Connect with us

തൂവാനത്തുമ്പികളിൽ തിളങ്ങിയ ആന്ധ്രാസുന്ദരി, രാധയുടെ ഏട്ടത്തിയമ്മ ഇവിടെയുണ്ട്

Actress

തൂവാനത്തുമ്പികളിൽ തിളങ്ങിയ ആന്ധ്രാസുന്ദരി, രാധയുടെ ഏട്ടത്തിയമ്മ ഇവിടെയുണ്ട്

തൂവാനത്തുമ്പികളിൽ തിളങ്ങിയ ആന്ധ്രാസുന്ദരി, രാധയുടെ ഏട്ടത്തിയമ്മ ഇവിടെയുണ്ട്

പ്രണയവും, വിരഹവും ഒരുപോലെ വഴങ്ങുന്ന, ഒരു കവിതപോലെ ഹൃദ്യമായി അതിനെ ആസ്വാദകന്റെ മനസ്സില്‍ കോറിയിടാന്‍ കഴിയുന്ന അതുല്യ പ്രതിഭ പത്മരാജന്‍ ജയകൃഷ്ണനെയും ക്ലാരയെയും മലയാളികള്‍ക്ക് സമ്മാനിച്ചത് 1987 ലാണ്. ഉദകപ്പോള എന്ന സ്വന്തം നോവലിന്റെ തന്നെ ദൃശ്യാവിഷ്‌കാരമായിരുന്നു പി പത്മരാജന്റെ തൂവാനത്തുമ്പികള്‍. കാലം എത്ര കഴിഞ്ഞാലും മലയാളികൾ എന്നും ഓർത്തിരിക്കുന്ന ചിത്രമാണിത്. ‘തൂവാനത്തുമ്പികള്‍’ എന്ന ആരേയും മോഹിപ്പിക്കുന്ന ടൈറ്റിലും സിനിമയും മലയാളികൾ ഏറ്റെടുത്തിട്ട് 35 വര്‍ഷങ്ങൾ പിന്നിടുകയാണ്.

ഒരു അയല്‍പ്പക്കക്കാരനെപ്പോലെ മലയാളി ജയകൃണനെയും ക്ലാരയേയയും ഏറ്റെടുത്തു. ജയകൃണന്റെയും ക്ലാരയുടെയും സമാഗമങ്ങളില്‍ മഴ പ്രണയത്തിന്റെ കണ്ണാടിയായി. കടല്‍ക്കരയും തിരമാലകളും രാത്രികളും മലയാളി മനസില്‍ പ്രണയാക്ഷരങ്ങള്‍കൊണ്ട് ഇത്രമേല്‍ അടയാളപ്പെടുത്തിപ്പോയൊരു കലാസൃഷ്ടി വേറെയില്ലെന്നുതന്നെ പറയാം.

ഹൃദയം ഹൃദയത്തോട് പറഞ്ഞ ചിത്രത്തിലെ ചില സംഭാഷണ ശകലങ്ങൾ ഇന്നും ഓർക്കാത്ത മലയാളികളുണ്ടാകില്ല. അത്രമേൽ ആര്‍ദ്രവും പ്രണയാത്മകവും ഹൃദ്യവുമായിരുന്നു ചിത്രത്തിലെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും. ജയകൃഷ്ണനും ക്ലാരയും മാത്രമല്ല… ചിത്രത്തിൽ വന്നു പോയ ഓരോ കഥാപാത്രങ്ങളും അത്രമേൽ മലയാളികൾ ഇന്നും ഓർക്കുന്നുണ്ട്. അങ്ങനെ ഒരു നടിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്

ചിത്രത്തില്‍ വളരെ ചുരുക്കം രംഗങ്ങളില്‍ മാത്രം വന്നു പോയ ഒരു കഥാപാത്രമുണ്ട്. പാര്‍വതി അവതരിപ്പിച്ച രാധ എന്ന കഥാപാത്രത്തിന്റെ ജ്യേഷ്ഠന്റെ ഭാര്യയായിട്ടാണ് രഞ്ജിനി എത്തുന്നത്

ചിത്രത്തില്‍ വളരെ ചുരുക്കം രംഗങ്ങളില്‍ മാത്രം വന്നു പോയ ഒരു കഥാപാത്രമുണ്ട്. പാര്‍വതി അവതരിപ്പിച്ച രാധ എന്ന കഥാപാത്രത്തിന്റെ സഹോദരി രഞ്ജിനി. ആ കഥാപാത്രത്തെ പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. ചിത്രത്തിലെ ഒരു പ്രധാന രംഗമായിരുന്നു ജയകൃഷ്ണനും രാധയും രഞ്ജിനിയും കൂടി വയല്‍വരമ്പില്‍ നിന്ന് സംസാരിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഗള്‍ഫില്‍ നിന്നും എത്തുന്ന ഭര്‍ത്താവിനെ പറ്റി രഞ്ജിനി ജയകൃഷ്ണനോട് പറയുമ്പോള്‍ ജയകൃഷ്ണന്‍ തന്റെ സ്ഥിരം ശൈലിയില്‍ കഷ്ടം എന്നൊക്കെ പറയുന്നത് പ്രേക്ഷകരുടെ ഓര്‍മ്മയില്‍ ഉണ്ടാകും. ആ രംഗത്ത് മഞ്ഞ സാരിയും വലിയ കണ്ണടയും കളര്‍കുടയും ചൂടി രഞ്ജിനി എന്ന കഥാപാത്രം ആയി എത്തിയത് അന്യഭാഷ നടി സി എച്ച് ജയലളിത ആയിരുന്നു.

