. എത്ര കാലം ജീവിച്ചു എന്നതിൽ അല്ല, എങ്ങനെ ജീവിച്ചു എന്നതിൽ ആണ് ഒരു മനുഷ്യന്റെ വിജയം. അതിൽ നീ വിജയിച്ചവൻ ആണ് മോനെ. നന്ദുവിനെ നീ കാണും എന്നും ഞാൻ വിശ്വസിക്കുന്നു എന്നായിരുന്നു നന്ദു മഹാദേവയുടെ അമ്മയുടെ കുറിപ്പ്.

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാൽ. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനശക്തി ഒന്ന് കൊണ്ട് മാത്രമാണ് തന്‍റെ ശരീരാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയെ പ്രഭുലാൽ മറികടന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top