Connect with us

കണ്ട കാഴ്ച്ചകൾ വിവരിക്കാൻ പോലും കഴിയാത്തത്ര ഭീകരം !! ദുരന്തമുഖത്ത് നിന്നും ഗായിക സയനോര പറയുന്നത് കേൾക്കൂ…

Malayalam Breaking News

കാലവര്‍ഷക്കെടുതികളില്‍ ദുരിതം അനുഭവിക്കുകയാണ് കേരളീയര്‍ മുഴുവൻ. പ്രളയ ​ദുരിതം നേരില്‍കണ്ട അനുഭവം പങ്കുവച്ച്‌ ​ഗായിക സയനോര ഫിലിപ്പ് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രക്കിടയിലെ അനുഭവമാണ് സയനോര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

“അതിഭീകരമായ അവസ്ഥയാണ്. ഞാന്‍ തിരുവനന്തപുരത്തു നിന്ന് പട്ടാമ്പി വരെ ഒരു ട്രെയിനില്‍ യാത്ര ചെയ്‌തു. കണ്ട കാഴ്ചകളൊന്നും വിവരിക്കാന്‍ പോലും പറ്റാത്ത അത്രയും ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ നാട് പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് വീടുകളില്‍ സുരക്ഷിതരായി ഇരിക്കുന്നവര്‍ ചുറ്റിലുമുള്ളവരും സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തുക.”

“വണ്ടികള്‍ ഉള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാന്‍ മാക്സിമം സഹായിക്കുക. ഭയങ്കര ബുദ്ധിമുട്ടാണു നമ്മള്‍ നേരിടുന്നത്. എനിക്കത് മനസിലായതുകൊണ്ടാണ് പറയുന്നത്. ഇപ്പോള്‍ ഫെയ്സ് ബുക്കില്‍ ഒരു വിവരണം നല്‍കാന്‍ പറ്റുന്നില്ല. വളരെ മോശമായ അവസ്ഥയാണ്. ഒരുപാട് ആളുകള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് സഹായിക്കണമെന്ന് എല്ലാവരോടും ആത്മാര്‍ഥമായി പറയുകയാണ്.”

ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ഭയാനകമായ കാഴ്ചകള്‍ കാണുന്നതെന്ന് സയനോര പറഞ്ഞു. യാത്രയിലുടനീളം നിസ്സഹായ ആളുകളെയാണ് കണ്ടത്. സഹായമഭ്യര്‍ത്ഥിച്ചും മറ്റും പലരും നിസ്സഹായരായി നില്‍ക്കുകയാണെന്നും സയനോര പറഞ്ഞു.

Sayanora about kerala flood

More in Malayalam Breaking News

Trending

Recent

To Top