ആന്ധ്രപ്രദേശ് സ്വദേശിനിയായ ജയലളിത നിരവധി മലയാള സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ നായികയായിട്ടായിരുന്നു നടി മലയാളത്തില്‍ എത്തുന്നത്. ആയിരത്തി തൊള്ളായിരത്തി എണ്പത്തിയേഴില്‍ പവിത്രന്‍ സംവിധാനം ചെയ്ത ഉപ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിലെ നായികയായ ആമിനയായി മികച്ച പ്രകടനമാണ് നടി കാഴ്ചവച്ചത്.

പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. മമ്മൂട്ടി, നദിയ മൊയ്തു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ സതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജയലളിത പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. തീക്കാറ്റ്, പൊന്ന് തുടങ്ങിയ സിനിമകളിലും നടിയെ പിന്നെ നമ്മള്‍ കണ്ടു. അതിനുശേഷമാണ് തൂവാനത്തുമ്പികള്‍ ചിത്രത്തിലെ രഞ്ജിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ജയലളിത എന്ന നടിയെ ഓര്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ എത്തുന്നത് തൂവാനത്തുമ്പികളിലെ രഞ്ജിനി തന്നെയാകും. ഇസബല്ല ചിത്രത്തിലെ തങ്കമണി, കാര്‍ണിവല്‍ സിനിമയിലെ അല്ലി, വൈശാലി സിനിമയിലെ രാജപത്‌നി, പൂരം സിനിമയിലെ വിലാസിനി, ഉത്തരം സിനിമയിലെ ഡോക്ടര്‍ മാലതി കൃഷ്ണ തുടങ്ങിയ കഥാപാത്രങ്ങളായും നടിയെ പിന്നീട് കണ്ടു.

ഒരു മുത്തശ്ശി കഥ, ഇടനാഴിയില്‍ ഒരു കാലൊച്ച തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു. ഒരു വടക്കന്‍ വീരഗാഥ സിനിമയില്‍ നര്‍ത്തകി ആയും നടി തിളങ്ങി. എന്നാല്‍ പിന്നീട് നടിയെ പ്രേക്ഷകര്‍ കൂടുതല്‍ കണ്ടതും മലയാളത്തില്‍ ഇറങ്ങിയ ബിഗ്രേഡ് സിനിമകളില്‍ ആയിരുന്നു. ആദിതാളം, രാഗം ശ്രീരാഗം, ആയിരം ചിറകുള്ള മോഹം, അവള്‍ ഒരു സിന്ധു, വൈശാഖ രാത്രി തുടങ്ങിയ നിരവധി സിനിമകളില്‍ നായികയായും സഹനടിയായും അഭിനയിച്ചു. ഈ ചിത്രങ്ങളിലെ അഭിനയം നടിക്ക് വലിയൊരു തിരിച്ചടിയായി മാറുകയും ചെയ്തു. അത്തരം സിനിമകളില്‍ അഭിനയിക്കുന്ന നടിയെന്ന് വിശേഷണമായിരുന്നു നടിക്ക് പിന്നീട് അങ്ങോട്ട് കിട്ടിയത്. എന്നാല്‍ അന്യഭാഷാ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളായി നടി പിന്നീട് തിളങ്ങി. വലിയൊരു ഇടവേളക്കുശേഷം നമ്പര്‍ 66 മധുര ബസ്സ് എന്ന സിനിമയിലൂടെ മലയാളത്തില്‍ നടി തിരിച്ചെത്തി. മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച ജയലളിത ഇപ്പോള്‍ ഹൈദരാബാദില്‍ താമസിക്കുകയാണ്

ചെറുപ്പകാലം മുതലേ നൃത്തം അഭ്യസിച്ചിരുന്ന ജയലളിത തന്റെ സഹോദരിയുമായി ചേര്‍ന്ന് നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ബി എ എക്കണോമിക്‌സ് ബിരുദധാരിയായ നടി പഠനസമയത്തും നൃത്തത്തില്‍ ആയിരുന്നു ശ്രദ്ധ കൊടുത്തിരുന്നത്.

More in Actress

Trending

Recent

To Top