Connect with us

കണ്ണും കണ്ണും കൊള്ളയടിക്കാൻ ദുൽഖർ ; കിടു ലുക്കിൽ

Malayalam

കണ്ണും കണ്ണും കൊള്ളയടിക്കാൻ ദുൽഖർ ; കിടു ലുക്കിൽ

കണ്ണും കണ്ണും കൊള്ളയടിക്കാൻ ദുൽഖർ ; കിടു ലുക്കിൽ

തെന്നിന്ത്യയിലും ബോളിവുഡിലുമടക്കം നിരവധി ആരാധകറുള്ള താരമാണ് മലയാളത്തിന്റെ ഐക്കൺ സ്റ്റാർ ദുൽഖർ സൽമാൻ. ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ . രണ്ടു വർഷം മുൻപാണ് ‘കണ്ണുംകണ്ണും കൊളളയടിത്താല്‍’ അനൗൺസ് ചെയ്യപ്പെട്ടത്. ഡെസിൽ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ദുൽഖർ ഇപ്പോൾ.

ദുൽഖറിന്റെ 25-ാമത് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. കോമഡി റൊമാന്റിക് ചിത്രമാണിത്. പെല്ലചൂപലൂ എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ഋതു വർമ്മയാണ് ചിത്രത്തിലെ നായിക. സിദ്ധാർഥ് എന്ന ഐടി പ്രെഫഷനെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. കെ എം ഭാസ്കരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദില്ലി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഉടൻ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

കോളിവുഡിൽ മാത്രമല്ല ബോളിവുഡിലും ഡിക്യൂവിന്റെ ചിത്രം ഈ വർഷം പ്രദർശനത്തിനെത്തുന്നുണ്ട്. സോനം കപൂർ നായികയായി എത്തുന്ന ദ് സോയ ഫാക്ടർ ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണിത് . ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായിട്ടുണ്ട്.

സെപ്റ്റംബർ 20 നാണ് ചിത്രം റിലീസിനെത്തുക. സോനം കപൂറും ദുൽഖറും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശർമയാണ്. വേൾഡ് കപ്പ് കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പശ്ചാത്തലത്തിൽ പറയപ്പെടുന്ന ഒരു കഥയാണ് ‘ദി സോയാ ഫാക്ടറി’ന്റെത്. ചിത്രത്തിന് ‘യൂ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്ത് ജനിച്ച സോയ സിംഗ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതിനാല്‍ 2010ലെ ലോകകപ്പിനും ‘സോയ ഫാക്ടര്‍’ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ടീം തീരുമാനിക്കുന്നതാണ് കഥ.

DQ- film- kannum kannum kollayadithaal- release

More in Malayalam

Trending

Recent

To Top