“പഴയ റയ്ബാന് ഗ്ലാസ്, അത് അങ്ങനെ തന്നെ ഇരുന്നോട്ടെ…ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍ ഇതില്‍ ആരുടേയും നിഴല്‍ വേണ്ട” – സ്ഫടികം 2 വിൽ നിന്ന് ബിജു.ജെ.കട്ടക്കല്‍ പിന്മാറില്ല

1995 ലെ മോഹൻലാലിന്റെ വൻ ഹിറ്റുകളിൽ ഒന്നാണ് സ്ഫടികം. ഭദ്രൻ ഒരുക്കിയ ചിത്രത്തിലെ ആടുതോമയും റെയ്ബാൻ ഗ്ലാസ്സുമൊക്കെ ഇന്നും ആരാധകർക്ക് ഹരമാണ് . പക്ഷെ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നുള്ള വാർത്തകളോട് തണുപ്പൻ മട്ടിലാണ് അവർ പ്രതികരിച്ചത് . കാരണം , ഭദ്രനല്ല ചിത്രം ഒരുക്കുന്നത്, അതുമല്ല ആടുതോമക്കു പകരം ഒരു ഇരുമ്പൻ സണ്ണിയും വരില്ലെന്നും ആരാധകർ പ്രതികരിച്ചു.
ആടുതോമയുടെ മകന്റെ കഥയുമായി സ്ഫടികത്തിനു രണ്ടാം ഭാഗം ഒരുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത് ബിജു.ജെ.കട്ടക്കല്‍ എന്ന സംവിധായകനാണ്. ‘യുവേഴ്സ് ലവിങ്ലി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു. സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ആട് തോമയുടെ മകന് ഇരുമ്പന്‍ ജോണിയുടെ കഥയാണ് പറയുക എന്നും ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന് അറിയിച്ചിരുന്നു.
രണ്ടാം ഭാഗത്തിനെതിരേ പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതില്‍ നിന്ന് പിന്മാറില്ല എന്ന് തന്നെയാണ് സംവിധായകന്റെ നിലപാട്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ബിജു.
“അപ്പൊ കഴിഞ്ഞത് കഴിഞ്ഞു ഇനിയും ഇത് തുടര്‍ന്നാല്‍ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിളക്കിന്റെ ചുവട്ടിലിരുത്തി നിന്നെക്കൊണ്ടൊക്കെ ഞാന്‍ ഒപ്പീസു പാടിക്കും”…എന്നാണ് പുതിയ പോസ്റ്ററിലെ ഡയലോഗ്. “തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം എന്നും പഴയ റയ്ബാന് ഗ്ലാസ്, അത് അങ്ങനെ തന്നെ ഇരുന്നോട്ടെ…ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍ ഇതില്‍ ആരുടേയും നിഴല്‍ വേണ്ട”…എന്ന് പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടുള്ള ബിജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. സെന്‍സേഷണല്‍ ഹീറോ ചിത്രത്തില്‍ ഇരുമ്പന്‍ ജോണി ആയി വേഷമിടുമെന്നും ബിജു പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...